രണ്ടു വർഷം മുൻപ് അച്ഛൻ പോയി; അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയത് കഴിഞ്ഞ 19ന്; ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കേസിൽ ദുരൂഹതയെന്ന് പോലീസ്

സ്വന്തം ലേഖകൻ രാജകുമാരി ∙ ശാന്തൻപാറ കോരംപാറയിൽ വിഷം ഉള്ളിൽ ചെന്നു മരിച്ചനിലയിൽ കണ്ടെത്തിയ 13 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശാന്തൻപാറ പൊലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ 19നാണ് കുട്ടിയെ തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. പെൺകുട്ടിയുടെ പിതാവ് രണ്ടു വർഷം മുൻപ് ജീവനൊടുക്കിയതാണ്. പെൺകുട്ടിയും തോട്ടം തൊഴിലാളിയായ അമ്മയുമാണ് കോരംപാറയിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുമായി പിണങ്ങിയ കുട്ടി വല്യമ്മയുടെ വീട്ടിലേക്കു പോയെന്നും അവിടെയാണ് ഉറങ്ങിയതെന്നും പൊലീസ് പറയുന്നു. ഉറങ്ങുന്നതിനിടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും […]

ചെങ്ങന്നൂർ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം; ചെയര്‍പേഴ്‌ൻ്റെ കൈയ്ക്ക് പരിക്ക്

സ്വന്തം ലേഖിക ചെങ്ങന്നൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ സെക്രട്ടറി ചെയര്‍പേഴ്‌സണെ കയ്യില്‍ കടന്നുപിടിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിക്കളയകയും ചെയ്തതായി പരാതി. ഇതുസംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് സെക്രട്ടറി എസ്.നാരായണനെതിരെ ചെങ്ങന്നൂര്‍ സി.ഐയ്ക്ക് പരാതി നല്‍കി. കൈയ്ക്ക് പരിക്കേറ്റ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. വൈകിട്ട് നടന്ന അടയന്തിര കൗണ്‍സില്‍ യോഗത്തിലായിരുന്നു ബഹളം. നഗരസഭാ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ സെക്രട്ടറിയുടെ അഴിമതിക്കെതിരെ സംസാരിച്ചപ്പോള്‍ സെക്രട്ടറി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ എഴുന്നേറ്റ് നിന്ന് വെല്ലുവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായിട്ടാണ് പരാതി. […]

താലി മാല വിറ്റ് പണം തരണം; എൻഡോസൾഫാൻ ദുരിതബാധിതരോട് ഒന്നര ലക്ഷം രൂപ കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റൻ്റും പതിനായിരം രൂപ കൈക്കൂലിയുമായി പിടിയിൽ

സ്വന്തം ലേഖിക കാസര്‍കോട്: പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് എൻഡോസൾഫാൻ ദുരിതബാധിതരോട് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും ഫീല്‍ഡ് അസിസ്റ്റൻ്റും വിജിലന്‍സ് പിടിയില്‍. ചീമേനി വില്ലേജ് ഓഫീസര്‍ കരിവെള്ളൂരിലെ കെ വി സന്തോഷ് (49), ഫീല്‍ഡ് അസിസ്റ്റൻ്റ് മാതമംഗലത്തെ കെസി മഹേഷ് (45) എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോഴിക്കോട് വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. പെരിയങ്ങാനം മന്ദച്ചംവയലിലെ നിഷ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് സംഘം വെള്ളിയാഴ്ച ചീമേനി വില്ലേജ് ഓഫീസില്‍ പരിശോധനയ്ക്കെത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്‌ നിഷയുടെ മകന്‍. ഭര്‍ത്താവ്‌ […]

ചിറയിന്‍കീഴ് ദുരഭിമാനമര്‍ദ്ദന കേസ്: പ്രതി ഡോ. ഡാനിഷ് പിടിയില്‍; പിടിയിലായത് ഊട്ടിയിലെ റിസോര്‍ട്ടില്‍ നിന്ന്; പ്രതിയെ നാളെ തിരുവനന്തപുരത്ത് എത്തിക്കും; വടി കൊണ്ട് തലയ്‌ക്കേറ്റ അടിയില്‍ മിഥുൻ്റെ പരിക്ക് ഗുരുതരം

സ്വന്തം ലേഖിക തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ്. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച ഡാനിഷ് ഒളിവിലായിരുന്നു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചതിനെ തുടർന്ന് ഊട്ടിയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഡാനിഷ് പിടിയിലായത്. പ്രതിയെ ഇന്നോ നാളെയോ തിരുവനന്തപുരത്ത് എത്തിച്ചേക്കും. മതംമാറാന്‍ കൂട്ടാക്കത്തതിനാണ് ദീപ്തിയുടെ മുന്നില്‍ വച്ച്‌ ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ലാറ്റിന്‍ കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും വിവാഹിതരായത്. ഒക്ടോബര്‍ 29 ന് ബോണക്കാട് വച്ചായിരുന്നു വിവാഹം. എന്നാല്‍ […]

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായി; മാണി ഗ്രൂപ്പിനും ജനതാദള്‍-എസിനുമാണ് ചെറു കക്ഷികളില്‍ കൂടുതല്‍ ഡയറക്ടര്‍ സ്ഥാനങ്ങള്‍; വിഭജനത്തില്‍ ചെറുകക്ഷികളില്‍ പലരും അതൃപ്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജന പ്രക്രിയ പൂര്‍ത്തിയായപ്പോൾ, കേരള കോണ്‍ഗ്രസ്-എമ്മിന് ആറും ജനതാദള്‍-എസ്, ലോക് താന്ത്രിക് ജനതാദള്‍, എന്‍.സി.പി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയ്ക്ക് രണ്ട് വീതവും കോണ്‍ഗ്രസ്-എസ്, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ്-ബി എന്നിവയ്ക്ക് ഓരോ ചെയര്‍മാന്‍ സ്ഥാനങ്ങളും ലഭിച്ചു. വിഭജനത്തില്‍ ചെറുകക്ഷികളില്‍ പലരും അതൃപ്തരാണ്. എന്നാല്‍ തത്കാലം ഉള്ളിലൊതുക്കാനാണ് തീരുമാനം. മുന്നണിയിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ് വിഭാഗത്തിനും മുന്നണിക്ക് പുറത്ത് നിന്ന് സഹകരിക്കുന്ന ആര്‍.എസ്.പി-ലെനിനിസ്റ്റിനും ചെയര്‍മാന്‍ സ്ഥാനങ്ങളില്ല. സി.പി.ഐക്ക് 15 ചെയര്‍മാന്‍ സ്ഥാനങ്ങളാണ്. […]

പ്ലസ് ടു വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്; പെൺകുട്ടി അമിത മൊബൈൽ ഉപയോഗത്തിന് അടിമ; സ്കൂളിൽ പോയാൽ മൊബൈൽ ഉപയോഗം ഇല്ലാതാകുമെന്ന് ഭയപ്പെട്ടതിനാൽ പീഡനകഥ ഉണ്ടാക്കി; അതും അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്ന് ; കഥ കേട്ട് ഞെട്ടലോടെ നാട്ടുകാരും വീട്ടുകാരും

സ്വന്തം ലേഖിക എടത്വാ: സ്‌കൂളില്‍ നിന്നു മടങ്ങവേ അഞ്ചു പേര്‍ ചേര്‍ന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍. പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാനുള്ള മടികാരണം കള്ളം പറഞ്ഞതാണെന്നു സൂചന. പീഡന പരാതി കിട്ടിയ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസ് തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു. തുടര്‍ച്ചയായ സ്മാര്‍ട്ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു. ക്ലാസ് തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മകള്‍ സ്‌കൂളില്‍ പോകുന്നില്ലെന്ന് വീട്ടില്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കി ക്ലാസ്സില്‍ […]

ഇടുക്കി മുൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; നടപടി അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ; 18 ലക്ഷത്തിലേറെ രൂപ വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി വിജിലൻസ്

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി മുൻ ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.നടപടി അനധികൃത സ്വത്ത് സമ്പാദന കേസ്സിൽ.18 ലക്ഷത്തിലേറെ രൂപ വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി വിജിലൻസ്. 2006 മുതൽ 2016 വരെയുള്ള കാലയളവിലാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇക്കാലയളവിൽ മലബാർ മേഖലയിലായിരുന്നു വേണുഗോപാലിന് സർവീസ്. കോഴിക്കോട്-വയനാട് ജില്ലകളിലായിരുന്നു പ്രധാനമായും ജോലിചെയ്തിരുന്നത്. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന ആരോപണത്തെ തുടർന്ന് അന്നുമുതലേ വിജിലൻസ് സംഘം വേണുഗോപാലിനെതിരെ രഹസ്യാന്വേഷണം ആരംഭിച്ചിരുന്നു. ഇപ്പോൾ നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനകേസിൽ വേണുഗോപാലിനെ […]

അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് സൂചന; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം; പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നിൽ വൻ ഗൂഡാലോചന

സ്വന്തം ലേഖിക കുട്ടനാട്: അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ പരാതി വ്യാജമെന്ന് സൂചന. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് വൈദ്യപരിശോധനാ ഫലം. കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ വിട്ടുമടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. രക്ഷിതാക്കള്‍ രാമങ്കരി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് സംഭവസ്ഥലം പരിശോധിച്ച്‌ സി.സി. ടിവി ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇതൊന്നും കുട്ടിയുടെ മൊഴികളുമായി പൊരുത്തപ്പെട്ടില്ല. പെണ്‍കുട്ടി […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

സ്വന്തം ലേഖകൻ 06-11-2021 പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 07-11-2021 പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് 08-11-2021 പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര […]

സംസ്ഥാനത്ത് 6580 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 62,219 സാംപിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം ∙ സംസ്ഥാനത്ത് 6580 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 62,219 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്‌ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 46 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 111 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ […]