play-sharp-fill
സംക്രാന്തിയിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ ഏറ്റ്മുട്ടി; അടി മൂത്തപ്പോൾ ഒരു സംഘം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഓടിക്കയറി. ഇവിടെ കിടന്നും അടിയായതോടെ നാട്ടുകാർ സംഘടിച്ചു; ഇതോടെ സംഘം രക്ഷപ്പെട്ടു ; കഞ്ചാവ് മാഫിയകൾക്കെതിരെ സി പി എം പ്രതിഷേധം ഇന്ന്

സംക്രാന്തിയിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ ഏറ്റ്മുട്ടി; അടി മൂത്തപ്പോൾ ഒരു സംഘം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഓടിക്കയറി. ഇവിടെ കിടന്നും അടിയായതോടെ നാട്ടുകാർ സംഘടിച്ചു; ഇതോടെ സംഘം രക്ഷപ്പെട്ടു ; കഞ്ചാവ് മാഫിയകൾക്കെതിരെ സി പി എം പ്രതിഷേധം ഇന്ന്

സംക്രാന്തിയിൽ കഞ്ചാവ് മാഫിയകൾ തമ്മിൽ ഏറ്റ്മുട്ടി. അടി മൂത്തപ്പോൾ ഒരു സംഘം സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ ഓടിക്കയറി. ഇവിടെ കിടന്നും അടിയായതോടെ നാട്ടുകാർ സംഘടിച്ചു. ഇതോടെ സംഘം രക്ഷപ്പെട്ടു.
കഞ്ചാവ് മാഫിയകൾക്കെതിരെ സി പി എം പ്രതിഷേധം ഇന്ന് .

കോട്ടയം : സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മാരകായുധങ്ങളുമായി ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം നാട്ടുകാരെ ഭീതിയിലാക്കി സംഘം ഭീകരാന്തരീഷം സൃഷ്ടിച്ചു. സംഘർഷത്തിനിടയിൽ . രക്ഷപെടാൻ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ഓടിക്കയറിയവരെ എതിർ ഗ്രൂപ്പ് ഓഫീസിലിട്ട് ആക്രമിച്ചു. സ ഓഫിസിലും അക്രമം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ ധർണ ഇന്ന് അഞ്ചിന് .
തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം , ഭീഷണി മുഴുക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു.  കത്തിയും വടിവാളും കല്ലും കമ്പുമായി എത്തിയ സംഘം പരസ്പരം പോരടിച്ചു. ആക്രമികൾ നാട്ടുകാർക്ക് നേരെയും ഭീഷണി മുഴക്കി.
അടി മൂത്തതോടെ രക്ഷപെട്ട ഒരു സംഘം ,സി.പി.എം സംക്രാന്തി ലോക്കൽ കമ്മിറ്റി ഓഫിസിൽ ഓടിക്കയറി.
. ഈ സമയം സി.പി.എം പാർട്ടി പ്രവർത്തകർ ഓഫിസിലുണ്ടായിരുന്നില്ല. ഇവിടെ കിടന്നും അടി നടന്നു. കൂടുതൽ നാട്ടുകാർ സംഘടിച്ചതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. പാർട്ടി ഓഫീസിലെ ഫർണിച്ചറുകൾ തകർത്തു. അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ഇന്ന് സംക്രാന്തിയിൽ പ്രതിഷേധ ധർണ നടത്തും. വൈകു ന്നേരം അഞ്ചിനാണ് ധർണ്ണ നടക്കുന്നത്.