തിരഞ്ഞെടുപ്പ് ചൂടിൽ കോട്ടയം നഗരസഭ; രണ്ടുംകല്‍പ്പിച്ച്‌ സിപിഎം; സ്ഥാനാര്‍ഥി ആരെന്ന ചർച്ചയില്‍ യുഡിഎഫ്; കഴിഞ്ഞ തവണ യുഡിഎഫിനെ ഭാഗ്യം തുണച്ചു; ഇത്തവണ അടിവലികള്‍ക്ക് സാധ്യത; ബിന്‍സി സെബാസ്റ്റ്യൻ്റെ നിലപാട് നിര്‍ണായകമാകും

സ്വന്തം ലേഖിക കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നഗരസഭയാണ് കോട്ടയം. ഇത്തവണയും ചർച്ചകൾ കൊഴുക്കുകയാണ്. നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഈ മാസം 15ന് നടക്കാനിരിക്കെ ഉയരുന്ന പ്രധാന ചോദ്യം ആരാണ് സ്ഥാനാര്‍ഥികള്‍ എന്നതാണ്. കോട്ടയം നഗരസഭയില്‍ വനിതാ സംവരണമാണ് അധ്യക്ഷ പദവി. സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും കോട്ടയം നഗരസഭാ ചെയര്‍മാന്‍ പോസ്റ്റിലേക്ക് മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇടതു ക്യാമ്പില്‍ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും ചെയര്‍മാന്‍ പദവിയിലേക്ക് […]

സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്; 55 മരണങ്ങള്‍;ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 473; രോഗമുക്തി നേടിയവര്‍ 5936

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370, വയനാട് 298, പാലക്കാട് 292, പത്തനംതിട്ട 289, ആലപ്പുഴ 241, കാസര്‍ഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ജില്ലയില്‍ 616 പേര്‍ക്ക് കോവിഡ്; 438 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 616 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 600 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 13 പേര്‍ രോഗബാധിതരായി. 438 പേര്‍ രോഗമുക്തരായി. 4781 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 267 പുരുഷന്‍മാരും 265 സ്ത്രീകളും 84 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 5032 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,24,810 കോവിഡ് ബാധിതരായി. 3,17,463 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 23852 പേര്‍ ക്വാറന്റയിനില്‍ […]

കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അടുത്ത 5 ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 04-11-2021: പത്തനംതിട്ട, […]

പാനൂരിൽ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണം

സ്വന്തം ലേഖിക പാനൂര്‍: ബിജെപി പ്രവര്‍ത്തകന് നേരെ വധശ്രമം. വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഓട്ടോ ഡ്രൈവറായ മൊട്ടേമ്മല്‍ ആഷിക്കിനാണ് വെട്ടേറ്റത്. വൈദ്യര്‍ പീടിക – കൂറ്റേരി കനാല്‍ റോഡ് ബൊമ്മക്കല്‍ വീട് പരിസരത്ത് വെച്ചാണ് വധശ്രമമുണ്ടായത്. രണ്ട് ആക്ടീവ സ്കൂട്ടറില്‍ എത്തിയ നാലുപേര്‍ കൂറ്റേരി ഭാഗത്തു നിന്ന് വൈദ്യര്‍ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച്‌ കൂറ്റേരി ഭാഗത്തേക്ക് വന്നു ആക്രമിക്കുകയായിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. നാട്ടില്‍ സ്വതന്ത്ര്യ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിജെപി പറഞ്ഞു. ആഷിക്കിന് പാനൂര്‍ […]

ഇന്ധനവിലയിൽ പ്രതിഷേധിച്ച് ബൈക്കിൽ നാലുപേരുടെ യാത്ര, കാഴ്ചക്കാരായി പൊലീസ്; പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച കൗതുകമായി

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള ജനങ്ങളുടെ യാത്ര പതിവാകുന്നു. ഒരു ബൈക്കിൽ മൂന്നും നാലും ആളുകൾ ഇരുന്നുള്ള യാത്ര ഇപ്പോൾ ന​ഗരത്തിലെ സ്ഥിരം കാഴ്ചയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള ഇത്തരം സവാരികൾ കണ്ടു നിൽക്കാൻ മാത്രമാണ് നിയമ പാലകർക്കും കഴിയുന്നത്. ബസ്സിലോ ഓട്ടോയിലോ പോകുമ്പോൾ ഓരോരുത്തർക്കും നിരക്ക് ഈടാക്കും എന്ന കാരണത്താലാണ് സാധാരണക്കാരന്റെ ഇത്തരം അഭ്യാസ പ്രകടനങ്ങൾ. ഇന്നലെ സെൻട്രൽ ജംഗ്ഷനിലൂടെ ഒരു ബൈക്കിൽ നാല് പേർ ഇരുന്നുള്ള യാത്ര കണ്ടിട്ടും പൊലീസ് അനങ്ങിയില്ല. മുന്നിൽ കുട്ടിയെ ഇരുത്തി […]

കങ്ങഴയ്ക്ക് സമീപം വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ കുഴിയിലേക്ക് മറിഞ്ഞു; രണ്ടു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കങ്ങഴയ്ക്ക് സമീപം പത്തനാട് ഇളങ്കാട് ക്ഷേത്രത്തിനടുത്ത് വിവാഹ സംഘം സഞ്ചരിച്ചിരുന്ന ഓട്ടോ കുഴിയിലേക്ക് മറിഞ്ഞു. രണ്ടു പേർക്ക് പരിക്ക്. പത്തനാട് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ, എതിരെ വന്ന ബസിന് സൈഡ് നൽകുന്നതിനിടെ റോഡരികിലെ കുഴിയിലേയ്ക്കു വീഴുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടം അറിഞ്ഞ് കറുകച്ചാൽ പൊലീസ് സ്ഥലത്ത് എത്തി.

അറബിക്കടലിൽ ന്യൂനമർദ്ദം ; സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യുനമർദ്ദം കന്യാകുമാരി ഭാഗത്തു നിന്ന് ഇന്നലെ […]

ഇന്ധനവില വർധനയ്ക്കെതിരായ സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോട്ടയം ന​ഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരുടെ ലഡു വിതരണം

സ്വന്തം ലേഖകൻ കോട്ടയം: ഇന്ധനവില വർധനയ്ക്കെതിരായ സമരം വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ന​ഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തർ ലഡു വിതരണം ചെയ്തു.കേന്ദ്രത്തിലും,കേരളത്തിലും കോൺഗ്രസ് ഉയർത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായി കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നികുതി തീരുവ കുറച്ചിരുന്നു. സമാന പാതയിൽ സംസ്ഥാനസർക്കാർ നികുതി കുറയ്ക്കന്നതുവരെ സമരം തുടരുന്നതിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം എന്ന് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി പറഞ്ഞു. കോട്ടയം നഗരത്തിൽ ദീപാവലി ദിനത്തിൽ ‘തിന്മയുടെ മേലുള്ള നന്മയടെ വിജയത്തൻെറ, സന്തോഷത്തിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് […]

ചങ്ങനാശ്ശേരിയിൽ ഇന്നലെ മാത്രം 56 പേരെ തെരുവുനായ കടിച്ചു; സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ന​ഗരത്തിൽ വഴിനടക്കാനാകാത്ത അവസ്ഥ; തിരിഞ്ഞ് നോക്കാതെ ന​ഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ ചങ്ങനാശേരി: നഗരത്തിൽ ഇന്നലെ 56 പേരെ തെരുവു നായ്‌ക്കൾ കടിച്ചു. ഇന്നലെ രാവിലെ കവിയൂർ റോഡിൽ ഉദയഗിരി ജങ്‌ഷൻ മുതൽ ഫാത്തിമാപുരം വരെയുള്ളവരെയാണ്‌ വഴിയാത്രക്കാരെ കടിച്ചത്‌. ഇന്നലെ വൈകിട്ട്‌ ആറിന്‌ ഉദയഗിരി ജങ്‌ഷനിൽ ഏഴു പേരെയാണ്‌ തെരുവ നായ കടിച്ചത്‌. ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴാണ്‌ രാവിലെ മുതൽ ഇവിടെ 56 പേരെ തെരുവു നായ്‌ക്കൾ കടിച്ചു കൊണ്ടുവന്നിട്ടുണ്ടെന്ന്‌ ആശുപത്രി അധികൃതർ പറയുന്നത്‌. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ ഭയന്നാണ് മാർക്കറ്റുകളിലും മറ്റും എത്തുന്നത്.കാൽനടക്കാരെ തെരുവു നായ്ക്കൾ ആക്രമിക്കുന്ന സംഭവം ന​ഗരത്തിൽ തുടർക്കഥയാവുകയാണ്.അപ്പോഴും ന​ഗരാസഭാ […]