അയല്‍ക്കാരിയായ വീട്ടമ്മയെ കയറിപ്പിടിച്ചു; സ്റ്റേറ്റ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ അറസ്റ്റില്‍

തൊ​ടു​പു​ഴ: ക​രി​ങ്കു​ന്ന​ത്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റ​സ്റ്റി​ല്‍. സ്റ്റേറ്റ് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ ബ​ജി​ത്ത് ലാ​ലി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ എസ് ഐ താമസിക്കുന്ന വീടിനടുത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. അതിക്രമം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് , സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാര്‍ട്മെന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പുരുഷന്മാര്‍ നോക്കി നിൽക്കേ ബോധരഹിതനായ യുവാവിനെ തോളിലേറ്റി ഓടുന്ന പൊലീസുകാരി; വൈറലായി വീഡിയോ; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

ചെന്നൈ: ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കനത്ത മഴയില്‍ ബോധരഹിതനായി കിടന്ന യുവാവിനെ ഒറ്റയ്‌ക്ക് തോളിലേറ്റി ഓടുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോയാണ്. വീഡിയോ കണ്ടവര്‍ക്കെല്ലാം അറിയേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥയെ കുറിച്ചാണ്. ചെന്നൈയിലെ ടിപി ഛത്രം ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. രാജേശ്വരി എന്നാണ് ആ ഉദ്യോഗസ്ഥയുടെ പേര്. ടിപി ഛത്രം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ്. രാജേശ്വരി, യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് ഓട്ടോയില്‍ കയറ്റി വിടുന്നത് വീഡിയോയില്‍ കാണാം. തൊട്ടടുത്ത് പുരുഷന്മാര്‍ നിന്നിട്ടും ഒറ്റയ്‌ക്കാണ് അവര്‍ യുവാവിനെ തോളിലിട്ട് ഓടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം […]

നിയന്ത്രണം വിട്ട സ്ക്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

തിരൂർ: നിയന്ത്രണം വിട്ട സ്ക്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക് തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ ബസ്സാണ് തിരുന്നാവായ താഴത്തറ ഇറക്കത്തിൽ മരത്തിലിടിച്ച് ഡ്രൈവറടക്കം 14 പേർക്ക് പരിക്കേറ്റത്. അപകടത്തിൽ സാരമായ പരിക്കേറ്റ ഡ്രൈവർ ബാഹുലേയൻ (56), വിദ്യാർഥി ഫാത്തിമ സഫ (13) എന്നിവരെ കോട്ടക്കൽ അൽമാസ് ആ ശു പ ത്രിയിലും റാനിയ (10), ഷീബ (13), ഫാത്തിമ മുഫീദ (11), ഫാത്തിമ റിഫ (13), അതുല്യ (13), ശ്രീഹരി (10), ജിൻഷാദ് (13), ഷ ഹൽ (10), […]

തേർഡ് ഐ ബ്രേക്കിംഗ്! കോട്ടയത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; നിരവധി ക്രമക്കേടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചന ജില്ലയിലെ ആറ് സബ് രജിസ്ട്രാർ ഓഫീസുകളിലാണ് വിജിലൻസ് പരിശോധന നടക്കുന്നത്. ചങ്ങനാശേരി, കറുകച്ചാൽ, കിടങ്ങൂർ, രാമപുരം ഏറ്റുമാനൂർ ,കോട്ടയം അഡീഷണൽ എന്നീ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.

മാ​ലി​ന്യം ത​ള്ളി​യ ക​വ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി

വ​ട​ക്കാ​ഞ്ചേ​രി: കു​റാ​ഞ്ചേ​രി​യില്‍ മാ​ലി​ന്യം ത​ള്ളി​യ ക​വ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി. ​ ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം മാ​ലി​ന്യ​ക്കൂമ്പാര​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​ ജീവനക്കാര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. പ്ര​മോ​ദ്, പ്രി​വ​ന്‍​റി​വ്​ ഓ​ഫി​സ​ര്‍ എം.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വ​ത്സ​രാ​ജ്, ജോ​സ്, റെ​നി​ല്‍ രാ​ജ്, ഡ്രൈ​വ​ര്‍ ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ ക​ഞ്ചാ​വ് പാക്കറ്റുകള്‍ കൈ​മാ​റി. മാത്രമല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​നി​വാ​സ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് […]

കോട്ടയം അഡീഷണൽ എസ്പി എസ്.സുരേഷ്കുമാർ പുരസ്കാര പ്രഭയിൽ; അഞ്ച് തവണ ബാഡ്ജ് ഓഫ് ഹോണർ; ഇപ്പോൾ കുറ്റാന്വേഷണ മികവിനുള്ള രാഷ്ട്രപതിയുടെ മെഡലും; പതിനാറാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഡിജിപിയിൽ നിന്ന് മെഡൽ ഏറ്റുവാങ്ങും

ഏ.കെ ശ്രീകുമാർ കോട്ടയം: ജില്ലയിലെ പൊലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന ദിവസമാണ് നവംബർ പതിനാറ്. സംസ്ഥാന പൊലീസ് സേനയിലെ മികച്ച ട്രാക്ക് റെക്കോർഡ് പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കോട്ടയം അഡീഷണൽ എസ്പി എസ്.സുരേഷ്‌കുമാർ അർഹനായി. നവംബർ പതിനാറ് ചെവ്വാഴ്ച്ച വൈകുന്നേരം 3. 30 ന് തിരുവനന്തപുരം പൊലീസ് ട്രയിനിംഗ് കോളേജിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഡി ജി പി യിൽ നിന്ന് സുരേഷ്കുമാർ മെഡൽ ഏറ്റുവാങ്ങും.വിവിധ മേഖലകളിലെ സ്തുത്യർഹ സേവനത്തിനു രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ 2020 ൽ പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ […]

കോട്ടയത്ത് പാമ്പാടിക്ക് സമീപം പന്ത്രണ്ടാം മൈലിൽ ബേക്കറിക്ക് തീ പിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

സ്വന്തം ലേഖകൻ പാമ്പാടി: കെ.കെ.റോഡ് കോത്തല ജംഗ്ഷന് സമീപമുള്ള സീ പാലസ് ബേക്കറിയിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. രണ്ട് മുറികളായുള്ള ബേക്കറിയുടെ പുറകിലെ മുറിയിലാണ് ഷോട്ട് സർക്യൂട്ടിലെ തുടർന്ന് ആദ്യം തീ പിടിച്ചത് . പുക ഉയരുന്നതു കണ്ട് കടയുടമ അജിമോൻ പുറത്തേക്കോടി രക്ഷപ്പെട്ടു. പിന്നാലെ ഫ്രീസർ അടക്കമുള്ള എല്ലാം വൈദ്യുതി ഉപകരണങ്ങളും കത്തി നശിക്കുകയായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

മകൾക്കും ഭാര്യയ്ക്കും മയക്കുമരുന്ന് ചേർത്ത മിഠായി നൽകി; അടുത്തുകിടന്ന മകൾ പോലും അറിയാതെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽവെച്ചായിരുന്നു സംഭവം. ഇതിന് പിന്നാലെ ഭർത്താവ് അബ്ദുൾ റഹീമിനെ കാണാനില്ലെന്നാണ് വിവരം. കൊലപാതകത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോളാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. പാലോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, നാസിലയ്ക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകൾ […]

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]

നിർത്തിയിട്ടിരുന്ന ലോറി കൂട്ടിക്കൽ പുല്ലകയാറ്റിലേക്ക് മറിഞ്ഞു

സ്വന്തം ലേഖകൻ കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്തിനടുത് ലോറി ആറ്റിലേക്കു മറിഞ്ഞു. കടവുകര ബഷീർ എന്നയാളുടെ നിർത്തിയിട്ടിരുന്ന ലോറിയാണ് റോഡിനെ മറികടന്നു ആറ്റിലേക്ക് പതിച്ചത്. ആളപായമില്ല. തിരക്കുള്ള സമയമായിരുന്നിട്ടും മറ്റുവണ്ടികളും കാൽനടയാത്രക്കാരും ഇല്ലാതിരുന്നത് അപകടങ്ങൾ ഒഴിവായി.