ഇന്ധനവിലയ്ക്ക് എതിരെ വീണ്ടും സമരവുമായി കോൺഗ്രസ്; തിങ്കളാഴ്ച നടക്കുന്ന ചക്രസ്തംഭന സമരത്തിൽ ഗതാഗതം തടസപെടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ∙ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കേന്ദ്രം കുറച്ച സാഹചര്യത്തിൽ കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തേക്കാൾ ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന വാശിയാണ്. […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]

തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത് നായ; പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം; പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത് മൂന്ന് മിനിറ്റോളം നീണ്ട മല്‍പിടിത്തത്തിനൊടുവിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവുനായയില്‍ നിന്ന് മകനെ രക്ഷിക്കാൻ പിതാവിന് ഏറെ പണിപ്പെടേണ്ടി വന്നു. ഇന്നലെ രാവിലെ എട്ടോടെ മെലേ അരിപ്രയിലാണു സംഭവം. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മല്‍പിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. പിതാവ് കുഞ്ഞുമായി സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് റോഡിന്റെ എതിര്‍വശത്തു നിന്നും തെരുവുനായ ഓടിയെത്തിയത്. കുഞ്ഞിനെ ലക്ഷ്യം വെച്ച്‌ വന്ന […]

എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ്: അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല; എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി

സ്വന്തം ലേഖിക കോട്ടയം: എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയായാണെന്ന് എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍. അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ​ദീപ വ്യക്തമാക്കി. നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദീപ. അധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണം. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ […]

സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി; പുറത്തിറങ്ങിയത് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിടുമ്പോൾ; സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും അവർക്ക് പറയാനുള്ളതെല്ലാം പറയുമെന്നും സ്വപ്നയുടെ മാതാവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകൾ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ആറു കേസുകളിലും സ്വപ്ന സുരേഷിൻെറ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ സമർപ്പിച്ചിരുന്നു. എൻഐഎ കേസുൾപ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. ഇന്നലെ വൈകുന്നേരത്തോടെ എല്ലാ നടപടികളും പൂർത്തിയാക്കി. സ്വർണ കടത്തു കേസിൽ […]

വാഹനപരിശോധനയ്ക്കിടെ അമിത വേഗതയില്‍ കാര്‍ നിര്‍ത്താതെ പോയി; ടയര്‍ പൊട്ടി ഡിവൈഡറില്‍ ഇടിച്ചു നിന്ന കാറില്‍ നിന്ന് നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവ് പിടികൂടി; മഞ്ചേരി സ്വദേശികള്‍ എക്‌സൈസ് പിടിയില്‍

സ്വന്തം ലേഖിക പാലക്കാട്: കഞ്ചിക്കോട് എക്‌സൈസ് സംഘത്തിന്റെ വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രണ്ട് പേരെ എക്‌സൈസ് പിടികൂടി. മഞ്ചേരി സ്വദേശികളായ രാജേഷ്, ശിഹാബ് എന്നിവരാണ് പിടിയിലായത്. നാലുചാക്കുകളിലായി നൂറുകിലോയോളം കഞ്ചാവാണ് കാറില്‍ നിന്ന് കണ്ടെത്തിയത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സെല്‍ ആണ് പരിശോധന നടത്തിയത്. അമിത വേഗതയില്‍ പോയ കാര്‍ ടാങ്കറിലും ബൈക്കിലും ഇടിച്ചു. ടയര്‍ പൊട്ടിയതോടെ ഡിവൈഡറില്‍ ഇടിച്ചു നിന്ന കാര്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പ്പെട്ട സ്വിഫ്റ്റ് കാര്‍ ഏതാണ്ട് […]

മിണ്ടാപ്രാണിയോട് കാണിച്ചത് കൊടും ക്രൂരത; പേ വിഷബാധ സംശയിച്ച്‌ ആശുപത്രിയിലേയ്‌ക്ക്‌ എന്ന്‌ പറഞ്ഞ് കൊണ്ടുപോയ തെുരുവ്‌ നായയെ വഴിയിൽ ഉപേക്ഷിച്ച്‌ നഗരസഭാ അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മിണ്ടാപ്രാണിയോട് നഗരസഭാ അധികൃതർ കാണിച്ചത് കൊടും ക്രൂരത. പേ വിഷബാധ സംശയിച്ച്‌ ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞ് കൊണ്ടുപോയ തെുരവു നായയെ വഴിയിൽ ഉപേക്ഷിച്ച്‌ നഗരസഭാ അധികൃതർ കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക്‌ എന്ന്‌ പറഞ്ഞാണ്‌ നായയെ ചാക്കിൽ കെട്ടി കൊണ്ടുപോയത്‌. തുടർന്ന്‌ ആംബുലൻസിൽ കോട്ടയം മൃഗാശുപത്രിയിൽ നായയെ എത്തിച്ചെങ്കിലും ആശുപത്രിയിൽ ആളില്ലെന്ന്‌ പറഞ്ഞ് അധികൃതർ കൈയൊഴിഞ്ഞു. ഇതേ തുടർന്ന്‌ ആംബുൻസ്‌ ഡ്രൈവർ വടവാതൂരോ, മറ്റ്‌ നഗരസഭയുടെ മാലിന്യം കൊണ്ടിടുന്ന സ്ഥലത്തോ നായയെ കൊണ്ടിട്ടതായി നാട്ടുകാർ ആരോപിക്കുന്നു. ഈ നായ സംഭവദിവസം […]

കോടതിയിൽ നിന്നു പുറത്തിറങ്ങിയ പ്രതിയുടെ കയ്യിൽ കത്തി; പ്രതി കോടതിയിൽ വിചാരണയ്ക്കു ഹാജരായത് കത്തി അരയിലൊളിപ്പിച്ച്

സ്വന്തം ലേഖകൻ തൃശൂർ: ബോംബേറു കേസിന്റെ വിചാരണയ്ക്കു ജില്ലാ കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയ പ്രതിയുടെ കയ്യിൽ നിന്നു കത്തി പിടികൂടി. മണ്ണുത്തി മുടിക്കോട് പള്ളിപ്പറമ്പിൽ നെൽസൺ (മണ്ടേല – 29) ആണു പിടിയിലായത്. ഗുണ്ടാത്തലവൻ കടവി രഞ്ജിത്തിന്റെ സംഘത്തിൽപ്പെട്ടയാളാണു നെൽസൺ. ജാമ്യത്തിലായിരുന്ന നെൽസൺ കത്തി അരയിലൊളിപ്പിച്ചാണു കോടതിയിൽ വിചാരണയ്ക്കു ഹാജരായതെന്നു സംശയമുണ്ട്. 4 വർഷം മുൻപ് അരണാട്ടുകരയിലെ കോഴിക്കടയ്ക്കു നേരെ ബോംബെറിയുകയും 2 പേരെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളാണു നെൽസൺ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിലായിരുന്നു സംഭവം. കടവി രഞ്ജിത്തിന്റെ […]

കോട്ടയം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനധികൃതമായി നല്കാൻ നീക്കം; പിന്നിൽ കോട്ടയത്തിന് പുറത്തുള്ള മന്ത്രിയുടെ ഇടപെടലെന്ന് സൂചന

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻസി കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനധികൃതമായി നല്കാൻ നീക്കം ഹൗസ് സർജൻസി ഇൻ്റേൺഷിപ്പ് 365 ദിവസം പൂർത്തിയാക്കണമെന്നാണ് ചട്ടം. ഇത്തരത്തിൽ 365 ദിവസം തികയ്ക്കുന്നവർക്ക് മാത്രമാണ് നാളിത് വരെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്കിയിരുന്നത്. എന്നാൽ 365 ദിവസം തികയാൻ 14 ദിവസം ബാക്കി നിൽക്കേ 61 കുട്ടികൾ ഹൗസ് സർജൻസി ചെയ്യുന്നതിൽ ഒരാൾക്ക് ഇളവ് നല്കാൻ അനധികൃത നീക്കം നടക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. ഇതിന് പിന്നിൽ കോട്ടയത്തിന് പുറത്തുള്ള സി പി എം മന്ത്രിയുടെ ഇടപെടലുണ്ടെന്ന വിവരമാണ് […]

പോലീസ് വാഹനം കണ്ട് ഭയന്ന് തൊട്ടടുത്ത വീട്ടുവളപ്പില്‍ ഒളിച്ചിരുന്നു; പോലീസ് പോയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റുമായി സ്ഥലം വിട്ടു;സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ ചെറായി :രാത്രി പോലീസ് പട്രോള്‍ വാഹനം കണ്ട് ഭയന്ന് തൊട്ടടുത്ത വീട്ടുവളപ്പില്‍ ഒളിച്ചിരുന്ന സംഘം പോലീസ് പോയപ്പോള്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റുമായി കടന്നുകളഞ്ഞു. ചെറായി വടക്കേവളവില്‍ താമസിക്കുന്ന ഫെബിന്റെ മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. താക്കോൽ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നത് മോഷ്ടാക്കള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. സമീപത്തെ സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംസ്ഥാന പാതയിലൂടെ നടന്നുവരുകയായിരുന്ന രണ്ടംഗ സംഘം മുനമ്പം പോലീസിന്റെ പട്രോള്‍ വാഹനം കണ്ടാണ് ഓടിയൊളിച്ചത്. പോലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് പോയെന്ന് […]