ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച 10 മണിക്ക്; പൊതുദർശനം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന്റെ സം​​​​സ്‌​​​​കാ​​​​രം ബു​​​​ധ​​​​നാ​​​​ഴ്ച. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർച്ച്ബി​​​​ഷ​​​​പ് ക​​​​ർദി​​​​നാ​​​​ൾ ജോ​​​​ർജ് ആ​​​​ല​​​​ഞ്ചേ​​​​രി​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർമി​​​​ക​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 10മണിക്കാണ് സം​​​​സ്‌​​​​കാ​​​​ര​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. കു​​​​ർബാ​​​​ന, ന​​​​ഗ​​​​രി​​​​കാ​​​​ണി​​​​ക്ക​​​​ൽ, തു​​​​ട​​​​ർന്നാണ് ക​​​​ബ​​​​റ​​​​ട​​​​ക്കം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ൻറ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ലാണ് സംസ്കാരം. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ലെ ആറ് മണിക്ക് ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ൻറ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ നിന്ന് പ​​​​വ്വ​​​​ത്തി​​​​ലി​​​​ൻറെ ഭൗ​​​​തി​​​​ക​​​​ശ​​​​രീ​​​​രം അ​​​​തി​​​​രൂ​​​​പ​​​​താ​​​​ ഭ​​​​വ​​​​ന​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കും. സം​​​​സ്‌​​​​കാ​​​​ര ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഒ​​​​ന്നാം ഭാ​​​​ഗം ചൊ​​​​വ്വാ​​​​ഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങും. 9:30ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ […]

ദാഹമകറ്റാന്‍ മാത്രമല്ല, നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം; തണ്ണിമത്തന്‍ വേനല്‍ക്കാലത്ത് ശരീരത്തിന് നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ഇവയാണ്…..!

സ്വന്തം ലേഖിക കോട്ടയം: ദാഹമകറ്റാന്‍ മാത്രമല്ല വേനല്‍ക്കാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരവുമാണ് തണ്ണിമത്തന്‍. ഉയര്‍ന്ന നിലയിലുള്ള കൊളസ്ട്രോള്‍ കുറയ്ക്കാനും പുളിച്ച്‌ തികട്ടല്‍ അകറ്റാനും ഒന്നാംതരം പ്രതിവിധിയാണിത്. തണ്ണിമത്തനില്‍ 90 ശതമാനവും ജലാംശമാണ്. എട്ട് ശതമാനം പഞ്ചസാര. ഇതിന് പുറമെ ജീവകം സിയും നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ സഹായിക്കുന്ന ‘ലൈകോപീന്‍” എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെ സമ്പന്നശേഖരവുമുണ്ട് തണ്ണിമത്തനില്‍. ശരീരത്തിലെ ജലാംശം ശരിയായ രീതിയില്‍ നിലനിറുത്താന്‍ ഏറ്റവും മികച്ച ഫലവര്‍ഗമായതിനാല്‍ വേനല്‍ക്കാലത്ത് ധാരാളം കഴിക്കാം. ജ്യൂസിനേക്കാള്‍ കഷണങ്ങളാക്കി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ലഭിക്കാന്‍ […]

കെ കെ രമ വിവാദം; കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസ്; പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന് എം വി ഗോവിന്ദന്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കെ കെ രമയുടെ പരാതിയില്‍ കേസെടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് പൊലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രമയുടെ കൈക്ക് പരിക്ക് ഉണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. ഇതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ […]

ആനപ്പേടിയില്‍ ആറളം ഫാം; എട്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 12 പേര്‍; തുരത്താന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച്‌ വനംവകുപ്പ് നടപടി; തീരുമാനമാകാതെ ആനമതില്‍ നിര്‍മ്മാണം….

സ്വന്തം ലേഖിക കണ്ണൂര്‍: എട്ട് വര്‍ഷത്തിനിടയില്‍ 12 പേരെ ആന ചവിട്ടിക്കൊന്ന ആറളം ഫാമില്‍ ജനജീവിതം ഇപ്പോള്‍ ദുസ്സഹമാണ്. കാട്ടാനകളെ പേടിച്ച്‌ പലരും വീട് പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ആനകളെ തുരത്താന്‍ ഇന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ച്‌ വനംവകുപ്പ് നടപടി തുടങ്ങും. എന്നാല്‍ ആനമതില്‍ നിര്‍മ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ആകാത്തതിനാല്‍ ഇനിയും വൈകുമെന്ന് ഉറപ്പായി. ആറളം ഫാില്‍ ജനവാസമേഖലയേത് കാട് ഏത് എന്ന് ചോദിച്ചാല്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയില്ല. ആള്‍താമസമുള്ള ബ്ലോക്കുകളെല്ലാം കാടായിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റ് രഘു മരിച്ചത് വീടിന് ഏതാനും […]

മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ച സംഭവം; പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ചതിനുപിന്നാലെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. പാറവിള സെൽവരാജ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24-ന് രാത്രിയിൽ വീട് കത്തി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഭാര്യ മേരി വീടിന് തീപിടിച്ചപ്പോൾത്തന്നെ മരണമടഞ്ഞിരുന്നു. മക്കൾ: ബിനു, ബിനീഷ്. മരുമക്കൾ: സൗമ്യ, ലോഹിയ. സംസ്കാരം ഞായറാഴ്ച 2.30-ന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ

സ്വന്തം ലേഖകൻ കോട്ടയം : മണിമലയിൽ ഇരുനില വീട് കത്തി വീട്ടമ്മ മരിച്ചതിനുപിന്നാലെ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്ന ഗൃഹനാഥനും മരിച്ചു. പാറവിള സെൽവരാജ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24-ന് രാത്രിയിൽ വീട് കത്തി ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. ഭാര്യ മേരി വീടിന് തീപിടിച്ചപ്പോൾത്തന്നെ മരണമടഞ്ഞിരുന്നു. മക്കൾ: ബിനു, ബിനീഷ്. മരുമക്കൾ: സൗമ്യ, ലോഹിയ. സംസ്കാരം ഞായറാഴ്ച 2.30-ന് മണിമല ഹോളി മാഗി പള്ളി സെമിത്തേരിയിൽ

ഇനി ലൈസൻസെടുക്കാൻ ക്ലച്ചും ​ഗിയറും വേണ്ട ; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോ​ഗിക്കാം. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു. 7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ. എൽഎംവി ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരി​ഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ് മാറ്റം. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽ […]

66 കോടി രൂപ ചെലവിൽ ആയിരം കോഴി ഫാമുകള്‍; കുടുംബശ്രീ യൂണിറ്റുകളിലൂടെ കേരള ബ്രാന്‍ഡ് ചിക്കന്‍; കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍….!

സ്വന്തം ലേഖിക തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകള്‍ ഉടന്‍ തുടങ്ങുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോയമ്പത്തൂര്‍, നാമക്കല്‍, ദിണ്ടിഗല്‍ എന്നിവിടങ്ങളിലുള്ള കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില തീരുമാനിക്കുന്നത്. ഇതവസാനിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആയിരം ഇറച്ചിക്കോഴി ഫാമുകള്‍ തുടങ്ങും. ഇറച്ചി സംസ്കരണ പ്ലാന്‍റുകള്‍, അവശിഷ്ടങ്ങള്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കുന്ന യൂണിറ്റുകള്‍ എന്നിവ ഫാമിന്റെ തുടര്‍ച്ചയായി ആരംഭിക്കും. […]

കുട്ടികളുടെ കളക്ടർ മാമൻ മടങ്ങുന്നു…! ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ചുമതലയൊഴിഞ്ഞു;മടക്കം കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കിയ ശേഷം; തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍ ഇനി ആലപ്പുഴയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഇന്ന് വൈകിട്ട് ചുമതലയൊഴിഞ്ഞു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജില്ലാ കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എ ഡി എം. എസ് സന്തോഷ്‌കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായാണ് നിയമിച്ചത്. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാര്‍ ആണ് ആലപ്പുഴയിലേക്ക് എത്തുക. കൊവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറ് കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് […]

പേപ്പർ ക്യാരി ബാഗുകളുടെ 18 ശതമാനം ജിഎസ്ടി ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം; ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ , സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ പി എ അബ്ദുൾ സലിം എന്നിവരെ തിരഞ്ഞെടുത്തു

സ്വന്തം ലേഖിക ഏറ്റുമാനൂർ: പ്ലാസ്റ്റിക് ക്യാരി ബാഗ് നിർത്തലാക്കിയപ്പോൾ പകരം വന്ന പേപ്പർ ക്യാരി ബാഗുകൾക്ക് മേൽ ചുമത്തിയ 18 ശതമാനം ജിഎസ്ടി പ്രായോഗികമല്ലെന്നും ഇതൊഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓൺലൈൻ വ്യാപാര ശൃംഖലകളുടെ നികുതി വെട്ടിപ്പ് തടയുക, വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഹെൽത്ത് കാർഡുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി […]

യാക്കോബായ ഓർത്തഡോക്സ് തർക്കം; ഇടതുമുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; നിയമനിർമ്മാണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങി കത്ത് കൈമാറി മലങ്കര സിറിയക് മൂവ്മെന്റ്

സ്വന്തം ലേഖകൻ കോട്ടയം: യാക്കോബായ – ഓർത്തഡോക്സ് തർക്കം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള ഇടതു മുന്നണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നിയമനിർമാണത്തിന് ആവശ്യമായ മാർഗനിർദേശങ്ങൾ അടങ്ങിയ കത്ത് കേരളത്തിലെ 140 – നിയമസഭാസാമാജികർക്കും കഴിഞ്ഞ ദിവസം മലങ്കര സിറിയക് മൂവ്മെന്റ് കൈമാറി. ഭരണ പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ടാണ് കത്ത് കൈമാറിയത്.