കോട്ടയം കടുത്തുരുത്തിയിൽ വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം; സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമിച്ചു; തടയാനെത്തിയ അൻപത്തഞ്ചുകാരനായ അയല്‍വാസിക്ക് കുത്തേറ്റു

സ്വന്തം ലേഖിക കടത്തുരുത്തി: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലുണ്ടായ സംഘര്‍ഷത്തില്‍ അമ്പത്തഞ്ചുകാരന് കുത്തേറ്റു. പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെയാണ് സംഘര്‍ഷം ഉണ്ടായത്. മങ്ങാട് സ്വദേശിയായ പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. കടുത്തുരുത്തിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവമ്പാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇവരില്‍ ഒരാള്‍ തന്റെ സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് എത്തിയത്. ഇതിന് പിന്നാലെ തിരുവമ്പാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലേക്ക് […]

അജ്മൽബിസ്മിയിൽ മൈ ലക്കി ഡേ ഓഫർ

സ്വന്തം ലേഖകൻ കളമശ്ശേരി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽമൈ ലക്കി ഡേ ഓഫർ . മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുളളസുവർണ്ണാവസരമാണ് മൈ ലക്കി ഡേ ഓഫറിലൂടെ ഒരുങ്ങുന്നത്. ഒപ്പംഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ,റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എസി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. മികച്ച വിൽപ്പന – വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പാക്കി പ്രമുഖ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഒാവനുകൾ, […]

ആമസോൺ പ്രൈം വീഡിയോ മരയ്ക്കാറിനിട്ട വില 90 കോടി രൂപയ്ക്ക് മുകളിൽ; മരയ്ക്കാറിന് പുറമേ ആശിർവാദ് സിനിമാസ് നിർമിക്കുന്ന നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിയിൽ; ആമസോണിന് പുറകെ മലയാളത്തെ നോട്ടമിട്ട് ഹോട്സ്റ്റാറും നെറ്റ് ഫ്ള്കിസും; എല്ലാ കണ്ണുകളും മാധവൻ എന്ന മലയാളിയിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ; അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് ആമസോൺ പ്രൈം വീഡിയോ നൽകിയത് 90 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 90- 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. 90 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. സാറ്റലൈറ്റ് അവകാശത്തിനു ലഭിക്കുന്ന തുകയും നിർമാതാവിന് ലഭിക്കും. മരയ്ക്കാറിനെ പുറമേ ആശിർവാദ് സിനിമാസ് നിർമിക്കുന്ന നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിയിൽ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ […]

മുടി നീട്ടി വളര്‍ത്തിയതിൻ്റെ പേരില്‍ പരിഹാസം; ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം

സ്വന്തം ലേഖിക കൊല്ലം: കൊല്ലത്ത് മുടി നീട്ടിയതിൻ്റെ പേരില്‍ ബന്ധുവിനെ പരിഹസിച്ചവരോട് കാര്യം അന്വേഷിച്ച യുവാവിന് മര്‍ദ്ദനം. സംഭവത്തില്‍ രണ്ടുറോഡ് സ്വദേശികളായ ജോസ് പ്രസാദ്, അഭിലാഷ്, ജോഷി തോമസ് എന്നിവരെ കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ സ്വദേശി ശ്രീരാജിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രണ്ട് റോഡിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ശ്രീരാജ്. ബന്ധുവായ 17 കാരനുമൊത്ത് നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. പ്രദേശവാസികളായ ഒരു കൂട്ടര്‍ ഇരുവരുടെയും സമീപത്തു വരികയും യുവാവിനെ പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് ചെറുപ്പക്കാരന്റെ മുടിയില്‍ കുത്തിപ്പിടിച്ച്‌ വലിച്ചതോടെയാണ് ഒപ്പം ഉണ്ടായിരുന്ന ശ്രീരാജ് […]

മണ്ണൂത്തി സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; റാംഗിങ് എന്ന് സംശയം; ആത്മഹത്യാക്കുറിപ്പ് കിട്ടിയതായി പൊലീസ്; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് എസ്എഫ്‌ഐ

സ്വന്തം ലേഖകൻ തൃശൂർ: മണ്ണൂത്തി കാർഷിക സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോൾട്ടികൾച്ചർ കോളജിലെ ഒന്നാം വർഷ വിദ്യാർഥി ആയിരുന്നു മഹേഷ്. ഒരാഴ്ച മുമ്പ് കാമ്പസിലെത്തിയ മഹേഷ് ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസിച്ചിരുന്നത്. കാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ കുറച്ചുപേർ ശനിയാഴ്ച രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറഞ്ഞു. ഇവരെല്ലാം പോയതിന് ശേഷം രാത്രി 12 മണിയ്ക്കാണ് മഹേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് എസ്എഫ്‌ഐ […]

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക; ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയെ മര്‍ദിച്ചെന്ന് ആരോപണം; കേസിലെ പ്രതി നല്‍കിയ പേരും, യുവാവിൻ്റെ പേരും ഒന്നായിരുന്നുവെന്ന് എക്‌സൈസ്; നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാവിനെ മോചിപ്പിച്ച്‌ തലയൂരി എക്‌സൈസുകാര്‍; പരാതി നല്‍കി യുവാവ്

സ്വന്തം ലേഖിക തൊടുപുഴ: ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയായ യുവാവിനെ മര്‍ദിച്ചെന്ന് ആരോപണം. കേസിലെ പ്രതി നല്‍കിയ പേരും, യുവാവിൻ്റെ പേരും ഒന്നായിരുന്നുവെന്നാണ് എക്‌സൈസ് പൊലീസിന് നല്‍കിയ വിശദീകരണം. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാവിനെ പിന്നീട് മോചിപ്പിച്ച്‌ എക്‌സൈസുകാര്‍ തലയൂരി. തൊടുപുഴ വെങ്ങല്ലൂര്‍ പള്ളിക്കുറ്റിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനനക്കെത്തിയപ്പോള്‍ റോഡുവക്കില്‍ തമ്ബടിച്ചിരുന്ന യുവാക്കളുടെ സംഘം ചിതറിയോടി. ഈ സമയം ഇതുവഴി നടന്നുവന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുകുകയായിരുന്നു. എം.ഡി.എം.എ കേസില്‍ പിടിയിലായവര്‍ നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റു ചെയ്യുന്നതെന്നാണ് എക്‌സൈസ് […]

ബാലികമഠത്തിൽ താമസിച്ചുപഠിക്കുകയായിരുന്ന പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയത് കോവിഡ് ലോക്ഡൗൺ കാലത്ത്; രോഗിയായ അമ്മ ഉറങ്ങിയാൽ അതിക്രമം; കോന്നിയിൽ 13-കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത് അച്ഛൻ; ബന്ധുക്കളടക്കം വിവരം മറച്ചു വെയ്ക്കാൻ ശ്രമിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്ന്

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നിയിൽ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ കസ്റ്റഡിയിൽ. കോന്നിയിൽ താമസിക്കുന്ന 45-കാരനെയാണ് പോലീസ് പിടികൂടിയത്. 13 വയസുള്ള മകളെയാണ് പ്രതി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയത്. പെൺകുട്ടിയെ പോലീസ് മഹിളാമന്ദിരത്തിലേക്ക് മാറ്റി. ബാലികമഠത്തിൽ താമസിച്ചുപഠിക്കുകയായിരുന്നു പെൺകുട്ടി. കോവിഡ് ലോക്ഡൗണിനെ തുടർന്ന് കഴിഞ്ഞവർഷം വീട്ടിൽ തിരിച്ചെത്തി. അന്നുമുതലാണ് അച്ഛൻ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ഒന്നരവർഷമായി അച്ഛൻ പീഡിപ്പിച്ചുവരികയാണെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മ രോഗിയായതിനാൽ ധാരാളം മരുന്നുകൾ കഴിക്കുന്നയാളാണ്. അതിനാൽതന്നെ മരുന്ന് കഴിച്ച് വേഗം ഉറങ്ങിപ്പോവുമായിരുന്നു. ഈ സാഹചര്യത്തിൽ അമ്മയറിയാതെ […]

കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; ശീ​​ത​​ള​​പാ​​നീ​​യ ക​​ട ഉ​​ട​​മ​​യ്ക്കും കുടുംബത്തിനും മർദ്ദനം

സ്വന്തം ലേഖിക കു​​മ​​ര​​കം: ശീ​​ത​​ള​​പാ​​നീ​​യ വി​​ല്‍​​പ​​ന​​ശാ​​ല​​യു​​ടെ മു​​ന്നി​​ല്‍ കാ​​ര്‍ പാ​​ര്‍​​ക്ക് ചെ​​യ്ത​​തി​​നെ തു​​ട​​ര്‍​​ന്നു​​ണ്ടാ​​യ വാ​​ക്കു​​ത​​ര്‍​​ക്കം സം​​ഘ​​ര്‍​​ഷ​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ചു. ച​​ക്രം​​പ​​ടി​​യി​​ല്‍ വീ​​ടി​​നോ​​ട് ചേ​​ര്‍​​ന്ന് ക​​രി​​ക്ക് ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ശീ​​ത​​ള പാ​​നീ​​യ​​ങ്ങ​​ള്‍ വി​​ല്‍​​ക്കു​​ന്ന വ​​ട​​ക്കേ​​ച്ചി​​റ അ​​ജ​​യ​​ഘോ​​ഷ് ( 45)നും ​​കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍​​ക്കു​​മാ​​ണ് കാ​​റി​​ല്‍ എ​​ത്തി​​യ​​വ​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ​​ത്. സം​​ഘ​​ര്‍​​ഷ​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ നാ​​ല് അം​​ഗ കു​​ടും​​ബം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ തേ​​ടി. കാ​​റി​​ല്‍ എ​​ത്തി​​യ​​വ​​ര്‍​​ക്കും പ​​രി​​ക്കേ​​റ്റ​​താ​​യി പ​​റ​​യു​​ന്നു. കാ​​റി​​ലെ​​ത്തി​​യ സം​​ഘ​​വും പ​​രി​​ക്കേ​​റ്റ​​തി​​നെ തു​​ട​​ര്‍​​ന്ന് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​​ക​​ത്സ തേ​​ടി. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഐ ​​ടെ​​ന്‍ കാ​​റി​​ലെ​​ത്തി​​യ ആ​​റ് അം​​ഗ സം​​ഘ​​മാ​​ണ് […]

ഏറ്റുമാനൂർ നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണവും കെടുകാര്യസ്ഥതയും: പ്രതിഷേധവുമായി എൻ.സി.പി; നഗരസഭ ഓഫിസ് മാർച്ച് നവംബർ എട്ടിന്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച് നടത്തും. നഗരസഭ ഭരണത്തിലേറി ഒരു വർഷമായിട്ടും ഇതുവരെയും നഗര സഭയിലെ കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. വികസന പദ്ധതികൾ പോലും എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നഗരസഭയിലേയ്ക്കു എൻ.സി.പി നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. നഗരസഭ അധികൃതരുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് മാർച്ച്. നവംബർ എട്ട് തിങ്കളാഴ്ച രാവിലെയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, നിയോജക മണ്ഡലം […]

അച്ഛന്‍ 13 വയസുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷം

സ്വന്തം ലേഖിക പത്തനംതിട്ട: കോന്നിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസുകാരിയാണ് അച്ഛൻ്റെ നിരന്തര പീഡനത്തിന് ഇരയായത്. സംഭവത്തെ സംബന്ധിച്ച്‌ അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. പല തവണയായി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടന്നതോടെ ബന്ധുക്കളില്‍ ചിലരാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്.