തിരുനക്കര മഹാദേവക്ഷേത്ര ഉത്സവം; കോട്ടയം നഗരത്തിലെ അനധികൃത തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ; ഭക്ഷ്യവസ്തുകളുടെയും കുടിവെള്ളത്തിൻ്റെയും ഗുണനിലവാരം പരിശോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊതുയിടങ്ങളിലെ യാത്രാ സൗകര്യം പരിഗണിച്ച് കോട്ടയം നഗരത്തിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ച് നഗരസഭ. തിരുനക്കര ക്ഷേത്രത്തിന്റെ ഭാഗത്തും പരിസര പ്രദേശങ്ങളിലുമായി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടി നടന്നത്. നഗരസഭ ആരോഗ്യ വിഭാഗം തിരുനക്കര മൈതാനത്തും, തിരുനക്കര ക്ഷേത്ര മൈതാത്തും പ്രവർത്തിക്കുന്ന കടകളിലും സ്ഥാപനങ്ങളിലും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായും പരിശോധന നടത്തി. ഹെൽത്ത് കാർഡുകൾ പരിശോധിച്ചു. വിതരണം ചെയ്യുന്ന വെള്ളത്തിൻ്റെ ഗുണനിലവാരവും പരിശോധിച്ചു ഉറപ്പ് വരുത്തി. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ […]

വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു; അതിക്രമം സംബന്ധിച്ച് അറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്ന ഇരയായ സ്ത്രീയുടെ ആരോപണത്തിനു പിന്നാലെയാണ് നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ രണ്ട് പൊലീസുകാ‍ർക്ക് സസ്‌പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജയരാജ്, രഞ്ജിത് എന്നിവർക്കെതിരെയാണ് നടപടി. തിങ്കളാഴ്ച ആക്രമണത്തിന് ഇരയായ സമയത്ത് തന്നെ സ്ത്രീ പൊലീസിന്റെ സഹായം തേടിയിരുന്നു. ആശുപത്രിയിലേക്ക് പോകാൻ ആംബുലൻസ് അടക്കമുള്ള സഹായമാണ് ഇവർ അഭ്യർഥിച്ചത്. ഇതൊന്നും അവർക്ക് ലഭ്യമായില്ല. യഥാസമയം സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാത്തതും പരിഗണിച്ചാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ നടപടിയെടുത്തത്. കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽവെച്ച് 49 […]

കൊച്ചിയിൽ സർക്കാർ ജീവനക്കാരനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊച്ചി: സർക്കാർ ജീവനക്കാരൻ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ. ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനായ സത്യനാ(65)ണ് മരിച്ചത്. നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട് ടൈം സ്വീപ്പറായിരുന്നു. വീടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈറല്‍ പനിയാണോ… ? ജലദോഷം, തുമ്മല്‍ എന്നിവ അലട്ടുന്നുണ്ടോ; വൈദ്യസഹായം തേടും മുൻപ് ഈ ഒറ്റമൂലികള്‍ ഒന്ന് പരീക്ഷിക്കൂ….

സ്വന്തം ലേഖിക കോട്ടയം: കേരളം മുഴുവന്‍ പനിച്ചൂടിലാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും വൈറല്‍ പനിയില്‍ നിന്ന് രക്ഷനേടുക അത്ര എളുപ്പമല്ല. മുതിര്‍ന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് സാധാരണ വൈറല്‍ പനി. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീരം താപനിലയില്‍ ഉണ്ടാവുന്ന ചെറിയ വര്‍ദ്ധനവുമെല്ലാം വൈറല്‍ പനിക്ക് പിന്നിലെ ചില കാരണങ്ങളാണ്. മുഴുവനായി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപരിധി വരെ ഇതിനെ നിയന്ത്രിക്കാന്‍ ചില ടിപ്സുകള്‍ നോക്കാവുന്നതാണ്. ലക്ഷണങ്ങളും ഒറ്റമൂലികളും പനിയോടൊപ്പം ജലദോഷം, തുമ്മല്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാവുന്നത് വൈറല്‍ അണുബാധകളുടെ ഏറ്റവും സാധാരണയായ ലക്ഷണമാണ്. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, […]

കൊച്ചിയിൽ എംഡിഎംയുമായി യുവതി പിടിയിൽ; ഒപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു; 55 ഗ്രാം എംഡിഎംഎയുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശിനി

സ്വന്തം ലേഖകൻ കൊച്ചി: 55 ഗ്രാം എംഡിഎംഎ യുമായി യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഞ്ചു കൃഷ്ണയാണ് കൊച്ചിയിൽ പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 55 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇവരുടെ സുഹൃത്ത് കാസർഗോഡ് സ്വദേശി സമീർ ഓടി രക്ഷപെട്ടു. സുഹൃത്തിനൊപ്പം ഉണിച്ചിറയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കുകയായിരുന്നു യുവതി. ഇരുവരും ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലാറ്റിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.

മലപ്പുറത്ത് ബൈക്കപകടത്തിൽ എം. ബി. ബി. എസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ മരിച്ച സംഭവം; സഹപാഠിക്കെതിരെ കേസ്; അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ന് പ്രാമിക നി​ഗമനം; അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് സൂചന

സ്വന്തം ലേഖകൻ മലപ്പുറം: ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു എം. ഇ. എസ് മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിക്കെതിരെ മങ്കട പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. രാവിലെ 6.50നാണ് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐ ടി സി ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെ മകള്‍ അല്‍ഫോന്‍സ (22)യാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ […]

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്; നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോര്‍ട്ട്. റിപ്പോര്‍ട്ട് ജലകമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച്‌ അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2022 മെയ് ഒന്‍പതിനാണ് മേല്‍നോട്ടസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ സാനിയോ മനോമി ഏഷ്യാനെറ്റ് വിട്ടു, ഇനി റിപ്പോർട്ടർ ചാനലിലേക്ക്; പ്രമുഖ ചാനലിൻ്റെ കോഴിക്കോട് ബ്യൂറോയിൽ കൂട്ടരാജിയോ? മലയാള മാധ്യമ രംഗത്ത് കൂടുമാറ്റം

സ്വന്തം ലേഖകൻ കോട്ടയം: ഏഷ്യാനെറ്റ് ന്യൂസിലെ വ്യാജവാര്‍ത്താ വിവാദത്തില്‍ മാനേജ്‌മെന്റ് കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റിയ സാനിയോ മനോമി ഇനി റിപ്പോര്‍ട്ടര്‍ ടി.വിയിലേക്ക്. സത്യം പുറത്തറയിച്ചെന്ന സംശയത്തിലായിരുന്നു മനോമിക്ക് എതിരെ നടപടി സ്വീകരിച്ചത്. വ്യാജം എന്ന് ആക്ഷേപം ഉയര്‍ന്ന വാര്‍ത്തയില്‍ കേള്‍പ്പിക്കുന്ന അതിക്രമത്തിനിരയായ പെണ്‍കുട്ടിയുടെ അഭിമുഖം ആദ്യം ചിത്രീകരിച്ചത് സാനിയോയായിരുന്നു. സാനിയോ മാസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച അഭിമുഖത്തിലെ ശബ്ദശകലം സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തി വ്യാജമായി ചിത്രീകരിക്കുകയായിരുന്നു. വ്യാജ അഭിമുഖം ചിത്രീകരിച്ച നൗഫല്‍ ബിന്‍ യൂസഫിനൊപ്പം കണ്ണൂര്‍ ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്ന സാനിയോ വഴിയാണ് […]

ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാ​ഗ്യം; മധ്യവയസ്കനെ കുത്തിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വച്ച് മധ്യവയസ്കന് കുത്തേറ്റു. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ മൊട്ടാമ്പ്രത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ചാപ്പയിൽ അഷറഫി (47 )നെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയായ ചൂട്ടാട് ഏരിപ്രത്തെ ബൈത്തുറഹ്മയിലെ താമസക്കാരനായ കെഎം ഇജാസി (26) നെ പഴയങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ടി.എൻ സന്തോഷ് കുമാറും സംഘവും താമസ സ്ഥലത്ത് നിന്ന് പിടികൂടി. ഇജാസ്‌ കുറെ നാളുകളായി ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച […]

ഇന്നത്തെ (20/03/2023) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (20/03/2023) വിൻ വിൻ ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) WO 405795 (MALAPPURAM) Consolation Prize Rs.8,000/- WN 405795 WP 405795 WR 405795 WS 405795 WT 405795 WU 405795 WV 405795 WW 405795 WX 405795 WY 405795 WZ 405795 2nd Prize Rs.500,000/- (5 Lakhs) WW 643465 (ATTINGAL) Agent Name: AKHIL A S Agency No.: T 8324 3rd Prize Rs.100,000/- […]