സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ച് ബന്ധുക്കൾ വാഹനാപകടത്തിൽ മരിച്ചു; അപകടം നടന്നത് കാർ ട്രാക്കുമായി കൂട്ടിയിടിച്ച്
സ്വന്തം ലേഖകൻ
പട്‌ന: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാൽജീത് സിംഗാണ് മരിച്ചവരിൽ ഒരാൾ. ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭർത്താവാണ് ലാൽജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലാൽജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറിൽ സഞ്ചരിച്ചിരുന്നത്. പട്നയിൽ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേർ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. ലാൽജിത് സിംഗിന്റെ മകളായ അമിത് ശേഖർ, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്.