ഇനി ലൈസൻസെടുക്കാൻ ക്ലച്ചും ​ഗിയറും വേണ്ട ; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

ഇനി ലൈസൻസെടുക്കാൻ ക്ലച്ചും ​ഗിയറും വേണ്ട ; ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കാം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ. എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക്, വൈദ്യുതവാഹനങ്ങൾ ഉപയോ​ഗിക്കാം. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു.

7500 കിലോയിൽ താഴെ ഭാരമുള്ള കാറുകൾ മുതൽ ട്രാവലർ വരെയുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) വിഭാഗം ലൈസൻസിനാണ് പുതിയ വ്യവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഎംവി ലൈസൻസിന് എൻജിൻ ട്രാൻസ്മിഷൻ പരി​ഗണിക്കേണ്ടെന്ന കേന്ദ്രനിർദേശത്തെതുടർന്നാണ് മാറ്റം. സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ 2019ൽ നിയമം മാറ്റിയെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല.

ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളുമായി ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാടായിരുന്നു സംസ്ഥാവത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നത്.