വൈറല്‍ പനിയാണോ… ? ജലദോഷം, തുമ്മല്‍ എന്നിവ അലട്ടുന്നുണ്ടോ; വൈദ്യസഹായം തേടും മുൻപ് ഈ ഒറ്റമൂലികള്‍ ഒന്ന് പരീക്ഷിക്കൂ….
സ്വന്തം ലേഖിക
കോട്ടയം: കേരളം മുഴുവന്‍ പനിച്ചൂടിലാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും വൈറല്‍ പനിയില്‍ നിന്ന് രക്ഷനേടുക അത്ര എളുപ്പമല്ല.
മുതിര്‍ന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് സാധാരണ വൈറല്‍ പനി. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീരം താപനിലയില്‍ ഉണ്ടാവുന്ന ചെറിയ വര്‍ദ്ധനവുമെല്ലാം വൈറല്‍ പനിക്ക് പിന്നിലെ ചില കാരണങ്ങളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഴുവനായി തടയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരുപരിധി വരെ ഇതിനെ നിയന്ത്രിക്കാന്‍ ചില ടിപ്സുകള്‍ നോക്കാവുന്നതാണ്.
ലക്ഷണങ്ങളും ഒറ്റമൂലികളും
പനിയോടൊപ്പം ജലദോഷം, തുമ്മല്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാവുന്നത് വൈറല്‍ അണുബാധകളുടെ ഏറ്റവും സാധാരണയായ ലക്ഷണമാണ്.
തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയെല്ലാം വൈറല്‍ പനിയുടെ ഭാഗമായി കൂടെ വരുന്നു.
വൈറല്‍ പനി വന്നാല്‍ വല്ലാത്ത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നത് സാധാരണമാണ്.
ശരീരത്തിന് വൈറസിനെ ചെറുത്തു നിര്‍ത്താനുള്ള പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇത് പെട്ടെന്ന് മാറുവാനുള്ള മാര്‍ഗ്ഗം. സമീകൃതാഹാരം കഴിക്കുക, ധാരാളം ദ്രാവകങ്ങള്‍ കുടിക്കുക, വേണ്ടത്ര വിശ്രമിക്കുക. തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരം വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചെയ്യേണ്ട നടപടികളാണ്.
തേന്‍ – ഇഞ്ചി ചായ
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്‍റി-ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, വേദനസംഹാരി ഗുണങ്ങള്‍ക്ക് ശരീരത്തിന് ആശ്വാസം ഗുണങ്ങള്‍ പകരുന്നതിനും വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള അതിശയകരമായ കഴിവുണ്ട്. ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള തേന്‍ അണുബാധ കുറയ്ക്കുന്നതിനും ചുമയെ ചികിത്സിക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചി ചതച്ച് ചേര്‍ത്ത് 2-5 വരെ മിനുട്ട് തിളപ്പിക്കുക, ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക, വൈറല്‍ പനിയില്‍ നിന്ന് വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതിന് ദിവസേന രണ്ടുതവണ ഈ ചായ കുടിക്കുക.
കൊത്തമല്ലി
കൊത്തമല്ലിയില്‍ അടങ്ങിയിരിക്കുന്ന അവശ്യ സസ്യ ഫൈറ്റോ ന്യൂട്രിയന്റുകള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള പ്രത്യേക കഴിവുണ്ട്. കൊത്തമല്ലിയില്‍ സ്വാഭാവിക എണ്ണകളും ആന്‍റിബയോട്ടിക് സംയുക്തങ്ങളുമെല്ലാം ഒത്തുചേര്‍ന്നിരിക്കുന്നു. ഇത് വൈറല്‍ അണുബാധ ഉണ്ടാക്കുന്ന ലക്ഷണങ്ങളെ സുഖപ്പെടുത്തികൊണ്ട് ശരീരത്തിന് ശാന്തി പകരുന്നു. അര ലിറ്റര്‍ വെള്ളത്തില്‍ മല്ലി ഇട്ട് തിളപ്പിച്ചെടുത്ത കഷായം പനിയുടെ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ പല തവണയായി കുടിക്കുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് തല്‍ക്ഷണം ശരീരത്തിന് ആശ്വാസം പകരുന്നു ഇത്.