play-sharp-fill
കൊച്ചിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ ; പിടിയിലായത് കൊല്ലം സ്വദേശിയായ ഇരുപതുകാരി

കൊച്ചിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ ; പിടിയിലായത് കൊല്ലം സ്വദേശിയായ ഇരുപതുകാരി

സ്വന്തം ലേഖകൻ

എറണാകുളത്ത്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതി എക്‌സൈസ് പിടികൂടി. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ബ്ലൈയ്‌സി(20) ആണ് അറസ്റ്റിലായത്.

നോര്‍ത്ത് എസ്‌ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് പെണ്‍കുട്ടിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.