കോട്ടയം എം സി റോഡിൽ മറിയപ്പള്ളിയ്ക്ക് സമീപം ടെബോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എം സി റോഡിൽ മറിയപ്പള്ളിയ്ക്ക് സമീപം ടെമ്പോയും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോയ കെ എസ് ആർ ടി സിയിൽ ടെമ്പോ വാൻ ഇടിക്കുകയായിരുന്നു. മുൻപിൽ പോയ കാർ ഇൻഡിക്കേറ്റർ ഇടാതെ ഇടവഴിയിലേക്ക് തിരിച്ചപ്പോൾ ബസ് ബ്രേക്ക് ചെയ്യുകയും ടെമ്പോയുമായി ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ആർക്കും ആളാപായമില്ല.ചിങ്ങവനം പൊലീസ് കേസെടുത്തു.
Third Eye News Live
0