അമ്പലപ്പുഴയിൽ ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ഏഴുവയസ്സുകാരനായ മകന് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മ തൂങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ വണ്ടാനം പള്ളിവെളിവീട്ടിൽ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകൻ മുഫാസിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ല. ഭർത്താവുവീട്ടിലില്ലാതിരുന്ന സമയത്താണു റഹ്മത്ത് ഇളയമകന് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയത്. മൂത്തമകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് എത്തിയ മുജീബ് പെൺമക്കൾക്കൊപ്പം കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പിന്നീട്, മെഡിക്കൽ കോളേജ് ആശുപത്രിലേക്കു കൊണ്ടുപോയി. […]

സോളാർ പീഡന കേസ്; കെ.സി വേണുഗോപാലിനെതിരെയുള്ള ദൃശ്യങ്ങൾ സിബിഐയ്ക്ക് കൈമാറി; പരാതിക്കാരി നൽകിയത് ഡിജിറ്റൽ തെളിവുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെതിരെ പരാതിക്കാരി സിബിഐയ്ക്ക് തെളിവുകൾ കൈമാറി. ഡിജിറ്റൽ തെളിവുകളാണ് കൈമാറിയിരിക്കുന്നത്. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐയ്ക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയിരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്.  

പ്രണയം നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര​നാ​യ ഇരുപത്തൊന്നുകാരൻ പിടിയിൽ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പ്രണയം നടിച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ര​നാ​യ ഇരുപത്തൊന്നുകാരൻ പിടിയിൽ. അ​ർ​ഷാ​ദ് (21) എ​ന്ന​ യു​വാ​വിനെയാണ് പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. തി​രു​മ​ല സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. യു​വാ​വ് പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പന്തിയിൽ പക്ഷാ ഭേദം; സി.പി.ഐക്കെതിരെ പരാതിയുമായി ജോസ് കെ മാണി വിഭാ​ഗം; ‘യോജിച്ച് പ്രവർത്തിക്കുന്നില്ല, എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്ന് ജോസ് കെ മാണി’; പരാമർങ്ങളിൽ ഉറച്ച് സി.പി.ഐ

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ജോ​സ് കെ. ​മാ​ണി​ക്ക് ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സി​ൻറെ വ​ര​വ് മു​ന്ന​ണി​ക്ക് കാ​ര്യ​മാ​യി ഗു​ണം ചെ​യ്തി​ല്ലെ​ന്നു​മു​ള്ള സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രെയാണ് ജോസ്.കെ മാണി പരാതി നൽകുന്നത്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോൺ​ഗ്രസ് സിപിഎമ്മിന് പരാതി നൽകും. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പെ​ടു​മോ​യെ​ന്ന പേ​ടി​യാ​ണ് […]

ഫെയ്സ് ബുക്ക് പ്രണയം; ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട് യുവതി; കോട്ടയത്തുനിന്നും വണ്ടി കയറി കാസർകോട്ടുള്ള കാമുകൻ്റെ വീട്ടിലെത്തിയപ്പോൾ ഫെയ്സ് ബുക്ക് പ്രണയനായകന് 2 ഭാര്യമാർ കൂടി; നാല് പേരും കൂടി താമസം തുടരവേ നിരന്തര മർദ്ദനവും പതിവായി; മുണ്ടക്കയത്തെ പെട്രോൾ പമ്പ് ജീവനക്കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ കാസർകോഡ്: ഭർത്താവിനെയും 2 പെൺമക്കളെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം നാടുവിട്ട യുവതിക്ക് കാമുകന്റെ ക്രൂരമർദ്ദനം. മർദ്ദനം സഹിക്കാൻ കഴിയാതെ യുവതി ചന്തേര പൊലീസിൽ അഭയം തേടി. കോട്ടയം മുണ്ടക്കയം സ്വദേശിനി സുഭദ്രയാണ് (39) ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കാസർകോഡുകാരനായ മൈക്ക്സെറ്റ് ഓപ്പറേറ്ററോടൊപ്പം താമസമാക്കിയത്. താൻ അവിവാഹിതനാണെന്നാണ് യുവതിയോട് ഇയാൾ പറഞ്ഞിരുന്നത്. കാസർകോട്ടെത്തിയപ്പോഴാണ് കാമുകന് രണ്ട് ഭാര്യമാർ കൂടി ഉണ്ടെന്ന് മനസ്സിലായത്. മൂന്നാം ഭാര്യയെ കണ്ടപ്പോൾ ആദ്യ ഭാര്യ വഴക്കുണ്ടാക്കുകയും, പിന്നീട് വിട്ട് പോകുകയും […]

കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ലെ മ​ദ്യ​വി​ല്പ​ന; ആ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ; നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്തം; വിഷയത്തിൽ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെന്ന് മന്ത്രി

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. വി​ഷ​യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും ഉണ്ടായിട്ടില്ലെന്നും, ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ ത​നി​ക്ക​റി​യൂ എന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ല. തി​ര​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം, വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി ആ​ൻറ​ണി രാ​ജു പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന […]

നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി കോടതി തള്ളി; വിടുത‍ൽ ഹർജികളുടെ വാദം 23ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി. കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹർജികൾ തള്ളിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നല്കാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അതേസമയം നിലവിലെ പ്രോസിക്യൂട്ടർ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ മാത്രമല്ല കോടതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥൻ കൂടിയാണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എന്ന ചെന്നിത്തലയുടെ ആവശ്യവും തള്ളിക്കൊണ്ട് […]

‘കറുപ്പിന്റെ വേറിട്ട ആശയം’ ഹ്രസ്വചിത്രം ‘കാക്ക’ യൂട്യൂബിൽ തരംഗമാകുന്നു

യുട്യൂബിലും ശ്രദ്ധേയമായി കാക്ക. കറുപ്പിന്റെ വേറിട്ട ആശയവുമായെത്തി പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന ഹ്രസ്വചിത്രം “കാക്ക” ഇപ്പോൾ യുട്യൂബിലും ശ്രദ്ധേയമാകുന്നു. എൻ എൻ ജി ഫിലിംസ് യുട്യൂബിലാണ് കൂടുതൽ പ്രേക്ഷകരെ ആകർഷിച്ച് ചിത്രം മുന്നേറുന്നത്. സ്ത്രീകഥാപാത്രങ്ങൾക്ക് മുൻതൂക്കമുള്ള സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം, പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കറുപ്പ് നിറമായതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങുകയും വീട്ടുകാരിൽ നിന്നും മറ്റും പലതരത്തിലുള്ള അവഗണനകൾ നേരിടുകയും ചെയ്യുന്ന പഞ്ചമി, ഒരു ഘട്ടത്തിൽ തന്റെ കുറവിനെ പോസിറ്റീവായി കാണുകയും […]

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യയുടെ ആത്മഹത്യ; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; ശാരീരികവും മാനസികവുമായി ഭാര്യയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം വിനോദിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വിനോദ് ക്രൂരമായി ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സരിതയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിനോദിന് അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. […]

സിപിഎം പ്രവർത്തകർ കൊടി കുത്തിയ സ്ഥലം പിസിഐ സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു

സ്വന്തം ലേഖകൻ ചെങ്ങന്നൂർ: സിപിഎം പ്രവർത്തകർ ഭൂമി കയ്യേറി കൊടികുത്തിയ സ്ഥലം പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഭാരവാഹികൾ സന്ദർശിച്ചു. ചെങ്ങന്നൂർ സെക്ഷനിൽപെട്ട തോനയ്ക്കാട് അസംബ്ലിസ് ഓഫ് ഗോഡിൻ്റെ കൈവശം ഇരിക്കുന്ന വസ്തുവിലാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി കൊടി നാട്ടിയത്. അവിടെ നട്ടിരുന്ന തെങ്ങിൻ തൈകൾ നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 33 വർഷമായി ആരാധിക്കുന്ന AG സഭയുടെ കൈവശം ഇരിക്കുന്ന 47 സെൻ്റ് സ്ഥലം ആധാരം ചെയ്തതും പേരിൽ കൂട്ടി, കരം അടച്ചു […]