കേരളത്തില്‍ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നു; കെണിയിൽ വീഴുന്നത് ലോട്ടറി വില്‍ക്കുന്നവരും പെട്ടിക്കട നടത്തുന്നവരും; കറുകച്ചാലിലും എരുമേലിയിലും തട്ടിപ്പിനിരയായത് പ്രായമായവർ; തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടില്‍ത്തപ്പി പൊലീസ്….!

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ വ്യാജ കറന്‍സി തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടില്‍ത്തപ്പി പൊലീസ്. കടകളിലെത്തി സാധനങ്ങള്‍ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റെടുക്കുമ്പോഴും വ്യാജ നോട്ട് നല്‍കി പണം തട്ടുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കറുകച്ചാല്‍ നെടുംകുന്നം നൂറോമ്മാവ് റോഡ് കന്നാലിപ്പടിയില്‍ കുഞ്ഞുകുട്ടന്റെ കടയില്‍ ബൈക്കിലെത്തിയ യുവാവ് 4000 രൂപ കബളിപ്പിച്ച്‌ കൊണ്ടുപോയി. ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയില്‍ നല്‍കിയത്. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരന്‍ നാല് 500 രൂപ നോട്ടുകള്‍ നല്‍കി കുഞ്ഞുകുട്ടനില്‍ നിന്ന് 2000 […]

ലോ കോളേജ് സംഘര്‍ഷം; കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ല; ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച്‌ നടപടിയെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ലോ കോളേജില്‍ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കില്ല. സംഘര്‍ഷം അവസാനിപ്പിക്കാന്‍ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിന്‍സിപ്പാള്‍ വിളിച്ചു. പിടിഎ പ്രതിനിധികളും പങ്കെടുക്കും. ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് തീരുമാനം. റെഗുലര്‍ ക്ലാസ് തുടങ്ങുന്നതിലും ഈ മാസം 24ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിലും ഇതിന് ശേഷം തീരുമാനമെടുക്കും. സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുപരീക്ഷ എഴുതാം. എസ്‌എഫ്‌ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമിച്ചവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച്‌ […]

” നഗരസഭയുടെ ഭാഗം കേട്ടില്ല….! 100 കോടി പിഴയിട്ടത് നഷ്ടം കണക്കാക്കാതെ; ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കൊച്ചി മേയര്‍

സ്വന്തം ലേഖകൻ കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. കോര്‍പ്പറേഷന്റെ ഭാഗം കേള്‍ക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയില്‍ കേസ് നില്‍ക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് […]

” ആശാ പ്രവർത്തകർ ആരോഗ്യസേവന രംഗത്തെ മാതൃക”; ആശാ ഫെസ്റ്റ് ‘ഓജസ് 2023’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: ആരോഗ്യസേവന രംഗത്തെ ലോകം അംഗീകരിച്ച മാതൃകയാണ് ആശാ പ്രവർത്തകരെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആശാ പ്രവർത്തകരുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംഘടിപ്പിപ്പിച്ച ആശാ ഫെസ്റ്റ് ‘ഓജസ് 2023’ സമാപന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശാ പ്രവർത്തകരുടെ ജോലിക്ക് അനുസരിച്ച് വേതനം വർധിപ്പിക്കണമെന്ന അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. കോവിഡ് കാലത്തെ ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ നാടിന് മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വിവിധ മത്സര […]

പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പേരൂർ സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടി; കേസിൽ കൈപ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ കൈപ്പുഴപത്തിൽ വീട്ടിൽ പവിശങ്കർ (29) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2022ൽ പേരൂർ സ്വദേശിയായ യുവാവിൽ നിന്നും പോളണ്ടിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് യുവാവിന് ജോലി നൽകാതെയും, വാങ്ങിയ പണം തിരികെ നൽകാതെയും ഇയാൾ കബളിപ്പിച്ച് നടക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് […]

കാപ്പാ നിയമം ലംഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ചു; കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശി ബോണ്ട ആഷിക് അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മൊയ്തീൻപറമ്പിൽ വീട്ടിൽ നൗഷാദ് മകൻ ആഷിക് (ബോണ്ട 22) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ കുറെ വർഷങ്ങളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ജില്ലയിൽ […]

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

പ്രതീക്ഷയേകുന്ന പ്രകടനം; പൊട്ടിചിരിപ്പിക്കാൻ വീണ്ടും ഫഹദ് ഫാസിൽ; ‘പാച്ചുവും അത്ഭുതവിളക്കും’ ടീസര്‍ ശ്രദ്ധ നേടുന്നു; ഏപ്രില്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും; ടീസർ കാണാം….

സ്വന്തം ലേഖിക കൊച്ചി: അഖില്‍ സത്യന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നര്‍മ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഏപ്രില്‍ 28നാണ് ചിത്രം തിയറ്ററുകളിലെത്തുക. സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛനൊപ്പം വിവിധ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോക്യുമെന്‍ററി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. എറണാകുളത്തും ഗോവയിലുമായാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ് സംഗീതം. മനു രഞ്ജിത്ത് ഗാനങ്ങള്‍ ഒരുക്കുന്നു. ശരണ്‍ വേലായുധന്‍ […]

വിടവാങ്ങിയത് സാമൂഹ്യ രംഗത്തെ ആത്മീയ നക്ഷത്രമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; കാലം ചെയ്ത ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിലിന് അനുശോചനം രേഖപ്പെടുത്തി പ്രമുഖർ

സ്വന്തം ലേഖകൻ കോട്ടയം: ദൈവഹിതത്തോട് ചേർന്ന് നിന്ന പരിശുദ്ധ സിംഹാസനത്തോട് വിധേയപ്പെട്ടു സീറോ മലബാർ സഭയുടെ തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ എക്കാലവും പ്രയത്നിച്ച മഹത് വ്യക്തിത്വമായിരുന്നു മാർ ജോസഫ് പവ്വത്തിൽ എന്ന് റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. അത്യാസന്ന നിലയിൽ ആണെന്ന് അറിഞ്ഞു വിയോഗത്തിന്റെ തലേനാൾ ചെന്ന് കാണുവാൻ എനിക്ക് കഴിഞ്ഞത് അനുഗ്രഹം ആയാണ് കരുതുന്നത്. കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത്. അത് എല്ലാ അർഥത്തിലും പിതാവിന് ഉചിതമായ വിശേഷണം ആയിരുന്നു. എല്ലാ […]

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ ഓടിച്ച് കയറ്റിയ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ ഓടിച്ച് കയറ്റിയ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ബസിൻ്റെ പിൻഭാഗത്തെ ടയർ സ്കൂട്ടറിൽ കയറിയിറങ്ങുകയായിരുന്നു. ഇയാളെ യാത്രക്കാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗത ചോദ്യം ചെയ്ത യാത്രക്കാർ ബസ് ഡ്രൈവറെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. പോലീസ് ഇടപ്പെട്ട് ഒത്തുതീർപ്പാക്കിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് യാതൊരു ശ്രദ്ധയുമില്ലാതെയാണ് ബസുകൾ കയറി വരുന്നതെന്നാണ് യാത്രക്കാരുടെ പരാതി.