മലപ്പുറത്ത് ബൈക്കപകടത്തിൽ എം. ബി. ബി. എസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ മരിച്ച സംഭവം; സഹപാഠിക്കെതിരെ  കേസ്; അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ന് പ്രാമിക നി​ഗമനം; അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് സൂചന

മലപ്പുറത്ത് ബൈക്കപകടത്തിൽ എം. ബി. ബി. എസ് വിദ്യാര്‍ഥിനി അല്‍ഫോന്‍സ മരിച്ച സംഭവം; സഹപാഠിക്കെതിരെ കേസ്; അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്ന് പ്രാമിക നി​ഗമനം; അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്ന് സൂചന

സ്വന്തം ലേഖകൻ

മലപ്പുറം: ദേശീയ പാതയില്‍ തിരൂര്‍ക്കാട്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചു എം. ഇ. എസ് മെഡിക്കല്‍ കോളേജിലെ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിക്കെതിരെ മങ്കട പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. രാവിലെ 6.50നാണ് ദേശീയ പാതയില്‍ തിരൂര്‍ക്കാട് ഐ ടി സി ക്ക് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെ മകള്‍ അല്‍ഫോന്‍സ (22)യാണ് മരണപ്പെട്ടത്.

ബൈക്കോടിച്ചിരുന്ന സഹപാഠിയും സുഹൃത്തുമായിരുന്ന തൃശൂര്‍ വന്നുക്കാരന്‍ അശ്വിന്‍ (21) പരിക്കോടെ പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം അശ്വിനെ ഡിസ്ചാര്‍ജ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് കാരണം അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു കേസന്വേഷിക്കുന്ന മങ്കട സി.ഐ ഷിജോ സി. തങ്കച്ചന്‍ അശ്വിനെതിരെ ഐപി.സി 279, 334, 304എ വകുപ്പ് പ്രകാരം അശ്രദ്ധമായി വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.

ഇന്നലെ അശ്വിന്‍ ആശുപത്രി വിട്ടെങ്കിലും നാളെ അറസറ്റ് രേഖപ്പെടുത്താനാണു നീക്കം. നിലവില്‍ മരണത്തിന്റെ ഷോക്കിലായതിനാലാണു ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും അറസ്റ്റ് രേഖപ്പെടുത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നും സി.ഐ പറഞ്ഞു