മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരം പൊതുദർശനം; ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമികരണങ്ങൾ ഇങ്ങനെ…

മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരം പൊതുദർശനം; ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമികരണങ്ങൾ ഇങ്ങനെ…

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: മാര്‍ പവ്വത്തിലിന്‍റെ ഭൗതികശരീരത്തില്‍ ആദരവ് അര്‍പ്പിക്കാന്‍ എത്തുന്നവർക്കായി ചങ്ങനാശേരിയിൽ വാഹന പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു. ന​ഗരത്തിലെ ​ഗതാ​ഗത തടസ്സങ്ങൾ ഒഴിവാക്കുന്നതിനായാണ് പ്രത്യക രീതിയിൽ ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

ഫാത്തിമാപുരം, തൃക്കൊടിത്താനം, തിരുവല്ല ഭാഗത്തുനിന്നും വരുന്നവര്‍ ബൈപാസ് റോഡിലൂടെ റെയില്‍വേ ജംഗ്ഷനില്‍ ആളെ ഇറക്കിയതിനുശേഷം വാഹനങ്ങള്‍ മോര്‍ക്കുളങ്ങര എകെഎം സ്‌കൂള്‍ ഗ്രൗണ്ടിലും സമീപ റോഡ്‌സൈഡുകളിലും പാര്‍ക്ക് ചെയ്യണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് ഭാഗത്തുനിന്നും എത്തുന്നവര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആളെ ഇറക്കിയശേഷം ചെറിയ വാഹനങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ എസ്ബി കോളജ് ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം.

കോട്ടയം ഭാഗത്തുനിന്ന് വരുന്നവര്‍ എസ്ബി കോളജ് ഗ്രൗണ്ടില്‍ എത്തി ആളെ ഇറക്കിയശേഷം അവിടെത്തന്നെ പാര്‍ക്ക് ചെയ്യണം.
പറാല്‍, കുമരംകരി ഭാഗത്തുനിന്നു വരുന്നവര്‍ മതുമൂല ജംഗ്ഷനിലെത്തി അവിടെനിന്നും എസ്ബി കോളജ് ഗ്രൗണ്ടില്‍ വന്ന് ആളെ ഇറക്കിയശേഷം അവിടെ പാര്‍ക്ക് ചെയ്യണം. കറുകച്ചാല്‍ ഭാഗത്തുനിന്നും എത്തുന്നവര്‍ എസ്ബി ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ആളെ ഇറക്കി ചെറിയ വാഹനങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും വലിയ വാഹനങ്ങള്‍ ബൈപാസ് റോഡിലും പാര്‍ക്ക് ചെയ്യണം.

ബുധനാഴ്ചയും വാഹന ക്രമീകരണം.

ഫാത്തിമാപുരം, തൃക്കൊടിത്താനം തിരുവല്ല ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ ചെറിയ വാഹനങ്ങള്‍ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ആളെ ഇറക്കി അവിടെ പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ ആളെ ഇറക്കിയ ശേഷം എസ്ബി കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

കോട്ടയം ഭാഗത്തുനിന്ന് വരുന്നവര്‍ എസ്ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യണം. കറുകച്ചാല്‍ ഭാഗത്തുനിന്നും എത്തുന്നവര്‍ റെയില്‍വേ ജംഗ്ഷനിലെത്തി ബൈപാസ് റോഡിലൂടെ മതുമൂല വന്ന് എസ്ബി കോളജ് ഗ്രൗണ്ടില്‍ ആളെ ഇറക്കി വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യുണം. കുട്ടനാട് ഭാഗത്തുനിന്നും എത്തുന്നവര്‍ എസി റോഡില്‍ നിന്നും ഇഎംഎസ് റോഡ് വഴി മാര്‍ക്കറ്റ് ഭാഗത്തെത്തി ആളെ ഇറക്കി ചെറിയ വാഹനങ്ങള്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് മൈതാനത്തും വലിയ വാഹനങ്ങള്‍ ചന്തക്കടവ് ഗ്രൗണ്ട് ബോട്ടുജെട്ടി റോഡിലും പാര്‍ക്ക് ചെയ്യണം.