കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ലെ മ​ദ്യ​വി​ല്പ​ന; ആ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ; നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്തം; വിഷയത്തിൽ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെന്ന് മന്ത്രി

കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ലെ മ​ദ്യ​വി​ല്പ​ന; ആ​ലോ​ച​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ; നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്തം; വിഷയത്തിൽ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെന്ന് മന്ത്രി

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലോ​ച​ന​ക​ൾ പോ​ലും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ അ​പ്ര​സ​ക്ത​മാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി.

വി​ഷ​യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​വും ഉണ്ടായിട്ടില്ലെന്നും, ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ മാ​ത്ര​മേ ത​നി​ക്ക​റി​യൂ എന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തി​ര​ക്കു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. അ​തി​നാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അതേസമയം, വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി ആ​ൻറ​ണി രാ​ജു പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം കെഎസ്ആർടി​സി ഡി​പ്പോ​ക​ളി​ൽ മ​ദ്യ​വി​ല്പ​ന ആ​രം​ഭി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മ​ദ്യ​വി​രു​ദ്ധ സ​മി​തി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.