play-sharp-fill
റേഷന്‍കടകളിലൂടെ ഇനി മുതല്‍ ഗോതമ്പ് വിതരണമില്ല; പകരക്കാരനായി പോഷകസമ്പുഷ്ടമായ മറ്റൊരു ഭക്ഷ്യധാന്യത്തെ സംസ്ഥാനത്ത് പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്…..

റേഷന്‍കടകളിലൂടെ ഇനി മുതല്‍ ഗോതമ്പ് വിതരണമില്ല; പകരക്കാരനായി പോഷകസമ്പുഷ്ടമായ മറ്റൊരു ഭക്ഷ്യധാന്യത്തെ സംസ്ഥാനത്ത് പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്…..

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്ന ഗോതമ്പിന് പകരക്കാരനെ പരീക്ഷിക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്.

ഗോതമ്പിന് പകരം പോഷകസമ്പുഷ്ടമായ ഭക്ഷ്യധാന്യമായ റാഗി വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായി മികച്ച ഭക്ഷ്യ നിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്സിഐ ഗോഡൗണില്‍ നിന്ന് നേരിട്ടെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കിലോയുടെ പാക്കറ്റുകളിലാക്കി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

ഗുണനിലവാരം ഉറപ്പാക്കിയ 687 മെട്രിക് മെട്രിക് ടണ്‍ റാഗിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തിലേയ്ക്കെത്തിക്കുക. ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലൂടെയായിരിക്കും ആദ്യഘട്ടത്തില്‍ റാഗി വിതരണം ചെയ്യുക.

കാലങ്ങളായി ഗോതമ്പ് ഭക്ഷ്യധാന്യമായി ഉപയോഗിച്ച്‌ പഴകിയ സംസ്ഥാനവാസികള്‍ റാഗിയെ സ്വീകരിക്കുന്നുണ്ടോ എന്ന പരിശോധനയ്ക്ക് ശേഷമായിരിക്കും വിപുലമായി വിതരണം നടത്തുക. തുടര്‍ന്ന് ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ കൂടുതല്‍ റേഷന്‍ കടകളില്‍ വിതരണം ചെയ്യാനാണ് നീക്കം.

ഗോതമ്പ് സംസ്ഥാനത്തിന് വിതരണം ചെയ്ത അതേ നിരക്കിലായിരിക്കും റാഗിയും ലഭ്യമാക്കുക.