കോട്ടയം നഗരസഭയിൽ ക്ഷേമപെൻഷന് അപേക്ഷിച്ചാൽ പരിഗണിക്കുന്നത് ഉദ്യോഗസ്ഥന് തോന്നുമ്പോൾ; പലരും അനർഹമായി പെൻഷൻ കൈപ്പറ്റുന്നു; പെൻഷൻ വാങ്ങുന്നവരിൽ വിദേശത്ത് ജോലിയുള്ളവരും; നടക്കുന്നത് വൻ അഴിമതി

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ പരിധിയിൽ സാമൂഹിക പെൻഷൻ വാങ്ങുന്നവരിൽ പലരും അനർഹർ പെൻഷന് അപേക്ഷിച്ചാൽ അപേക്ഷ പരിഗണിക്കുന്നത് ഉദ്യോഗസ്ഥന് തോന്നുമ്പോഴും. ഇതു മൂലം നിരവധി അപേക്ഷകളാണ് കെട്ടിക്കെടക്കുന്നത്. പല അപേക്ഷകളും നിസാരകാരണങ്ങൾ പറഞ്ഞ് നിരസിക്കുന്നതായും കൗൺസിൽ യോഗത്തിൽ മെമ്പർമാർ ആരോപിച്ചു. നഗരസഭ പരിധിയിൽപ്പെട്ട വിവിധ സാമൂഹിക പെൻഷനുകൾ പാസാക്കുന്നതിന് ചേർന്ന അടിയന്തര യോഗത്തിലായിരുന്നു ആരോപണം. നഗരസഭയുടെ 52 വാർഡിലും സാമൂഹ്യ പെൻഷൻ നൽകുന്നവരിൽ അധികവും അനർഹരാണെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച്ചയാണ് ഇതിനു കാരണമെന്നും അവർക്കെിരെ നടപടിയെടുക്കണമെന്ന് കൗൺസിലിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ, സാധാരണക്കാരായവർ സാമൂഹ്യപെൻഷന് […]

ഒടുവിൽ തേർഡ് ഐ വാർത്ത സത്യമെന്ന് നഗരസഭയും; മാമ്മൻ മാപ്പിള ഹാളിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്ന് കോട്ടയം നഗരസഭ; തിരുനക്കര മൈതാനമടക്കം പല വസ്തുക്കളും നഗരസഭയുടേതല്ല

സ്വന്തം ലേഖകൻ കോട്ടയം: തേർഡ് ഐ ന്യൂസ് ഒക്ടോബർ 8 ന് പുറത്ത് വിട്ട വാർത്ത സത്യമെന്ന് നഗരസഭയും. മാമ്മൻ മാപ്പിള ഹാളിൻ്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലന്ന് കോട്ടയം നഗരസഭ സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടിസ്ഥാന ഭൂനികുതി രജിസ്റ്റർ പ്രകാരം ഭൂമിയുടെ പേരിൻറ സ്ഥാനത്ത് മുനിസിപ്പൽ കൗൺസിൽ എന്നും റിമാർക്സ് കോളത്തിൽ മുനിസിപ്പൽ പാർക്ക് പുറേമ്പാക്ക് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ സെറ്റിൽമെൻറ് രജിസ്റ്ററിൽ 3.22 ഏക്കർ വസ്തു കോടിമത […]

സംസ്ഥാനത്ത് മഴ കനക്കുന്നു; 2 കുട്ടികളടക്കം 3 മരണം; പുഴകളിൽ ജലനിരപ്പുയർന്നു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മൂന്നു പേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ടു കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. മലപ്പുറം കരിപ്പൂരിൽ വീട് തകർന്നാണ് രണ്ടു കുട്ടികൾ മരിച്ചത്. മതാകുളത്തെ അബൂബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ(8), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികൾ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് വീട് തകർന്നാണ് അപകടമുണ്ടായത്. കൊല്ലം തെന്മല നാഗമല സ്വദേശി […]

രണ്ടുമുതൽ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്‌സിന് അനുമതി; കുട്ടികൾക്ക് നൽകുക കൊവാക്സിൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിന് അനുമതി. രണ്ടുമുതൽ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാനുള്ള കോവാക്‌സിനാണ് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്. മൂന്നുവട്ട ക്ലിനിക്കൽ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് നൽകിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അടിയന്തര ആവശ്യത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. എന്നുമുതൽ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്ന് കേന്ദ്രം പിന്നീട് വ്യക്തമാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് സ്‌കൂളുകൾ തുറക്കാൻ തുടങ്ങിയ സാഹചര്യത്തിലാണ് കുട്ടികൾക്കുള്ള വാക്‌സിൻ അനുമതി നൽകാൻ നടപടികൾ വേഗത്തിലാക്കിയത്.

രക്ഷകരായ പൊലീസുകാർക്ക്​ ‘മധുരം നിറഞ്ഞ നന്ദിയുമായി’ തോമസ്; ബോധരഹിതനായി വഴിയിൽ വീണ മുൻ ഐ എസ് ആർ ഒ എഞ്ചിനീയർക്ക് രണ്ടാം ജന്മം നൽകിയത് ഏറ്റുമാനൂർ പൊലീസ്

സ്വന്തം ലേഖ‍കൻ ഏ​റ്റു​മാ​നൂ​ർ: ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച്‌ അ​പ​ക​ട​ത്തി​ൽപെ​ട്ട കാ​റി​ൽനി​ന്ന് ബോ​ധ​ര​ഹി​ത​നാ​യ ത​ന്നെ​യും കു​ടും​ബ​ത്തെ​യും ര​ക്ഷി​ച്ച പൊ​ലീ​സി​ന് മ​ധു​ര​വു​മാ​യി ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഐ.​എ​സ്.​ആ​ർ.​ഒ യി​ലെ മു​ൻ എ​ൻ​ജി​നീ​യർ തോ​മ​സും, മ​ക​ളും ഡോ​ക്ട​റു​മാ​യ ആ​നി​യും എ​ത്തി​. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. ഷു​ഗ​ർ ലെ​വ​ൽ താ​ഴ്ന്നു ബോ​ധ​ര​ഹി​ത​നാ​യ​തി​നെ​തു​ട​ർന്ന് തോ​മ​സ് ഓ​ടി​ച്ചി​രു​ന്ന കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച്‌​ അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ അ​ന്ന​ക്കു​ട്ടി എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ൽക്കുമ്പോഴാ​ണ് ഏ​റ്റു​മാ​നൂ​ർ എ​സ്.​ഐ റ​നീ​ഷ് ഇ​ല്ലി​ക്ക​ലും പി.​ആ​ർ. ബി​ജു​വും അ​വി​ടെ​യെ​ത്തി​യ​ത്. ഷു​ഗ​ർ ലെ​വ​ൽ താ​ഴ്ന്ന​താ​ണെ​ന്ന് അ​റി​ഞ്ഞ​യു​ട​ൻ […]

ട്രെയിനിന്റെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്നു; കോട്ടയം മൂലേടത്ത് പത്തുവയസ്സുകാരൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം ∙ ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ഇന്നലെ രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയി മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനെഴുന്നേറ്റ ഇഷാന് വാതിൽ മാറിപ്പോയതാണെന്നാണു കരുതുന്നത്. വേഗം ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹാഷിഷ് ഓയിലുമായി പിടിയിലായ യുവാവിന്റെ ഫോണിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയുടെ ചിത്രങ്ങൾ

ഹാഷിഷ് ഓയിലുമായി പിടിയിലായ യുവാവിന്റെ ഫോണിൽ നട്ടു സ്വന്തം ലേഖകൻ മലപ്പുറം: കഞ്ചാവ് ചെടി നട്ടുവളർത്തി ഫോട്ടോയെടുത്ത് കൂട്ടുകാർക്ക് അയച്ച യുവാവ് പിടിയിൽ. മലപ്പുറം വണ്ടൂർ സ്വദേശി സനിർ ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. വണ്ടൂർ വിഎംസി ഗവൺമെന്റ് ഹൈസ്‌ക്കൂൾ മൈതാനത്തിന്റെ പരിസരത്ത് എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. പാറപ്പുറവൻ ഹൗസിൽ സനിറിനെ ഇവിടെവെച്ച് 360 മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടി. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വാട്‌സ്ആപ് വഴി കഞ്ചാവു ചെടിയുടെ ഫോട്ടോകൾ അയച്ച് കൊടുത്തത് […]

സാനിറ്ററി നാപ്കിൻ കീറി മയക്കുമരുന്ന് തിരുകികയറ്റും; ബ്രായുടെ തയ്യൽ മാറ്റി എംഡിഎംഎ അടക്കമുള്ള ലഹരി കയറ്റി വെയ്ക്കും; കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധം; സംഘത്തിൽ സീരിയൽ നടിമാരും

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടത്തിൽ സജീവമായി സ്ത്രീകളും. സാനിറ്ററി നാപ്കിൻ കീറിയും ബ്രായുടെ തയ്യൽ മാറ്റിയും മയക്കുമരുന്ന് കയറ്റി വെയ്ക്കും. കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിക്കുന്നത് സിനിമാ മേഖലയുമായി അടുത്ത ബന്ധമുള്ള സ്ത്രീകൾ. സംഘത്തിൽ സീരിയൽ നടിമാരും. സ്ത്രീകൾ നേതൃത്വം നൽകുന്ന കച്ചവട സംഘമാണ് കൊച്ചിയിൽ പ്രവർത്തിച്ചു വരുന്നത്.ലഹരിമരുന്നു കടത്തുന്നതിനു കാരിയർമാരായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നു സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് ഉൾപ്പെടെ സ്ത്രീകൾ ലഹരിമരുന്നു കടത്തുണ്ടെന്നും രാത്രികാല വാഹനപരിശോധന നടത്തുന്നവരിൽ […]

റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കവചത്തിന് ആവശ്യക്കാർ ഏറെ; ആദ്യകാലത്ത് മോഷണം പോയിരുന്നത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകൾ; ടെലിഫോൺ ഡിപ്പാർട്ട്മെന്റിന്റെ ഉപയോ​ഗശൂന്യമായ പോസ്റ്റുകളെ കണ്ണുവെച്ച് കള്ളന്മാർ; മോഷണം പോസ്റ്റുകളുടെ കവചത്തിന് വില ഉയർന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ തൊടുപുഴ: വ്യത്യസ്തമായ മോഷണമാണ് ഇപ്പോൾ നാട്ടിൽ നടന്നു വരുന്നത്. ബിഎസ്എൻഎൽ‌ ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിച്ച് കള്ളന്മാർ. ഇടുക്കി നെടുങ്കണ്ടത്താണ് പോസ്റ്റുകൾ മോഷണം പോയത്. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളുടെ കവചത്തിന് ഇപ്പോൾ വില കൂടുതലാണ്. ഈ സാഹചര്യത്തിലാണ് കള്ളമാർ പോസ്റ്റിനെ തന്നെ കണ്ണുവെയ്ക്കാൻ തുടങ്ങിയത്. ആദ്യകാലത്ത് ലാൻഡ് ഫോൺ കണക്‌ഷൻ നൽകിയിരുന്ന ബിഎസ്എൻഎൽ ഉടമസ്ഥതയിലുള്ള പോസ്റ്റുകളാണ് മോഷണം പോകുന്നത്. നെടുങ്കണ്ടം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ടെലിഫോൺ പോസ്റ്റുകൾ മോഷ്ടിക്കപ്പെടുന്നത്. ഈ പോസ്റ്റുകൾ വഴിയായിരുന്നു ലാൻഡ് ലൈനിന് ആവശ്യമായ കേബിളുകൾ വലിച്ചിരുന്നത്. എന്നാൽ […]

നവംബർ മാസത്തിലെ പിഎസ് സി പരീക്ഷകൾ പുനഃക്രമീകരിച്ചു; ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പിഎസ് സി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പിഎസ് സി. ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന്റെ ഭാഗമായാണ് പ്രാഥമിക പരീക്ഷ. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച കാര്യം പിഎസ് സി അറിയിച്ചത്. ഒക്ടോബര്‍ 23 നാണ് ഒന്നാം ഘട്ട ബിരുദ തല പ്രാഥമിക പരീക്ഷ നടക്കുക. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ സന്ദര്‍ശിച്ച് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അതിനിടെ നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നവംബര്‍ മാസത്തിലെ പിഎസ് സി പരീക്ഷകള്‍ […]