12 മണിക്കൂറിനിടെ തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം; 7.5 തീവ്രത; ആദ്യ ചലനത്തില്‍ മരിച്ചവരുടെ എണ്ണം 1400 കടന്നു; നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിൽ

സ്വന്തം ലേഖിക തുർക്കി: തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം. 12 മണിക്കൂറിനിടെയാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1400 കടന്നു. നൂറുകണക്കിന് കെട്ടിടംങ്ങള്‍ നിലംപൊത്തി. തുടര്‍ ചലനത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് തുര്‍ക്കിയെ നടുക്കിയ രണ്ടാം ഭൂചലനമുണ്ടായത്. രണ്ടാം ചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യ പ്രഭവ കേന്ദ്രത്തില്‍ നിന്നും കിലോമീറ്ററുകള്‍ […]

മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളഞ്ഞു; ആലപ്പുഴ സ്വദേശികൾ ഈരാറ്റുപേട്ട പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയിൽ വീട്ടിൽ സഹദേവൻ മകൻ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തൻവെളി വീട്ടിൽ കുഞ്ഞുമണി മകൻ വിനീത് (കുട്ടൻ 27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടിൽ കൃഷ്ണൻ മകൻ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്ന് വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് […]

പണം ചോദിച്ചിട്ട് നൽകിയില്ല; മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ; പിടിയിലായത് കിടങ്ങൂർ സ്വദേശി

സ്വന്തം ലേഖിക മണർകാട്: മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടിൽ സുരേഷ് സി.കെ (46) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകൻ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയിൽ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ ഈ മകനോപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയിൽ എത്തിയ ഇയാൾ മകനോട് പണം ചോദിക്കുകയും മകൻ പണം കൊടുക്കാൻ വിസമ്മതിക്കുകയുമായിരുന്നു. […]

ഗുജറാത്തിലെ അഹമ്മദാബാദിലെ ലിഫ്റ്റില്‍ കുടുങ്ങി ദ്വാരകയിലേക്കുള്ള തീര്‍ത്ഥാടക സംഘം; ലിഫ്റ്റില്‍ കുടുങ്ങിയത് പൊന്‍കുന്നം സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍; വീഡിയോ കാണാം

സ്വന്തം ലേഖിക അഹമ്മദാബാദ്: ദ്വാരകയിലേക്കുള്ള യാത്രയ്ക്കിടെ സംഘത്തിലെ മൂന്നു പേര്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. പൊന്‍കുന്നം സ്വദേശികളായ ശോഭന കുമാരിയും ഭര്‍ത്താവ് മോഹന്‍ദാസും തൃശൂര്‍ സ്വദേശി രവീന്ദ്രന്‍ നായരുമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ തിരികെ ഇറങ്ങുമ്പോഴാണ് സംഭവം. വീഡിയോ കാണാം ഒരു മണിക്കൂറോളമാണ് ഇവര്‍ ലിഫ്റ്റിനുള്ളില്‍ പെട്ടത്. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഇവരെ മോചിപ്പിക്കുകയുമായിരുന്നു. ഹോട്ടലിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് തീര്‍ഥാടകര്‍ ആരോപിച്ചു. നാല്‍പ്പത്തഞ്ചോളം പേരാണ് തീര്‍ഥാടക സംഘത്തിലുണ്ടായിരുന്നത്.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങി; ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസിൻ്റെ പിടിയിൽ; വീഡിയോ കാണാം

സ്വന്തം ലേഖിക ആലപ്പുഴ: കെെക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ.രാജനെയാണ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ കാണാം ഡിവൈഎസ്പി ഗിരീഷ് പി സാരഥി, സിഐമാരായ പ്രശാന്ത് കുമാർ എം കെ, സുനിൽ കുമാർ ജി, രാജേഷ് കുമാർ ആർ, വിജിലൻസ് ഇൻ്റലിജസ് എസ് ഐ സ്റ്റാൻലി തോമസ്, എസ് ഐമാരായ സത്യ പ്രഭ, ജയലാൽ, എസ് സി […]

ഇന്നത്തെ ( 06/02/2023) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 06/02/2023) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) WN 801517 (KOLLAM) Agent Name: MURUKESH THEVAR S Agency No.: Q 4314 — — Consolation Prize Rs.8,000/- WO 801517 WP 801517 WR 801517 WS 801517 WT 801517 WU 801517 WV 801517 WW 801517 WX 801517 WY 801517 WZ 801517 2nd Prize Rs.500,000/- (5 Lakhs) WU 177605 (WAYANAD) […]

വിമാനത്തിൽ കയറാനായില്ല, ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി: മലയാളി സ്ത്രീ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ ബെംഗളൂരു: വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ ബെംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയ സ്വദേശിനി മാനസി സതീബൈനുവാണ് അറസ്റ്റിലായത്. ഇവർ വിമാനത്താവളത്തിൽ എത്തുമ്പോൾ ബോർഡിങ് സമയം കഴിഞ്ഞിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ തന്നെ അകത്ത് കയറ്റണമെന്നാവശ്യപ്പെട്ടു. എന്നാൽ അകത്ത് കടക്കാൻ കഴിയില്ലെന്നും ബോർഡിങ് സമയം അവസാനിച്ചെന്നും ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ അകത്ത് കടക്കാൻ യുവതി ബഹളം വെക്കുകയായിരുന്നു ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങുകയും വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഓടി […]

കോട്ടയം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപത്തെ പൊന്തക്കാടിന് തീപിടിച്ചു. ഫയർഫോഴ്സ് ഉടൻ എത്തി തീ അണച്ചതിനാൽ പടരാതിരിക്കാനായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

തെക്കൻ തുർക്കിയിലും, സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു; മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട് ; റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി

സ്വന്തം ലേഖകൻ തുർക്കി: തെക്കൻ തുർക്കിയിലും, സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു. തുർക്കിയുടെ […]

കൊച്ചി മരടിൽ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി; ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെയ്‌നര്‍ നിറയെ. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. […]