സ്കൂട്ടർ മറിഞ്ഞു റോഡിലേക്കു വീണു; തലയിലൂടെ ലോറി കയറിയിറങ്ങി; മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞു റോഡിലേക്കു വീണു; തലയിലൂടെ ലോറി കയറിയിറങ്ങി; മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോഴിക്കോട്: തൊണ്ടയാട് രാമനാട്ടുകരയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ദേശീയപാത ബൈപാസിലാണ് അപകടം ഉണ്ടായത്.

ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി ഹുസൈൻ (32) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹുസൈന്‍റെ വാഹനം റോഡിലേക്ക് മറിഞ്ഞ് വീണപ്പോൾ പിന്നാലെ വന്ന വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി.