പന്തിയിൽ പക്ഷാ ഭേദം; സി.പി.ഐക്കെതിരെ പരാതിയുമായി ജോസ് കെ മാണി വിഭാ​ഗം; ‘യോജിച്ച് പ്രവർത്തിക്കുന്നില്ല, എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്ന് ജോസ് കെ മാണി’; പരാമർങ്ങളിൽ ഉറച്ച് സി.പി.ഐ

പന്തിയിൽ പക്ഷാ ഭേദം; സി.പി.ഐക്കെതിരെ പരാതിയുമായി ജോസ് കെ മാണി വിഭാ​ഗം; ‘യോജിച്ച് പ്രവർത്തിക്കുന്നില്ല, എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐയുടെ പെരുമാറ്റമെന്ന് ജോസ് കെ മാണി’; പരാമർങ്ങളിൽ ഉറച്ച് സി.പി.ഐ

Spread the love

സ്വന്തം ലേഖകൻ

തി​രു​വ​ന​ന്ത​പു​രം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. ജോ​സ് കെ. ​മാ​ണി​ക്ക് ജ​ന​പി​ന്തു​ണ​യി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സി​ൻറെ വ​ര​വ് മു​ന്ന​ണി​ക്ക് കാ​ര്യ​മാ​യി ഗു​ണം ചെ​യ്തി​ല്ലെ​ന്നു​മു​ള്ള സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രെയാണ് ജോസ്.കെ മാണി പരാതി നൽകുന്നത്.

എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോൺ​ഗ്രസ് സിപിഎമ്മിന് പരാതി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​ഐ​യു​ടെ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട്. ഇ​ട​തു​മു​ന്ന​ണി​യി​ലെ ര​ണ്ടാം സ്ഥാ​നം ന​ഷ്ട​പെ​ടു​മോ​യെ​ന്ന പേ​ടി​യാ​ണ് സി​പി​ഐ​യ്ക്ക്. ക​ടു​ത്തു​രു​ത്തി​യി​ലും പാ​ലാ​യി​ലും സി​പി​ഐ സ​ഹാ​യി​ച്ചി​ല്ലെ​ന്നും കേ​ര​ളാ കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.

എന്നാൽ കേരള കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്തതെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.

കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ല. എൽഡിഎഫിൽ ചർച്ച വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ വ്യക്തമാക്കി.

സം​ഘ​ട​നാ തെ​രെ​ഞ്ഞെ​ടു​പ്പും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യാ​ൻ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ‌ സി​പി​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണു​ണ്ടാ​യ​ത്. തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് തി​ക​ച്ചും ബാ​ലി​ശ​മാ​ണെ​ന്നും ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ സി​പി​ഐ​യു​ടേ​ത​ല്ലെ​ങ്കി​ൽ അ​ത് നി​ഷേ​ധി​ക്കാ​നു​ള്ള ബാ​ധ്യ​ത നേ​തൃ​ത്വ​ത്തി​നു​ണ്ടെ​ന്നും സ​മി​തി വി​ല​യി​രു​ത്തി.

പാ​ലാ​യും ക​ടു​ത്തു​രു​ത്തി​യും പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മു​ന്ന​ണി​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ല എ​ന്ന സി​പി​ഐ റി​പ്പോ​ർ​ട്ട് യോ​ഗ​ത്തി​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ട്ടു. ജോ​സ് കെ. ​മാ​ണി​യു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ​യ്ക്ക് മാ​ർ​ക്കി​ടു​ന്ന​വ​രി​ൽ പ​ല​രും പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണെ​ന്നു മ​റ​ക്കേ​ണ്ട.

മൂ​വാ​റ്റു​പു​ഴ, ക​രു​നാ​ഗ​പ്പ​ള്ളി തു​ട​ങ്ങി​യ സീ​റ്റു​ക​ളി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​കീ​യ അ​ടി​ത്ത​റ ഇ​ല്ലാ​ത്ത​വ​രാ​യ​തു​കൊ​ണ്ടാ​ണോ പ​രാ​ജ​യ​പ്പെ​ട്ട​തെ​ന്നു പ​രി​ശോ​ധി​ക്ക​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ സീ​റ്റ് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ലേ​യെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ൻറെ സാ​ന്നി​ധ്യ​ത്തി​ൽ അ​ടു​ത്ത​നാ​ളി​ലൊ​ന്നും ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ക്കാ​ത്ത സീ​റ്റു​ക​ൾ നേ​ടി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചെ​ന്ന് സി​പി​ഐ മ​ന​സി​ലാ​ക്ക​ണം. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ൻറെ സ​ഹാ​യ​ത്തോ​ടെ വി​ജ​യി​ച്ച സീ​റ്റു​ക​ളെ​ക്കു​റി​ച്ച് അ​റി​യ​ണ​മെ​ങ്കി​ൽ സി​പി​ഐ​യു​ടെ എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​നോ​ടു ചോ​ദി​ച്ചാ​ൽ മ​തി​യെ​ന്നും, അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ൻറെ സ​ഹാ​യം ല​ഭി​ച്ച​താ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന​താ​യും യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു.