play-sharp-fill
കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന യുവാവ് അവസാന ബോഗിയെത്തിയപ്പോൾ പാളത്തിനകത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു

കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി; ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന യുവാവ് അവസാന ബോഗിയെത്തിയപ്പോൾ പാളത്തിനകത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു

സ്വന്തം ലേഖകൻ

കോട്ടയം :കോട്ടയം മുട്ടമ്പലത്ത് യുവാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഫോണിൽ സംസാരിച്ച് കൊണ്ട് പാളത്തിലൂടെ നടന്ന യുവാവ് അവസാന ബോഗിയെത്തിയപ്പോൾ പാളത്തിനകത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

മുട്ടമ്പലം ഭാഗത്ത് കാറിലെത്തിയ ശേഷം ഫോണിൽ സംസാരിച്ചു കൊണ്ട് റയിൽവേ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രയിനിൻ്റെ അവസാന ബോഗി എത്തിയപ്പോളാണ് പാളത്തിലേക്ക് ചാടിയത്

പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു. പരേതനായ പത്മനാഭൻ നായരാണ് ഹരിയുടെ പിതാവ്. ഭാര്യ. ലക്ഷ്മി; രണ്ട് മക്കൾ.