സ്വന്തം പറമ്പിലിട്ടു കത്തിച്ച പഴയസാധനങ്ങളിൽ നിന്ന് തീ സമീപത്തെ പറമ്പിലേക്ക് പടർന്നു; തീ ആളുന്നതു കണ്ട ​ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: ചേർപ്പിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ സ്വദേശി വേലായുധൻ (59) ആണ് മരിച്ചത്. സ്വന്തം പറമ്പിലിട്ടു പഴയ സാധനങ്ങൾ കത്തിച്ചപ്പോൾ തീ സമീപത്തെ പറമ്പിലേക്ക് ആളുന്നതു കണ്ടു വേലായുധൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലായുധൻ്റെ ജീവൻ രക്ഷിക്കാനായില്ല. മാലിന്യങ്ങൾ വേലായുധൻ സ്വന്തം പറമ്പിലിട്ടു കത്തിക്കുകയായിരുന്നു. ഇതിനിടെ, തീ തൊട്ടടുത്ത പറമ്പിലെ കാടുപിടിച്ച സ്ഥലത്തേക്ക് പടർന്നു. തീ ആളിപ്പടരുന്നതു കണ്ട വേലായുധൻ നിലവിളിച്ചു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വേലായുധനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ […]

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍; പ്രതിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അറ്റന്‍ഡര്‍ പിടിയില്‍. വടകര മയ്യന്നൂര്‍ സ്വദേശി ശശീന്ദ്രനെ കോഴിക്കോട് നഗരത്തില്‍ നിന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് തിയറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത്. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ട് […]

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മൂട്ടശല്യം രൂക്ഷം; ഗര്‍ഭിണികളുടെ വാര്‍ഡില്‍ മൂട്ടയുടെ കടിയേറ്റ് യുവതിയുടെ ശരീരം ചൊറിഞ്ഞു തടിച്ചു; കൂട്ടിരിപ്പുകാരിരെടുത്ത ചിത്രങ്ങൾ വൈറലായതോടെ ഉടനടി നടപടിയുമായി അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ രൂക്ഷമായ മൂട്ട ശല്യം. ദൃശ്യങ്ങളടക്കം രോഗികളുടെ കൂട്ടിരിപ്പുകാർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ മണിക്കൂറുകള്‍ക്കകം ആശുപത്രിയിലെ കിടക്കകള്‍ അധികൃതര്‍ അണുവിമുക്തമാക്കി. വെയര്‍ ഹൗസിങ് കോര്‍പറേഷനെയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ മൂട്ട ശല്യത്തിന് പഴിക്കുന്നത്. ശനിയാഴ്ച വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ ഗര്‍ഭിണികളുടെ വാര്‍ഡില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. ഉത്തരേന്ത്യക്കാരിയായ ഗര്‍ഭിണിയുടെ ശരീരമാണ് ആശുപത്രിയിലെ മൂട്ട കടിയേറ്റ് ചൊറിഞ്ഞു തടിച്ചത്. ചികില്‍സയില്‍ കഴിഞ്ഞിരുന്ന മറ്റൊരു ഗര്‍ഭിണിയുടെ കൂട്ടിരിപ്പുകാരിയായെത്തിയ വെച്ചൂര്‍ സ്വദേശിനി കാഞ്ചനയുടെ നേതൃത്വത്തിലാണ് ദുരവസ്ഥ […]

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി; സിപിഎം എംഎല്‍എ എ.രാജ പരിവര്‍ത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗം; സംവരണസീറ്റിന് അർഹതയില്ലായെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻ കൊച്ചി: ദേവികുളം മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സംവരണ സീറ്റില്‍ മത്സരിക്കാന്‍ സിപിഎം എംഎല്‍എ എ.രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളല്ല രാജയെന്ന് വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. രാജ ഹിന്ദു മതവിഭാഗത്തിൽപ്പെട്ടയാളെന്ന് പറയാനാകില്ല .രാജയുടെ നാമനി‍ർദേശം തന്നെ റിട്ടേണിങ് ഓഫീസർ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തിൽപ്പെട്ടയാളല്ല രാജയെന്ന് വ്യക്തമാകുന്നു.അതുകൊണ്ടുതന്നെ പട്ടികജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ യോഗ്യതയില്ല. ദേവികുളത്തെ രാജയുടെ തെരഞ്ഞെടുപ്പ് വിജയം […]

രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടില്‍ മോഷണം; ലക്ഷക്കണക്കിന് രൂപയുടെ വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടു; വീട്ടുജോലിക്കാര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ഐശ്വര്യ

സ്വന്തം ലേഖകൻ ചെന്നൈ: രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ വീട്ടില്‍ മോഷണം നടന്നതായി പരാതി. വീട്ടില്‍ നിന്ന് വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷണം പോയെന്ന് കാട്ടി ഐശ്വര്യ രജനീകാന്ത് തെയ്‌നാംപേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തന്റെ മൂന്ന് വീട്ടുജോലിക്കാര്‍ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയില്‍ പറഞ്ഞു. ഡയമണ്ട് സെറ്റുകള്‍, വജ്രങ്ങള്‍, പഴക്കമുള്ള സ്വര്‍ണക്കഷ്ണങ്ങള്‍, നവരത്‌നം സെറ്റുകള്‍, സ്വര്‍ണത്തോടുകൂടിയ പഴക്കമില്ലാത്ത അണ്‍കട്ട് വജ്രം, 60 പവന്‍ ഭാരമുള്ള നെക്ലേസ്, വളകള്‍ എന്നിവയാണു കാണാതായത്. 2019ലെ അനുജത്തിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ […]

വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം; മലപ്പുറത്ത് സേലം സ്വദേശി പിടിയിൽ; അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍,ഫ്യൂസ് വയറുകള്‍,ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തു

സ്വന്തം ലേഖകൻ മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളുടെ ശേഖരം മങ്കട പോലീസ് പിടികൂടി. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ സേലം സ്വദേശി സെല്‍വം(50) നെ മങ്കട എസ്ഐ ഷിജോ സി തങ്കച്ചന്‍ അറസ്റ്റ് ചെയ്തു. ജില്ലയിലെ അനധികൃത ക്വാറികളിലും മറ്റും ഉപയോഗിക്കുന്നതിനുവേണ്ടി നിയമവിരുദ്ധമായി സ്‌ഫോടകവസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകള്‍,ഫ്യൂസ് വയറുകള്‍,ഡിറ്റണേറ്ററുകള്‍ എന്നിവ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് സംഭരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. എസ്.ഐ ഷിജോ. സി.തങ്കച്ചന്‍ ,പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം ഓരോടംപാലത്തുള്ള വാടകക്വാര്‍ട്ടേഴ്‌സില്‍ നിന്നും സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. ലൈസന്‍സോ രേഖകളോ […]

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് വഴിയരികിൽ; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കുമളി: യുവാവ് കുത്തേറ്റ് മരിച്ചു. റോസാപ്പൂക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന രുക്മാൻ അലിയാണ് (36) കൊല്ലപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ടൗണിനടുത്തുള്ള ബാറിന് സമീപമാണ് സംഭവം. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമളി സ്വദേശി രാജേഷ്, കമ്പം സ്വദേശി ഖാദർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.

ടൈറ്റാനിയം ജോലി തട്ടിപ്പ്; ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 15 കേസുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇടനിലക്കാരനായ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എല്‍എംഎസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്ത് വന്നത് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ഉദ്യോഗാര്‍ത്ഥികളെ ടൈറ്റാനിയത്തില്‍ ഇൻ്റര്‍വ്യൂ നടത്തിയ ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയാണ് കഴിഞ്ഞ മാസം പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. നിരവധി പേരുടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് പുറത്ത് കൊണ്ടുവന്ന് രണ്ട് മാസത്തിന് ശേഷമാണ് മുഖ്യപ്രതി കീഴടങ്ങിയത്. ലീഗല്‍ ഡിജിഎം […]

‘പ്രസ്താവനയില്‍ ഖേദമില്ല..’; കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയേണ്ടത് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്; പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയെന്ന് ബിഷപ്പ് പാംപ്ലാനി

സ്വന്തം ലേഖിക കണ്ണൂര്‍: കര്‍ഷക യോഗത്തിലെ ‘ബിജെപി വാഗ്ദാന’ പ്രസ്താവനയില്‍ ഖേദമില്ലെന്ന് തലശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോടാണ് പറയേണ്ടതെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയ്ക്ക് പിന്നാലെ കര്‍ഷക പ്രശ്നത്തിന് മാധ്യമ, രാഷ്ട്രീയ ശ്രദ്ധ കിട്ടിയതില്‍ സന്തോഷം. നേരത്തേ കര്‍ഷകരുടെ വിഷമങ്ങള്‍ ചര്‍ച്ചയാകുന്നില്ലായിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം പ്രശ്നങ്ങള്‍ അന്വേഷിക്കുന്നുവെന്നും പാംപ്ലാനി പറഞ്ഞു. പ്രസ്താവനയുടെ ഉദ്ദേശം ഉടനെ ബിജെപി എംപി ഉണ്ടാകുമെന്നല്ല. കര്‍ഷകരുടെ നിലവിലെ പ്രശ്നങ്ങള്‍ നിരവധിയാണ്. വിലത്തകര്‍ച്ച, വന്യമൃഗശല്യം, കേരള ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ […]

വാതില്‍പ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നു..! കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ കോര്‍പ്പറേഷന്‍; പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു

സ്വന്തം ലേഖകൻ കൊച്ചി: ഏപ്രില്‍ മാസം മുതല്‍ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് വാതില്‍പ്പടി ശേഖരണത്തിലൂടെ മാറ്റത്തിനൊരുങ്ങുന്നത്.എന്നാല്‍ ഇത് പൂര്‍ണ്ണമായി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വമുണ്ട്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന് ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കുക. ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും. മാലിന്യ […]