ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ല; ഉച്ചവരെ അല്ല, ഇനി സ്കൂളുകളിൽ വൈകിട്ടുവരെ ക്ലാസ്; ഡിസംബറിൽ നടപ്പാക്കും; സർക്കാർ പരി​ഗണനയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നര വർഷം നീണ്ട അടച്ചിടലിനു ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകളുടെ പ്രവർത്തനം. രണ്ടു ബാച്ചുകളായി നടത്തുന്ന ക്ലാസ് ഉച്ചവരെ മാത്രമാണുള്ളത്. എന്നാൽ സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്. ഉച്ചവരെമാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്നത്. […]

കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ ചാര്‍ജ് ചെയ്യാം; പോൾ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ടെൻഡര്‍ ക്ഷണിച്ച് കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിൽ ത്രീ വീലർ, ടൂ വീലർചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി 1, 140 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി ഇ- ടെൻഡർക്ഷണിച്ചു. ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 26-ാം തിയതി വരെയാണ്. നിലവിലുള്ള പോസ്റ്റിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി ചെലവ് കുറയ്‌ക്കാനാകും എന്നാണ് വിലയിരുത്തൽ. കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്കും ഒക്കെ ചാര്‍ജിങ് സേവനങ്ങൾ ലഭ്യമാക്കാനും പദ്ധതി സഹായകരമാകും. റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോൾ മൗണ്ട് സ്റ്റേഷനുകൾ […]

മോഫിയയുടെ ആത്മഹത്യ; സിഐ സി എല്‍ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്; സിഐയ്ക്ക് ഗുരുതര വീഴ്ചകള്‍ സംഭവിച്ചിട്ടില്ല; യുവതി സിഐയുടെ മുന്‍പില്‍ വെച്ച്‌ ഭര്‍ത്താവിനെ തല്ലിയതോടെ ശാസിക്കുകയാണുണ്ടായത്; ആത്മഹത്യാ കുറിപ്പില്‍ പേരു വന്ന സാഹചര്യത്തില്‍ വീണ്ടും വിശദമായ റിപ്പോര്‍ട്ട് തേടി എസ്പി

സ്വന്തം ലേഖിക കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സിഐ സി എല്‍ സുധീറിന് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്. ഗുരുതര പിഴവുകള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിച്ചാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആലുവ ഡിവൈഎസ്‌പി പി കെ ശിവന്‍കുട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സിഐക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ഐ.ജി ഡി.ജി.പിക്ക് കൈമാറും. മോഫിയ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ചെറിയ തെറ്റുകള്‍ മാത്രമാണ് സിഐയുടെ […]

യാത്രക്കാർക്ക് ഭീഷണിയായി കോട്ടയത്തെ ഇല്ലിക്കൽ പാലം; പാലത്തിൻ്റെ വീതി കുറവ് യാത്രാദുരിതം വർദ്ധിപ്പിക്കുന്നു; അപകടക്കെണിയായി റോഡിലെ കുണ്ടും കുഴിയും; നടപടി വേണമെന്ന് യാത്രക്കാർ

സ്വന്തം ലേഖിക കോട്ടയം: യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് കോട്ടയത്തെ ഇല്ലിക്കൽ പാലം. വേളൂർ കൃഷ്‌ണൻകുട്ടിയുടെ “പഞ്ചവടിപ്പാലം ” എന്ന സിനിമയുടെ പശ്ചാത്തലമായ പാലത്തിന് സമാന്തരമായി പണിത പാലം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് കാൽനടയാത്രക്കാരും കടന്നു പോകുന്ന പാലത്തിന് കഷ്ടിച്ച് അഞ്ച് മീറ്റർ മാത്രമാണ് വീതി. രണ്ട് വാഹനങ്ങൾ ഒരുമിച്ചു വരുമ്പോൾ കാൽനടയാത്രക്കാർ പാലത്തിൻ്റെ കൈവരിയിൽ പിടിച്ച് അരികിലൂടെ കടന്നുപോകുന്ന പത്തിലധികം കേബിൾ പൈപ്പുകൾക്കു മുകളിൽ അതിസാഹസികമായി കയറി നിൽക്കേണ്ടി വരും. കാൽ വഴുതിയാൽ വലിയ അപകടം ഉണ്ടാവും. പാലത്തിൽ […]

അപവാദം പ്രചരിപ്പിച്ചയാളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടും തെളിവില്ലെന്ന് പൊലീസ്; പരാതി പറയാൻ എത്തിയ വീട്ടമ്മക്ക് നേരിടേണ്ടി വന്നത് ദുരനുഭവം; കുറ്റിപ്പുറം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്

സ്വന്തം ലേഖകൻ മലപ്പുറം: പരാതി പിന്‍വലിക്കാന്‍ വീട്ടമ്മക്ക് മേല്‍ പൊലീസ് സമ്മര്‍ദ്ദമുണ്ടയെന്ന ആരോപിച്ച് വീട്ടമ്മ രംഗത്ത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയ്ക്കാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ദുരനുഭവമുണ്ടായത്. സംഭവത്തില്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കുറ്റിപ്പുറം പാപ്പിനിശേരി സ്വദേശിയായ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയത്. എന്നാല്‍ പരാതി നല്‍കുമ്പോഴും മൊഴിയെടുക്കുന്ന സമയത്തും സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ പ്രമോദ് പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യുവതിയുടെ […]

രാ​ജ്യ​ത്തെ മൊ​ബൈ​ൽ ക​മ്പ​നി​ക​ളുടെ പുതുക്കിയ നിരക്ക് വർധന വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാ​ജ്യ​ത്തെ മൊ​ബൈ​ൽ ക​മ്പ​നി​ക​ളുടെ പുതുക്കിയ നിരക്ക് വർധന വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രും. ഉ​പ​യോ​ക്താ​വി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി പ്ര​തി​മാ​സ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. ഭാ​ര​തി എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​ണ് നി​ര​ക്കു​യ​ർ​ത്തി​യ​ത്. പ്രീ​പെ​യ്ഡ് താ​രി​ഫ് നി​ര​ക്കു​ക​ളി​ൽ 20 മു​ത​ൽ 25 ശ​ത​മാ​ന​വും ടോ​പ്പ് അ​പ് പ്ലാ​ൻ താ​രി​ഫു​ക​ളി​ൽ 19 മു​ത​ൽ 21 ശ​ത​മാ​ന​വും വ​ർ​ധ​ന​യാ​ണ് വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ വ​രു​ത്തി​യ​ത്. ഇ​തോ​ടെ, പ്ര​തി​ദി​നം ഒ​രു ജി​ബി ഡേ​റ്റ, അ​ൺ​ലി​മി​റ്റ​ഡ് കോ​ൾ തു​ട​ങ്ങി​യ​വ ന​ല്കു​ന്ന 219 രൂ​പ​യു​ടെ പ്ലാ​നി​ന് 269 രൂ​പ​യും 249 […]

ആലുവയിലെ നിയമ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ഭർത്താവിൻ്റെ പക്ഷം പിടിക്കാൻ ഡിവൈഎഫ്ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എത്തി; ഡിവൈഎഫ്ഐ നേതാവ് സിഐക്കൊപ്പം നിന്ന് കേസ് അട്ടിമറിച്ചു; രാഷ്ട്രീയക്കാരുടെ സമ്മർദ്ദം മൂലം പരാതി കേൾക്കാനോ കൃത്യമായി നടപടിയെടുക്കാനോ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല; രാഷ്ട്രീയക്കാർ പരാതി തീർപ്പാക്കാൻ പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നത് ഗുരുതര വീഴ്ച

സ്വന്തം ലേഖകൻ കൊച്ചി: മൊഫിയ പര്‍വീണിൻ്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാതാപിതാക്കൾ. സ്റ്റേഷനില്‍ മൊഫിയയുടെ ഭര്‍ത്താവ് സുഹൈലിന് വേണ്ടി സംസാരിക്കാന്‍ ഡിവൈഎഫ്‌ഐ നേതാവ് എത്തിയിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നതായി ഫാരിസ പറഞ്ഞു. ഇത്തരത്തില്‍ രാഷ്ട്രീയ പിന്തുണ സിഐയ്ക്കുണ്ട്. അതിനാലാണ് അയാള്‍ ഇപ്പോഴും സര്‍വീസില്‍ തുടരുന്നതെന്നും ഫാരിസ കുറ്റപ്പെടുത്തി. സുഹൈലിന് പിന്തുണയുമായി എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെക്കുറിച്ച്‌ വലുതായി അവള്‍ക്കറിയില്ല. മകളുടെ മരണത്തിന് കാരണക്കാരനായ സിഐയെ സ്ഥലം മാറ്റിയത്‌കൊണ്ടും സസ്‌പെന്‍ഷന്‍ കൊണ്ടും കാര്യമില്ല. ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഫാരിസ പറഞ്ഞു. യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരെഴുതിയ സിഐ സി.എല്‍. […]

കോട്ടയം ജില്ലയിൽ വൈറൽ പനി താണ്ഡവം ആടുന്നു; പ്രതിദിന പനിബാധിതരുടെ എണ്ണം 300 നു മുകളിൽ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡിന് പിന്നാലെ ജില്ലയിൽ വൈറൽ പനിയും സംഹാരത്താണ്ഡവം ആടുന്നു.ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. കോവിഡ് കാലത്ത് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 100 താഴെ പനി ബാധിതരായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഈ എണ്ണത്തിൽ ഇപ്പോൾ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. മാസ്ക് ധരിച്ചിരുന്നതിനാൽ കോവിഡ് കാലത്ത് വൈറൽ പനി കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മാസ്ക് കൃത്യമായി ധരിക്കാത്തതും പനി വ്യാപകമാകാൻ കാരണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം 300 നു […]

രണ്ടു ദിവസമായി വീട്ടിൽ ആളനക്കം ഇല്ല; വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോൾ കണ്ടത് കൈത്തണ്ട മുറിഞ്ഞ് കഴുത്തിൽ കുരുക്കിട്ട നിലയിൽ സഹോദരങ്ങൾ; വീടിനുള്ളിൽ രക്തംവാർന്ന് ജീവനോടെ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ വൈപ്പിൻ ∙ മൂന്നംഗ കുടുംബത്തിലെ രണ്ടു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറക്കൽ പള്ളിക്ക് കിഴക്ക് നാലാം വാർഡിൽ ന്യൂ റോഡിൽ മൂക്കുങ്കൽ പരേതനായ വർഗീസിന്റെ മക്കളായ ഞാറക്കൽ സെന്റ് മേരീസ് സ്കൂൾ അധ്യാപിക ജെസി (49), സഹോദരൻ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കൽ സെന്റ് മേരീസ് യുപി സ്കൂൾ റിട്ട. അധ്യാപിക റീത്തയെ (80) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാർന്നൊഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ടു ദിവസമായി […]

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹേതര ബന്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോട്ടയത്ത്; ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ അറസ്റ്റു ചെയ്തു

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ വിവാഹേതര ബന്ധങ്ങളുടെ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്ന് പൊലീസ്. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തിനൊപ്പം പോയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ സ്വദേശിനി ആര്യമോള്‍ (21) ആണ് കുഞ്ഞിനെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിൻ്റെ സുഹൃത്തായ കിടങ്ങൂര്‍ വെള്ളൂര്‍ശേരി അരുണിനൊപ്പം (23) പോയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്‌ പോയ തൃക്കൊടിത്താനം സ്വദേശിനിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച്‌, അങ്കണവാടിയില്‍ നിന്ന് പോഷകാഹാരം വാങ്ങാനെന്ന വ്യാജേന തൃക്കൊടിത്താനം ചാഞ്ഞോടി ഡോണ […]