തിരുവനന്തപുരത്ത് യുവതിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദ്ദനം; മു​ടി​ക്ക് കു​ത്തി​പ്പി​ടി​ച്ച് മ​തി​ലി​നോ​ട് ചേ​ർ​ത്ത് ത​ല ഇ​ടി​പ്പിച്ചു; പരിക്കേറ്റ യുവതി ആശുപത്രിയിൽ; സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് അയൽവാസികൾ യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചു. പൂ​ന്തു​റ സ്വ​ദേ​ശി ആ​മി​ന​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ സു​ധീ​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ പൂ​ന്തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​മി​ന ത​ൻറെ വീ​ടി​ൻറെ താ​ഴ​ത്തെ നി​ല ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്നു. ഈ ​യു​വാ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​യ​ൽ​വാ​സി​ക​ളും ഇ​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ൻറെ സി​സി‌​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​ വ​ന്നി​ട്ടു​ണ്ട്. ഗെ​യ്റ്റ് ത​ള്ളി​ത്തു​റ​ന്ന് ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ […]

ഭാര്യയുടെ വിലാസം നൽകിയില്ല; ജയിലിൽ നിന്ന് ഇറങ്ങി പിറ്റേന്ന് മരുമകൻ ഭാര്യ മാതാവിനെ ടൈൽസ് കൊണ്ട് തലക്കടിച്ചു കൊന്നു

സ്വന്തം ലേഖകൻ മുംബൈ: ഭാര്യയുടെ വിലാസം നൽകാൻ കൂട്ടാക്കാത്തതിന് ഭാര്യ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ പ്രതി അബ്ബാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലാണ് സംഭവം. മോഷണക്കുറ്റത്തിന് പൂനെ യെർവാഡ ജയിലിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ജയിൽ മാേചിതനായ ഇയാൾ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈൽസ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അവർ തൽക്ഷണം മരിച്ചു. […]

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. യെലോ അലർ‍ട്ട് പ്രഖ്യാപിച്ച ജില്ലകൾ ∙ 05-09-2021: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ∙ 06-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ∙ 07-09-2021: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, […]

വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ഷോക്കേറ്റ് ജീ​വ​ന​ക്കാ​ര​ൻ മരിച്ചു; സംഭവം പാമ്പാടിയിൽ

സ്വന്തം ലേഖകൻ കോ​ട്ട​യം: വൈ​ദ്യു​തി പോ​സ്റ്റി​ലെ വ​ഴി​വി​ള​ക്ക് മാ​റ്റു​ന്ന​തി​നി​ടെ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. മീൻതത്തിയ്ക്കൽ രാജുവിൻ്റെയും ശാന്തമ്മയുടെയും മകൻ ഷിൻ്റോ എം രാജുവാണ് (28) മരിച്ചത്. കോ​ട്ട​യം പാ​മ്പാ​ടി​യി​ലാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ടൗണിൽ കാളച്ചന്തയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10.3നാണ് സംഭവം. പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കരാറുകാരൻ്റെ തൊഴിലാളിയായിരുന്നു ഷിൻ്റോ. ഇരുമ്പു പോസ്റ്റിൽ നിന്നും താഴെ വീഴാതെ സുരക്ഷാ ക്രമീകരണങ്ങളോടെ പോസ്റ്റിൽ കയറിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാവാമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റിനു […]

നിപ: സമ്പർക്ക പട്ടികയിൽ 158 പേർ; 2 പേർക്ക് രോ​ഗലക്ഷണം; 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവർ; മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിൽ വിവിധ മെഡിക്കൽ സംഘങ്ങളുടെ പരിശോധന

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. കോഴിക്കോട്ട് നിപ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ നിപ സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച ചാത്തമംഗലം ചൂലൂരിലും പരിസരത്തും […]

നിപ: മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കുട്ടി ഒരു ഘട്ടത്തിലും കോവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടിയുമായി സമ്പർക്കം പുലർത്തിയവർക്ക് ഐസൊലേഷനിൽ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇത്. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. കൂ‍ടാതെ കുട്ടി യാത്ര ചെയ്ത വാഹനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടി ചികിത്സയ്‌ക്കെത്തിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരോട് ഐസൊലേഷനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പർക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും […]

ഇത് അർഹതക്കുള്ള അംഗീകാരം; കറയില്ലാത്ത കൃത്യമായ പ്രവർത്തനം രതീഷ് ജെ ബാബുവിന് നൽകിയത് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ്

സ്വന്തം ലേഖകൻ പാമ്പാടി :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് പാമ്പാടി വെള്ളൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൾ രതീഷ് ജെ ബാബുവിനെ തേടിയെത്തിയപ്പോൾ ശരിക്കും അത് അർഹതക്കുള്ള ഒരു അംഗീകാരം കൂടെയായി. കൃത്യമായ മികച്ച പ്രവർത്തനങ്ങളിലൂടെ വെള്ളൂർ സ്കൂളിനെ നൂറു ശതമാനം വിജയത്തിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനങ്ങളിലൂടെയാണ്. 2017 ൽ സ്കൂളിൽ പ്രിൻസിപ്പളായി ചുമതലയേൽക്കുമ്പോൾ 29 % ആയിരുന്നു സ്കൂളിന്റെ വിജയശതമാനം. അത് 91% ലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തിലൂടെയാണ്. വിദ്യാർത്ഥികൾക്കായി നാഷ്ണൽ സർവീസ് സ്കീം, ഭൂമിത്രസേന, അസാപ്പ്, ഇ.ഡി ക്ലബ് […]

നിപ: ഉറവിടം അവ്യക്തം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്;17 പേർ നിരീക്ഷണത്തിൽ; മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റർ പരിധിയിൽ റോഡുകൾ അടച്ചു; സമീപത്തെ വാർഡുകളിലും ഭാഗികമായി നിയന്ത്രണം

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ മരണം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്. നിപയുടെ ഉറവിടം വ്യക്തമാകാത്ത സാഹചര്യത്തിലാണിത്. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം പോലീസെത്തി അടച്ചു കഴിഞ്ഞു. ഈ വീടുൾപ്പെടുന്ന വാർഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതിൽ ഉൾപ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. വീടിന് […]

പൊട്ടിത്തെറികൾ ഒത്തുതീർപ്പിലേക്ക്; ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിൽ വന്ന്കണ്ട് വി.ഡി സതീശൻ; പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടേറിയ സാഹചര്യം വേദനയുണ്ടാക്കിയെന്ന് ഉമ്മൻചാണ്ടി; അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വി.ഡി സതീശൻ

സ്വന്തം ലേഖകൻ കോട്ടയം: പുതിയ ഡി സി സി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചതോടു കൂടി കോൺ​ഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികൾ ഒത്തുതീർപ്പിലെത്തിക്കുന്നതിന്റെ ഭാഗമെന്നോണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുമായി കൂടിക്കാഴ്ച നടത്തി. പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുതിർന്ന നേതാക്കൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോ പ്രയാസങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്നും അതാണ് കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയിൽ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ […]

പാരാലിമ്പിക്‌സ്: ബാഡ്മിന്റണിൽ കൃഷ്ണ നാഗറിലൂടെ ഇന്ത്യക്ക് സ്വർണം; ഇന്ത്യക്കിത് അഞ്ചാം സ്വർണം

സ്വന്തം ലേഖകൻ ടോക്യോ:പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. ബാഡ്മിന്റൺ എസ് എച്ച് 6 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കൃഷ്ണ നാഗർ സ്വർണം നേടി. ഹോങ് കോങ്ങിന്റെ ചു മാൻ കൈയെ കീഴടക്കിയാണ് താരം സ്വർണം കരസ്ഥമാക്കിയത്. സ്‌കോർ: 21-17, 16-21, 21-17. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം. കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമിൽ അനാവശ്യ പിഴവുകൾ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാൽ മൂന്നാം ഗെയിമിൽ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ താരം 21-17 എന്ന […]