മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മണിയൻ (54) മംഗലശ്ശേരി കടവിൽ കോളനി, തിരുമൂലപുരം, കുറ്റപ്പുഴ, തിരുവല്ല എന്ന പ്രതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നത്. മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണവുമാണ് നടത്തുന്നത്. സന്താനഗോപാലം ക്ഷേത്രത്തിലെ […]

കോട്ടയം നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടു. മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്താണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചിങ്ങവനം ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ പോകുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡിൽ ഒരു ചെറിയ കുഴിയും കമ്പിയുമുണ്ട്. ഈ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കോട്ടയത്തിന് വരുന്ന കെഎസ്ആർടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും തകർന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്. […]

അമ്മായിയമ്മയെ ഉലക്കയ്ക്ക് അടിച്ചു വീഴ്‌ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചുകൊന്നു; ആത്മഹത്യ ചെയ്തതാണെന്ന് പോലീസിനോട് കള്ളവും പറഞ്ഞു ; എന്നാല്‍ ‘ആ തെളിവ്’ നിര്‍ണ്ണായകമായി; മരുമകളെ പൊക്കി കേരള പോലീസ്

സ്വന്തം ലേഖകൻ വയോധികയുടെ ദേഹമാകെ ഉലക്ക കൊണ്ടടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ഭര്‍തൃമാതാവിനോട് കൊടുംക്രൂരത കാണിച്ച്‌ മരുമകള്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായിരിക്കുന്നത്. രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷിയെ (86) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ആം തീയതി രാത്രി ഒരു മണിക്കായിരുന്നു സംഭവങ്ങള്‍ നടന്നത്. നളിനാക്ഷി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണ് ബന്ധുക്കളടക്കം കൊടുത്തത് .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. എന്നാല്‍ രഹസ്യമായും ശാസ്ത്രീയമായും പുരോഗമിച്ച അന്വേഷണത്തില്‍ അതൊരു കൊലപാതകമായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍വച്ച്‌ […]

പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ പരിഗണനയിലെന്ന് പി. കെ കൃഷ്ണദാസ്

സ്വന്തം ലേഖകൻ കോട്ടയം: പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നും കോട്ടയം സ്റ്റേഷൻ്റെ നവീകരണത്തോട് അനുബന്ധിച്ച് സ്റ്റോപ്പ്‌ അനുവദിക്കുമെന്നും പി. കെ കൃഷ്ണദാസ്. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസും റെയിൽവേയിലെ ഉന്നതാധികാരികളും മണ്ഡലകാലത്തോട് അനുബന്ധിച്ച് റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഇന്ന് ചേർന്ന യോഗത്തിൽ ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങളും ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ശ്രീമതി ഉഷാ സുരേഷിന്റെയും നേതൃത്വത്തിൽ സംയുക്തമായി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശബരിമല സീസണോട് അനുബന്ധിച്ച് പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ […]

നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഫാ.സ്റ്റാൻ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം: മാർ ജേക്കബ് മുരിക്കൻ

കോട്ടയം: ദളിതരുടെയും ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പുരോഗിതനാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് കെസിബിസിഎസ്, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സ്റ്റാൻസ്വാമിയുടെ മാതൃക സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി ഫാ.സ്റ്റാൻ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചു നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർ ജേക്കബ് മുരിക്കൻ രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന […]

തിരുവനന്തപുരം ഗവണ്മെൻ്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം; അവസാന വർഷ ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഓഫ്‌ലൈൻ ക്ലാസ്സുകൾ റദ്ദാക്കി ഓൺലൈനിൽ ക്ലാസ് നടത്തമെന്ന് രക്ഷിതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെൻ്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം. അവസാന വർഷ ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ചു. ഇവർ ഹോസ്റ്റൽ അന്തേവാസികൾ കൂടി ആയതിനാൽ നിരവധി പേരുമായി സമ്പർക്കമുണ്ടെങ്കിലും ഇവരിൽ പലരും ഇപ്പോൾ വീടുകളിൽ ആണ്. സമ്പർക്കപ്പട്ടികയിൽ ഉള്ളവർ ക്വാറൻ്റൈനിൽ ആണോ എന്ന് ഉറപ്പ് വരുത്തുവാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. ഹോസ്റ്റൽ അടച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും വിദ്യാർത്ഥികൾ വന്ന് പഠിക്കുന്ന ക്യാമ്പസിൽ ഉണ്ടായ ഇത്തരമൊരു കോവിഡ് ബാധയെ അധികൃതർ […]

കോട്ടയത്തെ മോട്ടോർ വാഹനവകുപ്പിന് കമ്പി കുത്താൻ ഇടമായി; തൽക്കാലം എട്ടും എച്ചും ഇനി ചെങ്ങളത്തുകാവ്‌ ക്ഷേത്രമൈതാനത്ത്‌ എടുക്കാം; ഡ്രൈവിംങ് ടെസ്‌റ്റ്‌ നടത്താൻ ദേവസ്വം ബോർഡിൽ നിന്ന് അനുമതി ലഭിച്ചു; സ്ഥിരം സംവിധാനമില്ലാത്തതിനാൽ സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ കമ്പിയുമായി തെക്ക് വടക്ക് നടക്കേണ്ട ഗതി വരുമെന്ന് മോട്ടോർ വാഹനവകുപ്പ്‌; തിരിഞ്ഞുനോക്കാതെ അധികൃതർ

കോട്ടയം: ക്ഷേത്രമൈതാനത്ത്‌ എട്ടും, എച്ചുമെടുക്കാൻ തയ്യാറായി മോട്ടോർ വാഹനവകുപ്പ്‌. മോട്ടോർ വാഹനവകുപ്പിൻ്റെ ഡൈവിംങ് ടെസ്‌റ്റുകളുടെ സ്ഥലം മാറ്റി. ചെങ്ങളത്തുകാവ്‌ ദേവീ ക്ഷേത്ര മൈതാനത്തിലാണ്‌ ഇനി ടെസ്‌റ്റുകൾ നടക്കുക. രണ്ട്‌ എച്ചും ഒരു എട്ടും എടുക്കാൻ ഇവിടെ സ്ഥലം ലഭ്യമായി. കളത്തിപ്പടിയിലെ ഒരു സ്വകാര്യ മൈതാനത്തായിരുന്നു ടെസ്‌റ്റ്‌ നടന്നു വന്നിരുന്നത്‌. ഇവിടെ നിന്ന്‌ ഒഴിയണമെന്ന്‌ സ്ഥലം ഉടമ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മോട്ടോർ വാഹനവകുപ്പിൻ്റെ ടെസ്‌റ്റ്‌ ഇവിടേക്ക്‌ മാറ്റിയത്‌. മൈതാനം ഉപയോഗിക്കുന്നതിന്‌ വകുപ്പ്‌ ദേവസ്വം ബോർഡിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയിട്ടുണ്ട്‌. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ്‌ […]

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖിക മലപ്പുറം: പുഴക്കാട്ടിരിയില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. സുലൈഖയെന്ന അമ്പത്തിരണ്ടുകാരി വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കുഞ്ഞിമായ്തീന്‍ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വൈകിട്ട് മൂന്നു മണിയോ‍ടെയാണ് സുലൈഖയെ ഭര്‍ത്താവ് കുഞ്ഞിമൊയ്തീന്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചക്ക് വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീന്‍ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകന്‍ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ കുഞ്ഞിമൊയ്തീന്‍ […]

ഹോസ്​റ്റലില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗു​രു​ത​ര പരിക്കേറ്റു; വീട്ടില്‍ വി​വ​ര​മ​റി​യി​ച്ചി​ല്ല; സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍​

സ്വന്തം ലേഖിക അമ്പ​ല​പ്പു​ഴ: ഹോ​സ്​​റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​നി വീ​ണ് പ​രി​ക്കേ​റ്റി​ട്ടും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തിയുമായി ബ​ന്ധു​ക്ക​ള്‍. സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ലൈ​ഹ് മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ലൈ​സ്ന​ക്കാ​ണ് (19) പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യില്‍ ആ​ശു​പ​ത്രി​യില്‍ കഴിയുന്നത്​. ഒ​ന്നാം വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ല്‍ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്. വീ​ഴ്ചയില്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ല. പി​ന്നീ​ട് ലൈ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ […]

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കൾ; പ്രശ്‌നം തീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് നിര്‍ബന്ധമില്ല; ജോജുവിൻ്റെ കേസില്‍ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാര്‍: കെ സുധാകരന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജുമായുള്ള കേസ് ഒത്തുതീര്‍ക്കണമെന്ന് കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവുമില്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. ജോജുവിൻ്റെ കേസിലും ജയിലില്‍ പോകാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു. ‘ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത് ജോജുവിൻ്റെ രണ്ടു സുഹൃത്തുക്കളാണ്. അവരാണ് ഡിസിസി പ്രസിഡന്റിനെ കണ്ട് പ്രശ്‌നം തീര്‍ക്കണമെന്ന് പറഞ്ഞത്. ഇക്കാര്യം എന്നോടും വിഡി സതീശനോടും പറഞ്ഞപ്പോള്‍, തീര്‍ത്തോളാനാണ് പറഞ്ഞത്. നമുക്ക് അങ്ങനെയൊരു തര്‍ക്കം മുന്നോട്ട് കൊണ്ട് പോകേണ്ട കാര്യമില്ല. അങ്ങനെയാണ് ആ ചര്‍ച്ച […]