ഹോട്ടല്‍ പരിശോധന അവസരമാക്കി പുത്തന്‍ തട്ടിപ്പ്…..! ബിരിയാണിയിലെ റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി കുട്ടി അവശനിലയില്‍ എന്ന് പരാതി; 10,000 രൂപ നൽകിയില്ലെങ്കിൽ കേസ് കൊടുക്കുമെന്ന് ഭീഷണി; ഒടുവിൽ യുവാവ് പിടിയിലായത് ഇങ്ങനെ….

സ്വന്തം ലേഖിക കൊച്ചി: ഹോട്ടല്‍ ഉടമകളെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് പിടിയിലായി. വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കി (31) ആണ് പിടിയിലായത്. ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ഇയാള്‍. ഭക്ഷണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കെതിരെ വരുന്ന വാര്‍ത്തകള്‍ അവസരമാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ഗൂഗിളില്‍ കയറി ഹോട്ടലുകളുടെ നമ്പര്‍ ശേഖരിച്ച്‌ ഉടമയെ ഫോണ്‍ ചെയ്യും. വക്കീല്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിളിക്കുന്നത്. അവിടെ നിന്ന് പാഴ്‌സല്‍ വാങ്ങിയെന്നും ഭക്ഷണം കഴിച്ച്‌ തന്റെ കുട്ടി അവശനിലയില്‍ ഹോസ്പിറ്റലില്‍ ആണെന്നും മറ്റും […]

വീട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാക്കി എട്ടടി മൂര്‍ഖന്‍; ഒടുവില്‍ ജെസിബി ഉപയോഗിച്ച്‌ അതിസാഹസികമായി മാളത്തിലാെളിച്ച മൂര്‍ഖനെ വലക്കുള്ളില്‍ ആക്കി കോട്ടയത്തെ വനം വകുപ്പിലെ പാമ്പ് സ്ക്വാഡ്

സ്വന്തം ലേഖിക കുമരകം: വീട്ടുമുറ്റത്ത് കാണുകയും പിന്നീട് മാളത്തില്‍ ഒളിക്കുകയും ചെയ്ത മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടികൂടി. മണിക്കൂറുകളോളം വീട്ടുകാരെ ഭീതിയിലാക്കിയ എട്ടടി മൂര്‍ഖനെ ഏറെ പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പിലെ വോളന്‍റിയേഴ്സ് പിടികൂടിയത്. കണ്ണാടിച്ചാല്‍ ജംഗഷനു സമീപം കുന്നത്തുകളത്തില്‍ ആശയുടെ വീട്ടിലെത്തിയ മൂര്‍ഖനെയാണ് ഇന്നലെ സന്ധ്യയാേടെ പിടികൂടിയത്. ഉച്ചക്ക് കൂട്ടില്‍ക്കിടന്ന നായ്ക്കള്‍ പതിവില്ലാതെ ബഹളം വച്ചതാേടെയാണ് വീടിന്‍റെ മുറ്റത്ത് ഫണം വിരിച്ചു നിലക്കുന്ന മൂര്‍ഖനെ ആശയുടെ മകന്‍ ഉണ്ണി കണ്ടത്. കോട്ടയത്തു നിന്നു വനം വകുപ്പിലെ പാമ്പ് സ്ക്വാഡ് എത്തിയപ്പാേഴേക്കും മൂര്‍ഖന്‍ […]

പോലീസിലെ ക്രിമിനലുകൾ ഇനി പടിക്കു പുറത്ത് ; ബലാത്സംഗം, പോക്‌സോ, മോഷണം, കൈക്കൂലി തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 20 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറായി ; സി.ഐ പി.ആര്‍. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ ആദ്യം പുറത്താകുക ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം :പോലീസിലെ ക്രിമിനലുകൾക്കെതിരെ കടുത്ത നടപടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 20 പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറായി. സി.ഐ പി.ആര്‍. സുനുവിനെ പിരിച്ചുവിട്ടതിന് പിന്നാലെ ആദ്യം പുറത്താകുക ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ ബലാത്സംഗം, പോക്‌സോ, മോഷണം, കൈക്കൂലി തുടങ്ങിയ കേസുകളിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടികയാണ് പൊലീസ്‌ ആസ്ഥാനത്ത്‌ തയാറായത് പൊലീസ്‌ മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തയാറാക്കിയ പട്ടികയിലുള്ളവരുടെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണ്‌. എസ്‌.ഐമുതല്‍ ഡിവൈ.എസ്‌.പി റാങ്ക് വരെയുള്ളവരുടെ പട്ടികയാണ്‌ തയാറാക്കിയത്‌. ഓരോരുത്തര്‍ക്കായി കാരണം കാണിക്കല്‍ നോട്ടീസയച്ച്‌ വിശദീകരണം കേട്ടശേഷം നടപടിയെടുക്കും. ഇതിന് മുന്നോടിയായാണ് കഴിഞ്ഞദിവസം […]

നാടിന് നൊമ്പരമായി കോട്ടയത്തെ വീട്ടമ്മയുടെ ദാരുണ മരണം; ഇളയമകന്‍ വാഹനാപകടത്തില്‍ മരിച്ചത് ഒന്നര വര്‍ഷം മുൻപ് ; ഷൈനിയെ മരണം തേടിയെത്തിയത് മൂത്ത മകന്റെ കല്യാണത്തിന് ഒരാഴ്ച ബാക്കി നില്‍ക്കെ

സ്വന്തം ലേഖകൻ കോട്ടയം: മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോകവേയാണ് അമിത വേഗത്തില്‍ എത്തിയ ലോറി ഇടിച്ച്‌ വീട്ടമ്മ മരിച്ചത്. മീനടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്. പാമ്പാടി എട്ടാം മൈലില്‍ ഇന്നെലെ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഷൈനിയുടെ ദാരുണാന്ത്യം. ഷൈനിയുടെ ഇളയമകന്‍ അനില്‍ സാം മാത്യു ഒന്നര വര്‍ഷം മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. പിന്നില്‍ നിന്നെത്തിയ ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ […]

കരളില്‍ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നുണ്ടോ…? അറിയാം ഫാറ്റി ലിവര്‍ രോഗത്തെ കുറിച്ച്; ഈ ആറ് ലക്ഷണങ്ങള്‍ അവഗണിക്കരുത്…..!

സ്വന്തം ലേഖിക കോട്ടയം: കരളില്‍ വളരെയധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനാല്‍ ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവര്‍ രോഗം. ആരോഗ്യമുള്ള കരള്‍ സാധാരണയായി വളരെ കുറച്ച്‌ കൊഴുപ്പ് കൊണ്ട് നിറഞ്ഞിരിക്കും. എന്നിരുന്നാലും, ഈ കൊഴുപ്പിന്റെ അളവ് കരളിന്റെ മൊത്തത്തിലുള്ള ഭാരത്തിന്റെ 5% മുതല്‍ 10% വരെ എത്തുമ്പോള്‍, അത് വലിയ പ്രശ്നമായി മാറുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഉത്പാദനം, ഇരുമ്പിന്റെ സംഭരണത്തിന് സഹായിക്കുക, പോഷകങ്ങളെ ഊര്‍ജമാക്കി മാറ്റുക, ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ സഹായിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുക എന്നിവയെല്ലാം കരള്‍ ചെയ്യുന്ന […]

കൊച്ചിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ ; പിടിയിലായത് കൊല്ലം സ്വദേശിയായ ഇരുപതുകാരി

സ്വന്തം ലേഖകൻ എറണാകുളത്ത്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി എക്‌സൈസ് പിടികൂടി. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലൈയ്‌സി(20) ആണ് അറസ്റ്റിലായത്. നോര്‍ത്ത് എസ്‌ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് പെണ്‍കുട്ടിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

കൈക്കൂലി വീരൻ എസ് ഐ കോട്ടയത്ത് വിജിലൻസ് പിടിയിൽ; അറസ്റ്റിലായത് ഗാന്ധിനഗർ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നസീർ വി എച്ച്; അപകടത്തിൽ പെട്ട വാഹനം വിട്ടു കൊടുക്കുന്നതിന് രണ്ടായിരം രൂപയും ഫുൾ ബോട്ടിൽ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പൊക്കിയത് !

സ്വന്തം ലേഖകൻ കോട്ടയം: കൈക്കൂലി വീരൻ എസ് ഐ കോട്ടയത്ത് വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അമ്പലപ്പുഴ സ്വദേശിയായ നസീർ വി എച്ചിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തുള്ള കേരള ടൂറിസ്റ്റ് ഹോമിൽ വെച്ച് പരാതിക്കാരനിൽ നിന്ന് രണ്ടായിരം രൂപയും ഒരു ഫുൾ ബോട്ടിൽ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അപകടത്തിൽപെട്ട വാഹനം വിട്ടു കൊടുക്കുന്നതിനായി രണ്ടായിരം രൂപയും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടിയത് കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ […]

റേഷന്‍കടകളിലൂടെ ഇനി മുതല്‍ ഗോതമ്പ് വിതരണമില്ല; പകരക്കാരനായി പോഷകസമ്പുഷ്ടമായ മറ്റൊരു ഭക്ഷ്യധാന്യത്തെ സംസ്ഥാനത്ത് പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്…..

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പിന് പകരക്കാരനെ പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഗോതമ്പിന് പകരം പോഷകസമ്പുഷ്ടമായ ഭക്ഷ്യധാന്യമായ റാഗി വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി മികച്ച ഭക്ഷ്യ നിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്സിഐ ഗോഡൗണില്‍ നിന്ന് നേരിട്ടെത്തിക്കും. ഒരു കിലോയുടെ പാക്കറ്റുകളിലാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഗുണനിലവാരം ഉറപ്പാക്കിയ 687 മെട്രിക് മെട്രിക് ടണ്‍ റാഗിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തിലേയ്ക്കെത്തിക്കുക. ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലൂടെയായിരിക്കും ആദ്യഘട്ടത്തില്‍ റാഗി വിതരണം […]

മലപ്പുറത്ത് സ്കൂൾ ബസ് നിയന്ത്രണംവിട്ട് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മരിച്ചത് മുത്തച്ഛനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത പതിനാറുകാരി

സ്വന്തം ലേഖകൻ മലപ്പുറം: പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ ഹയ ഫാത്തിമ(16) എന്ന വിദ്യാ‍ർഥിനിയാണ് മരിച്ചത്. നോവൽ ഇന്റർനാഷാണൽ സ്ക്കൂൾ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് […]

വൈക്കം കല്ലറയിൽ ഓട്ടോറിക്ഷയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖിക വൈക്കം: വൈക്കം കല്ലറയിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്ന് പേർക്കു പരിക്ക്. ഇന്ന് വൈകിട്ട് ഏഴരയോടെ കല്ലറ കുരിശുപള്ളിക്കു സമീപമായിരുന്നു അപകടമുണ്ടായത്. ഏറ്റുമാനൂർ ഭാഗത്തു നിന്നും കല്ലറയിലേയ്ക്കു പോകുകയായിരുന്നു ഓട്ടോറിക്ഷയിൽ നിയന്ത്രണംവിട്ട കുടിവെള്ള ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് കോട്ടയം അഗ്നിരക്ഷാസേനാ യൂണിറ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചയാളെയും പരിക്കേറ്റവരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.