സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു; 7 ദിവസത്തിനു ശേഷം ടെസ്റ്റ് നെ​ഗറ്റീവ് ആയാൽ ഉടൻ തിരിച്ചെത്തണം; കോവിഡ് ചികിത്സ കാലയളവ് കാഷ്വൽ ലീവാക്കും; പ്രാഥമിക സമ്പർക്ക പട്ടികയിൽ വന്നവർ മൂന്നു മാസത്തിനുളളിൽ രോഗമുക്തരെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കുള്ള കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള ജീവനക്കാരും പൊതുഅവധികൾ ഉൾപ്പെടെ ഏഴു ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫീസിൽ ഹാജരാകണം.

ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കാഷ്വൽ അവധി അനുവദിക്കുമെന്നും ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവർക്കും പ്രാഥമിക സമ്പർക്കമുള്ളവർക്കും പ്രത്യേക അവധി നൽകും. അവധി ദുരുപയോഗം ചെയ്താൻ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാർ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടാൽ ക്വാറന്റൈൻ ആവശ്യമില്ല. അത്തരം ജീവനക്കാർ മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസിൽ എത്തണമെന്നാണ് നിർദേശം.

കൊവിഡ് ഭേദമായവർ 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങളില്ലെങ്കിൽ ഓഫിസിലെത്തണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഏഴാം ദിവസം പരിശോധിച്ച് നെഗറ്റീവായാൽ ഓഫിസിൽ എത്തണം.