സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു; അപകടം നടന്നത് കാർ ട്രാക്കുമായി കൂട്ടിയിടിച്ച്

സ്വന്തം ലേഖകൻ പട്‌ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിൽ ഒരാൾ. ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. ലാൽജീത് […]

അറബിക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കും; ജാ​ഗ്രതാ നിർദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. മധ്യ കിഴക്കൻ അറബി കടലിൽ കർണാടക തീരത്താണ് ന്യുന മർദ്ദം നിലനിൽക്കുന്നത്. പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 18 ഓടെ വടക്കൻ തമിഴ് നാട് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് എത്തിചേരാൻ […]

കോട്ടയം എം സി റോഡിൽ മറിയപ്പള്ളിയ്ക്ക് സമീപം ടെബോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം എം സി റോഡിൽ മറിയപ്പള്ളിയ്ക്ക് സമീപം ടെമ്പോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരി ഭാ​ഗത്തേക്ക് പോയ കെ എസ് ആർ ടി സിയിൽ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. മുൻപിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ ഇടവഴിയിലേക്ക് തിരിച്ചപ്പോൾ ബസ് ബ്രേക്ക് ചെയ്യുകയും ടെമ്പോയുമായി ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും ആളാപായമില്ല.ചിങ്ങവനം പൊലീസ് കേസെടുത്തു.

സംക്രാന്തിയിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ ഏറ്റ്മുട്ടി; അടി മൂത്തപ്പോൾ ഒരു സംഘം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഓടിക്കയറി. ഇവിടെ കിടന്നും അടിയായതോടെ നാട്ടുകാർ സംഘടിച്ചു; ഇതോടെ സംഘം രക്ഷപ്പെട്ടു ; കഞ്ചാവ് മാഫിയകൾക്കെതിരെ സി പി എം പ്രതിഷേധം ഇന്ന്

സംക്രാന്തിയിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ ഏറ്റ്മുട്ടി. അടി മൂത്തപ്പോൾ ഒരു സംഘം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഓടിക്കയറി. ഇവിടെ കിടന്നും അടിയായതോടെ നാട്ടുകാർ സംഘടിച്ചു. ഇതോടെ സംഘം രക്ഷപ്പെട്ടു.കഞ്ചാവ് മാഫിയകൾക്കെതിരെ സി പി എം പ്രതിഷേധം ഇന്ന് . കോട്ടയം : സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മാരകായുധങ്ങളുമായി ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം നാട്ടുകാരെ ഭീതിയിലാക്കി സംഘം ഭീകരാന്തരീഷം സൃഷ്ടിച്ചു. സംഘർഷത്തിനിടയിൽ . രക്ഷപെടാൻ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ഓടിക്കയറിയവരെ എതിർ ഗ്രൂപ്പ് ഓഫീസിലിട്ട് ആക്രമിച്ചു. സ ഓഫിസിലും […]

പാലക്കാട് ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; വടിവാളിൽ രക്തക്കറയും മുടിനാരിഴയും; ദുരൂഹം

സ്വന്തം ലേഖകൻ പാലക്കാട്: ദേശീയ പാതയോരത്ത് ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കണ്ണന്നൂരിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ നാല് വടിവാളുകളാണ് കണ്ടെത്തിയത്. ഒരു വടിവാളിന് മുകളിൽ രക്തക്കറയും മുടിനാരിഴയും ഉണ്ട്. ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചതിന് പിന്നാലെയാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഈ കൊലയ്ക്ക് ഉപയോ​ഗിച്ച ശേഷം ഉപേക്ഷിച്ചതാണോ ആയുധങ്ങൾ എന്നത് പൊലീസ് പരിശോധിക്കുന്നു.

തിരുനക്കര ക്ഷേത്ര മൈതാനത്ത് അയ്യപ്പ ഭക്തർക്ക് വിശ്രമകേന്ദ്രവും ചുക്ക് വെള്ള വിതരണവും അയ്യപ്പ സേവാ സംഘം ഓഫീസിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര ക്ഷേത്ര മൈതാനത്ത് അയ്യപ്പ ഭക്തർക്ക് വിശ്രമകേന്ദ്രവും ചുക്ക് വെള്ള വിതരണവും അയ്യപ്പ സേവാ സംഘം ഓഫീസിൽ ആരംഭിച്ചു ആരോഗ്യ സേവന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിൻ്റെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിനാണ് ചുമതല. ചടങ്ങിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ ബി. ഗോപകുമാർ , ഡോ.രാജേഷ് പി.ആർ , ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.അശോകൻ ,അയ്യപ്പ സേവാ സംഘം കോട്ടയം താലൂക്ക് യൂണിയൻ ഭാരവാഹികളായ എസ്.ജയകൃഷ്ണൻ , ജയകുമാർ തിരുനക്കര , ഡോ.പരമേശ്വര കുറുപ്പ് […]

കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന യുവാവ് അവസാന ബോഗിയെത്തിയപ്പോൾ പാളത്തിനകത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു

സ്വന്തം ലേഖകൻ കോട്ടയം :കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന യുവാവ് അവസാന ബോഗിയെത്തിയപ്പോൾ പാളത്തിനകത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. മുട്ടമ്പലം ഭാഗത്ത് കാറിലെത്തിയ ശേഷം ഫോണിൽ സംസാരിച്ചു കൊണ്ട് റയിൽവേ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിന് മുന്നിൽ ചാടുകയായിരുന്നു. ട്രയിനിൻ്റെ അവസാന ബോഗി എത്തിയപ്പോളാണ് പാളത്തിലേക്ക് ചാടിയത് പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു. പരേതനായ […]

നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഭാര്യയുടെ അമ്മാവന്മാർ അടക്കം ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകമലപ്പുറം: കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭാര്യയുടെ അമ്മാവന്മാര്‍ ഉള്‍പ്പെടെ ആറു ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസമാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ അസീബിനെ അവിടെ നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ടു പോയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ […]

കോട്ടയം ലോ​ഗോസ് സെന്ററിൽ ട്രാഫിക്ക് ഐലന്റിന് സമീപം ഓട്ടത്തിൽ ഓട്ടോറിക്ഷയുടെ വീൽ ഊരിപ്പോയി; ഗതാഗത കുരുക്കില്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി; 1: 15 PM

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ലോ​ഗോസ് സെന്റലെ ട്രാഫിക്ക് ഐലന്റിന് സമീപം ഓട്ടത്തിൽ ഓട്ടോറിക്ഷയുടെ വീൽ ഊരിപ്പോയി. ഗതാഗത കുരുക്കില്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. പൊലീസ് പരേഡ് ​ഗ്രൗണ്ട് ഭാ​ഗത്തു നിന്നും ശാസത്രി റോഡിലേക്ക് ഓടി വന്ന ഓട്ടോറിക്ഷ ട്രാഫിക്ക് ഐലന്റിന് സമീപം എത്തിയപ്പോൾ വീൽ ഉരിപ്പോവുകയായിരുന്നു. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും ഓട്ടോയ്ക്ക് മുന്നിൽ മറ്റു വാഹനങ്ങൾ സി​ഗ്നൽ കാത്ത് കിടപ്പില്ലാതിരുന്നതിനാലും വൻ അപകടം ആണ് ഒഴിവായത്.

സ്വകാര്യ സ്ഥലങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ മദ്യപിക്കുന്നത് കുറ്റകരമല്ല; ഹൈക്കോടതി

സ്വന്തം ലേഖക കൊച്ചി: സ്വകാര്യ സ്ഥലങ്ങളില്‍ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയില്‍ ഒരാളില്‍ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാല്‍ അയാള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അര്‍ത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബദിയഡുക്ക സ്വദേശി സലിം കുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോള്‍ വില്ലേജ് അസിസ്റ്റന്റ് […]