ഫെയ്സ് ബുക്ക് പ്രണയം; ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട് യുവതി; കോട്ടയത്തുനിന്നും വണ്ടി കയറി കാസർകോട്ടുള്ള കാമുകൻ്റെ വീട്ടിലെത്തിയപ്പോൾ ഫെയ്സ് ബുക്ക് പ്രണയനായകന് 2 ഭാര്യമാർ കൂടി; നാല് പേരും കൂടി താമസം തുടരവേ നിരന്തര മർദ്ദനവും പതിവായി; മുണ്ടക്കയത്തെ പെട്രോൾ പമ്പ് ജീവനക്കാരിക്ക് കിട്ടിയത് എട്ടിൻ്റെ പണി

Spread the love

സ്വന്തം ലേഖകൻ

കാസർകോഡ്: ഭർത്താവിനെയും 2 പെൺമക്കളെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകനോടൊപ്പം നാടുവിട്ട യുവതിക്ക് കാമുകന്റെ ക്രൂരമർദ്ദനം.

മർദ്ദനം സഹിക്കാൻ കഴിയാതെ യുവതി ചന്തേര പൊലീസിൽ അഭയം തേടി. കോട്ടയം മുണ്ടക്കയം സ്വദേശിനി സുഭദ്രയാണ് (39) ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച്‌ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട കാസർകോഡുകാരനായ മൈക്ക്സെറ്റ് ഓപ്പറേറ്ററോടൊപ്പം താമസമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ അവിവാഹിതനാണെന്നാണ് യുവതിയോട് ഇയാൾ പറഞ്ഞിരുന്നത്. കാസർകോട്ടെത്തിയപ്പോഴാണ് കാമുകന് രണ്ട് ഭാര്യമാർ കൂടി ഉണ്ടെന്ന് മനസ്സിലായത്. മൂന്നാം ഭാര്യയെ കണ്ടപ്പോൾ ആദ്യ ഭാര്യ വഴക്കുണ്ടാക്കുകയും, പിന്നീട് വിട്ട് പോകുകയും ചെയ്തു.

പിന്നീട് കാമുകനും രണ്ടാം ഭാര്യയ്ക്കും ഒപ്പം തിമിരിയിലെ വാടകവീട്ടിൽ താമസം ആരംഭിച്ചു. രണ്ടാം ഭാര്യ തന്റെ ബന്ധുവാണെന്നാണ് കാമുകൻ സുഭദ്രയ്ക്ക് പരിചയപ്പെടുത്തിയിരുന്നത്.

താമസം തുടങ്ങി അധികം വൈകാതെ സൂഭദ്രയെ കാമുകൻ മർദ്ദിക്കാൻ തുടങ്ങി. കഴിഞ്ഞദിവസം മർദ്ദനം സഹിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ സുഭദ്ര ചന്തേര പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.

ചന്തേര പൊലീസ് ഇൻസ്‌പെക്ടർ പി.നാരായണൻ യുവതിയോട് സംസാരിച്ചെങ്കിലും തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം സുഭദ്രയെ ചന്തേര വനിതാ പൊലീസ് വെള്ളരിക്കുണ്ട് പുന്നക്കുന്നിലുള്ള സന്യാസി മഠത്തിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയത്തെ പെട്രോൾ പമ്പ് ജീവനക്കാരിയായിരുന്നു സുഭദ്ര