തിരുവനന്തപുരം ഗവണ്മെൻ്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം; അവസാന വർഷ ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ഓഫ്‌ലൈൻ ക്ലാസ്സുകൾ റദ്ദാക്കി ഓൺലൈനിൽ ക്ലാസ് നടത്തമെന്ന് രക്ഷിതാക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെൻ്റ് ലോ കോളേജ് ഹോസ്റ്റലിൽ കോവിഡ് ബാധ രൂക്ഷം.
അവസാന വർഷ ക്ലാസ്സിലെ രണ്ട് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ദിവസവും കോവിഡ് സ്ഥിരീകരിച്ചു.
ഇവർ ഹോസ്റ്റൽ അന്തേവാസികൾ കൂടി ആയതിനാൽ നിരവധി പേരുമായി സമ്പർക്കമുണ്ടെങ്കിലും ഇവരിൽ പലരും ഇപ്പോൾ വീടുകളിൽ ആണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമ്പർക്കപ്പട്ടികയിൽ ഉള്ളവർ ക്വാറൻ്റൈനിൽ ആണോ എന്ന് ഉറപ്പ് വരുത്തുവാനുള്ള യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. ഹോസ്റ്റൽ അടച്ച് അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടില്ല.
കേരളത്തിൻ്റെ പല ഭാഗത്ത് നിന്നും വിദ്യാർത്ഥികൾ വന്ന് പഠിക്കുന്ന ക്യാമ്പസിൽ ഉണ്ടായ ഇത്തരമൊരു കോവിഡ് ബാധയെ അധികൃതർ നിസ്സാരമായി കാണുന്നത് അപകടം ക്ഷണിച്ച് വരുത്തും എന്നും സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ ക്വാറൻ്റൈൻ കാലാവധി കഴിയുന്നത് വരെയെങ്കിലും പോസിറ്റീവ് ആയ വിദ്യാർത്ഥികളുടെ ബാച്ചിൻ്റെ ഓഫ്‌ലൈൻ ക്ലാസ്സുകൾ റദ്ദാക്കി ഓൺലൈനിൽ ക്ലാസ് നടത്തണം എന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്.
എന്നാൽ ഈ ആവശ്യത്തോട് കോളേജ് അധികൃതർ പ്രതികരിച്ചിട്ടില്ല.