സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;  നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ; യുവാവ് ജീവനൊടുക്കി;പ്രതി ഒളിവിൽ

സഹകരണ സംഘത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നഷ്ടമായത് ആറ് ലക്ഷത്തിലധികം രൂപ; യുവാവ് ജീവനൊടുക്കി;പ്രതി ഒളിവിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹകരണ സംഘത്തിന്‍റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പോത്തൻകോട് മംഗലത്ത്നട രഞ്ജിത്ത് ഭവനിൽ രജിത്താ(38) ണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. ആറു ലക്ഷത്തിലധികം രൂപയാണ് രജിത്തിന്‍റെ പക്കൽ നിന്ന് സംഘം നടത്തിപ്പുകാരൻ സജിത്ത് തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. ചിറയിൻകീഴ് താലൂക്കിൽ വ്യവസായ വകുപ്പിന് കീഴിൽ സഹകരണ സംഘങ്ങൾ രൂപീകരിച്ചു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 നാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സജിത് ആത്മഹത്യ ചെയ്തത്. മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.

ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്‍റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിക്കായാണ് രജിത് പണം നൽകിയത് എന്ന് ബന്ധുക്കൾ പറഞ്ഞു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നൽകിയിരുന്നത്. പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നൽകിയില്ല.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 20 ഓളം കേസുകൾ ഇയാൾക്കെതിരെ എടുത്തിട്ടുണ്ട്. പല കേസുകളിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയുമാണ്. പോത്തൻകോട് പോലീസ് മൃതദേഹ പരിശോധന നടത്തി മൃതദേഹം മെഡി.കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.