ധ്യാനമിരിക്കാനായി തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലേക്ക് നീന്തിക്കയറി; ഒടുവിൽ കടൽക്ഷോഭം; യുവാവിന് തുണ ആയത് അഗ്‌നിരക്ഷ സേന

സ്വന്തം ലേഖകൻ കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒടുവില്‍ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് യുവാവിനെ കരയിലെത്തിച്ചത്. കരയിലെത്തിക്കുന്നത് ഇയാള്‍ എതിര്‍ത്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കരയിലെത്തിച്ചത്. തോട്ടട കടപ്പുറത്ത് നിന്ന് 200 മീറ്റര്‍ അകലെ കടലിലുള്ള പാറയിലാണ് രാജേഷ് നീന്തിയെത്തിയത്. പാറയിലേക്ക് കൂറ്റന്‍ തിരമാലകള്‍ അടിച്ച് കയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് അഗ്‌നിരക്ഷാ […]

പത്തനംതിട്ടയിലെ കനത്ത മഴ; കക്കി , പമ്പ ഡാമുകൾ തുറക്കാൻ സാധ്യത; ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം

സ്വന്തം ലേഖിക ആലപ്പുഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വസിക്കുന്ന കാർത്തികപ്പള്ളി, മാവേലിക്കര, കുട്ടനാട് താലൂക്കുകളിലെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മുഴിയാർ, കക്കി, പമ്പ തുടങ്ങി ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമുകളിലെ ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാലാണ് ഇത്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കിഴക്കന്‍ ജില്ലകളില്‍ മഴ കുറയുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതനുസരിച്ച് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ട […]

സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറി; ഫെഫ്‍കയ്ക്ക് പരാതി നൽകി സംവിധായകൻ വേണു

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടൻ അലൻസിയറിനെതിരെ പരാതിയുമായി സംവിധായകൻ വേണു. താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ അവതരിപ്പിക്കുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വേണു സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയെ അറിയിച്ചു. പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാപ്പ’യില്‍ ഒരു പ്രധാന റോളിലേക്ക് അലന്‍സിയര്‍ ലേ ലോപ്പസിനെയും പരിഗണിച്ചിരുന്നു. ചിത്രത്തിന്‍റെ കഥ കേള്‍ക്കുന്നതിനിടെ അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അഭിനേതാവിനെതിരെയുള്ള പരാതിയായതിനാല്‍ ഫെഫ്‍ക ഇത് താരസംഘടനയായ ‘അമ്മ’യ്ക്കു കൈമാറും. […]

വലിയ ശബ്ദം കേട്ട് പുറത്തിറങ്ങി; പപ്പായുടെ പുറത്ത് കല്ല് വീഴുന്നത് കണ്ടു; രക്ഷപ്പെട്ടത് കല്ലിലും തടിയിലും വള്ളിയിലും പിടിച്ച്; ഉരുള്‍പൊട്ടലില്‍ നടുക്കം മാറാതെ ജിബിന്‍

സ്വന്തം ലേഖിക കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ നടുക്കം മാറാതെ 11 വയസ്സുകാരന്‍ ജിബിന്‍. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴേക്കും അച്ഛന്‍ അപകടത്തില്‍ പെടുന്നത് കണ്‍മുന്നില്‍ കാണുകയായിരുന്നുവെന്ന് ജിബിന്‍ പറയുന്നു. അച്ഛൻ്റെ ശരീരത്തിലേക്ക് കല്ലുകള്‍ വീഴുന്നത് കണ്ടു. തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടു. കല്ലിലും തടിയിലും വള്ളിയിലും ഒക്കെ പിടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും ജിബിന്‍ പറഞ്ഞു. വീട്ടിനകത്ത് അച്ഛനൊപ്പം ഇരിക്കുമ്പോള്‍ ശബ്ദം കേട്ടാണ് പുറത്തുവന്നത്. നിരവധി സ്ഥലത്തു നിന്ന് ഒരുമിച്ച്‌ ഉരുള്‍പൊട്ടല്‍ ശബ്ദം കേട്ടത് പേടി ഉണ്ടാക്കിയെന്നും ജിബിന്‍ പറയുന്നു. ജിബിന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. […]

എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു; കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണ്; സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍ഡിആര്‍എഫ് സംഘങ്ങളെ ഇതിനോടകം അയച്ചുകഴിഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു’-അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കോട്ടയം കൂട്ടിക്കലില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. […]

നമ്മൾ ഒരു വലിയ പ്രകൃതി ദുരന്തം ഇരന്നു വാങ്ങുകയാണ്; ആയതിനാൽ നാം മാറുക മാറി ചിന്തിക്കുക മാറി പ്രവർത്തിക്കുക; 2018 ലെ പ്രളയത്തിന് ശേഷം ക്യാപ്ഷൻ നോബിൾ പെരേര പറഞ്ഞ വാക്കുകൾക്ക് ഇപ്പോൾ പ്രസക്തിയേറുന്നു

തിരുവനന്തപുരം:2018 ലെ പ്രളയത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മഹാപ്രളയത്തിനു ശേഷം ഇനിയും ഇത്തരത്തിൽ പ്രളയം കേരളത്തെ വിഴുങ്ങും എന്ന് ക്യാപ്റ്റിൻ നോബിൾ പെരേര നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നിരവധി പേരാറുണ് അദ്ദേഹത്തിന് എതിരെ വിമർശനവുമായി രംഗത്ത് വന്നത്. എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കേരളത്തിലെ ജനങ്ങളുടെ പ്രവർത്തനങ്ങൾ തന്നെയാണ് ഇപ്പോൾ ഉണ്ടാകുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം. മഴവെള്ളത്തെ ഭൂമിയിൽ ഇറങ്ങാൻ നാം അനുവദിക്കുന്നില്ല. അത് പാടില്ല. മഴവെള്ളത്തെ ഭൂമിയിലിറങ്ങാൻ അനുവദിക്കുക. മഴവെള്ളത്തെ തടയുന്ന […]

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു; നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ സഹായം നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇരുവരെ മരിച്ചവരുടെ എണ്ണം 13 ആയി. കാഞ്ഞിരപ്പള്ളി മേഖലയില്‍ 15 പേരെ ആകെ കാണാതായി എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീര്‍ത്തും ദുര്‍ബലമായി. പക്ഷെ ന്യൂനമര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴ […]

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13; ഉരുൾപൊട്ടലിൽ കാണാതായ 11 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 13 ആയി. ഉരുൾപ്പൊട്ടൽ നാശം വിതച്ച കോട്ടയം കൂട്ടിക്കലിൽ 10 പേരും ഇടുക്കിയിൽ ഒരാളുമാണ് മരിച്ചത്. കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് രണ്ടു പേരും മരിച്ചു. കൂട്ടിക്കൽ കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ, മാർട്ടിന്റെ ഭാര്യ സിനി (35), മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിങ്ങനെ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ഇവിടെ കണ്ടെടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കു പുറമേ ഇതേ പഞ്ചായത്തിലെ […]

കേരളത്തിൽ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ നാലു ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് മുതല്‍ മഴ കുറയും അതേസമയം കേരള തീരത്ത് ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറയുകയാണ്. ഉച്ചവരെ പരക്കെ മഴ ഉണ്ടാകും. എന്നാല്‍ തീവ്രമഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ […]

കെഎസ്ആര്‍ടിസിയിലെ എന്നേ സസ്പെന്‍ഡ് ചെയ്‍ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം… വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഓടിച്ച ഡ്രൈവറെ സസ്‌പെൻഡ് സംഭവം;  സസ്പെൻഷൻ തബല കൊട്ടി ആഘോഷിച്ച് ഡ്രൈവർ; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കോട്ടയത്ത് പൂഞ്ഞാർ സെന്റ്.മേരീസ് പള്ളിക്ക് സമീപം ആയിരുന്നു കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ആണ് വെള്ളക്കെട്ടിൽ മുങ്ങിയത്. യാത്രക്കാരെ രക്ഷപെടുത്തിയിരുന്നു. സംഭവത്തെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്‍ടവും വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ് കഴിഞ്ഞ ദിവസംതന്നെ സസ്‍പെന്‍ഡ് ചെയ്‍തിരുന്നു. ഈരാറ്റുപേട്ട […]