ഹോസ്​റ്റലില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗു​രു​ത​ര പരിക്കേറ്റു; വീട്ടില്‍ വി​വ​ര​മ​റി​യി​ച്ചി​ല്ല; സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍​

ഹോസ്​റ്റലില്‍ വീണ് വിദ്യാര്‍ഥിനിക്ക് ഗു​രു​ത​ര പരിക്കേറ്റു; വീട്ടില്‍ വി​വ​ര​മ​റി​യി​ച്ചി​ല്ല; സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍​

സ്വന്തം ലേഖിക

അമ്പ​ല​പ്പു​ഴ: ഹോ​സ്​​റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥി​നി വീ​ണ് പ​രി​ക്കേ​റ്റി​ട്ടും വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്ന് പ​രാ​തിയുമായി ബ​ന്ധു​ക്ക​ള്‍.

സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ വിദ്യാര്‍ഥിനി ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് സു​ലൈ​ഹ് മ​ന്‍​സി​ലി​ല്‍ നൗ​ഷാ​ദ് റ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ലൈ​സ്ന​ക്കാ​ണ് (19) പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യില്‍ ആ​ശു​പ​ത്രി​യില്‍ കഴിയുന്നത്​.

ഒ​ന്നാം വ​ര്‍​ഷ എ​ന്‍​ജി​നീ​യ​റി​ങ്​ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ലൈ​സ്ന കോ​ള​ജ് ഹോ​സ്​​റ്റ​ലി​ല്‍ ക​ഴി​ഞ്ഞ 31നാ​ണ് വീ​ണ​ത്.
വീ​ഴ്ചയില്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച വി​വ​രം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​ല്ല.

പി​ന്നീ​ട് ലൈ​സ്ന​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മു​ഖേ​ന വി​വ​ര​മ​റി​ഞ്ഞ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ള്‍ ശ​രീ​ര​മാ​കെ നീ​രും പ​നി​യും ശ്വാ​സം മു​ട്ട​ലും ബാ​ധി​ച്ച്‌ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.തുടര്‍ന്ന് പെ​ണ്‍​കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​പ്പോ​ള്‍ ന്യൂ​മോ​ണി​യ ബാ​ധി​ച്ച പെ​ണ്‍​കു​ട്ടി ഓ​ക്സി​ജന്റെ സ​ഹാ​യ​ത്താ​ലാ​ണ് ശ്വസിക്കുന്നത്. സംഭവത്തില്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ നിരുത്തരവാദിത്വപരമായ നടപടിക്കെതിരെ ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.