
സ്വന്തം ലേഖകൻ
കോട്ടയം: മകന്റെ വിവാഹത്തിന് വസ്ത്രമെടുക്കാന്‍ പോകവേയാണ് അമിത വേഗത്തില്‍ എത്തിയ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചത്.
മീനടം ചകിരിപ്പാടം ഷൈനി സാം (48) ആണ് മരിച്ചത്.
പാമ്പാടി എട്ടാം മൈലില്‍ ഇന്നെലെ ഉച്ചയ്ക്ക് 12.30 യോടെയായിരുന്നു അപകടം. മകന്റെ ബൈക്കിന് പിന്നില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂത്ത മകന്റെ വിവാഹം അടുത്തയാഴ്ച നടക്കാനിരിക്കെയാണ് ഷൈനിയുടെ ദാരുണാന്ത്യം.
ഷൈനിയുടെ ഇളയമകന്‍ അനില്‍ സാം മാത്യു ഒന്നര വര്‍ഷം മുമ്ബ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
പിന്നില്‍ നിന്നെത്തിയ ടോറസ് ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ടോറസിനടിയിലേക്ക് വീണ ഷൈനിയുടെ ദേഹത്ത് കൂടി വണ്ടി കയറി ഇറങ്ങി.
മകന്‍ അഖില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.