ഇത് അർഹതക്കുള്ള അംഗീകാരം; കറയില്ലാത്ത കൃത്യമായ പ്രവർത്തനം രതീഷ് ജെ ബാബുവിന് നൽകിയത് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ്

ഇത് അർഹതക്കുള്ള അംഗീകാരം; കറയില്ലാത്ത കൃത്യമായ പ്രവർത്തനം രതീഷ് ജെ ബാബുവിന് നൽകിയത് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ്

സ്വന്തം ലേഖകൻ

പാമ്പാടി :മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് പാമ്പാടി വെള്ളൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൾ രതീഷ് ജെ ബാബുവിനെ തേടിയെത്തിയപ്പോൾ ശരിക്കും അത് അർഹതക്കുള്ള ഒരു അംഗീകാരം കൂടെയായി. കൃത്യമായ മികച്ച പ്രവർത്തനങ്ങളിലൂടെ വെള്ളൂർ സ്കൂളിനെ നൂറു ശതമാനം വിജയത്തിലേക്ക് ഉയർത്തിയത് അദ്ദേഹത്തിന്റെ അക്ഷീണ പ്രവർത്തനങ്ങളിലൂടെയാണ്.

2017 ൽ സ്കൂളിൽ പ്രിൻസിപ്പളായി ചുമതലയേൽക്കുമ്പോൾ 29 % ആയിരുന്നു സ്കൂളിന്റെ വിജയശതമാനം. അത് 91% ലേക്ക് എത്തിക്കാനുള്ള അദ്ദേഹത്തിന്റെ പ്രയത്നത്തിലൂടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥികൾക്കായി നാഷ്ണൽ സർവീസ് സ്കീം, ഭൂമിത്രസേന, അസാപ്പ്, ഇ.ഡി ക്ലബ് തുടങ്ങിയവ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. എം.എൽ.എ ഫണ്ട് ഉപയോഗിച്ച്  പുതിയ സ്കൂൾ മന്ദിര നിർമ്മാണത്തിന് തുടക്കമിട്ടു.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ്, ഏറ്റവും മികച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിനുള്ള അവാർഡ്, സ്വച്ച് ഭാരത് മിഷന്റെ മികച്ച സ്വച്ച് ഭാരത് മിഷൻ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള അവാർഡ്, എൻ.എസ്.എസിന്റെ ശ്രേഷ്ടബാല്യം പ്രോജക്ടി
ൻ സംസ്ഥാന-ജില്ലാതല അവാർഡു
കളുൾ എന്നിവ പാമ്പാടി സ്കൂളിന് ലഭിച്ചു.

പ്രളയകാലത്ത് നാഷണൽ സർവീസ്
സ്ലീമിന്റെ നേതൃത്വത്തിൽ 10,000-ത്തോളം
നോട്ടുബുക്കും പഠനോപകരണങ്ങളും പ്ര
ളയബാധിതരായ കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് അടിസ്ഥാന സൗകര്യവികസനത്തിനും നേതൃത്വം നൽകി.

നേരത്തെ നാട്ടകം മറിയപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരുന്ന കാലത്ത് കൂളിൻ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മാറ്റം വരുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചു.

അൻപത് ശതമാനത്തിൽ താഴെ റിസൾട്ടുണ്ടായിരുന്ന ഈ വിദ്യാലയ
ത്തെ നൂറുശതമാനം വിജയത്തിലെത്തിച്ചു. കോട്ടയം നാഗമ്പടം വട്ടോടിൽ കുടുംബാംഗമാണ് രതീഷ് ജെ.ബാബു. കേരള യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസർ വി.കെ.രാജശ്രീയാണ് ഭാര്യ. മക്കൾ: ആർ.മിഥുൽ, ആർ.നിഹാൽ