കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു; അങ്കമാലിയിൽ ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടം

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. ജോണി അന്തോണി (52), ബംഗാള്‍ സ്വദേശി അലി ഹസന്‍ (30) എന്നിവരാണ് മരിച്ചത്. എറണാകുളം ജില്ലയിലെ അങ്കമാലി കറുകുറ്റിയിലാണ് സംഭവം. ഇരുനില വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റയാളെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡാം സന്ദർശിക്കാൻ പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടം; ട്രക്ക് ശരീരത്തിൽ കയറിയിറങ്ങി ബംഗളുരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പത്തനംതിട്ട കോന്നി സ്വദേശി

സ്വന്തം ലേഖകൻ പത്തനംതിട്ട: കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ. നേതാവുമായിരുന്ന ബിമൽ കൃഷ്ണ (24) യാണ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചത്. കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബംഗളുരുവിൽ […]

എല്ലാവരും കൂടി എന്നെ ചതിച്ചു; ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും നല്കിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ ബാല താരമായും അവതാരകയായും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്. സെലബ്രിറ്റീസിനല്ലതുപോലെ മീനാക്ഷിക്കും യുട്യൂബ് ഉണ്ട്. രണ്ടര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴസിനേയും മീനാക്ഷിക്ക് യുട്യൂബ് ചാനൽ വഴി ലഭിച്ചിരുന്നു. യുട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നൊരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ തന്റെ യുട്യൂബ് കൈകാര്യം ചെയ്തിരുന്നവർ തങ്ങളെ ചതിച്ചുവെന്നും […]

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍; വിവിധ പരിപാടികളില്‍ പങ്കെടുക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായി ഇന്ന് കൂടിക്കാഴ്ച

സ്വന്തം ലേഖിക കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ പത്തരയോടെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ബാംഗ്ലൂര്‍ കേരള സമാജം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്ത ശേഷം 11.45ഓടെ കല്‍പ്പറ്റയിലെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ യു.ഡി.എഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഉച്ചക്കുശേഷം രണ്ടരക്ക് കല്‍പറ്റ ഫാത്തിമമാതാ മിഷന്‍ ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത ശേഷം വൈകിട്ടോടെ ഡല്‍ഹിയിലേക്ക് തിരിക്കും. സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് തന്നെ ഭയപ്പെടുത്തി […]

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഒമാനിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ

സ്വന്തം ലേഖകൻ സലാല: സലാലക്കടുത്ത് മർമുളിന് സമീപം അമൽ എന്ന പ്രദേശത്ത് മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദുൽ റസാഖ് (46) ആണ് മരണപ്പെട്ടത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. പുതിയ വീട്ടിൽ താമസമാക്കിയതിന് ശേഷം ഈയടുത്താണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരികെയെത്തിയത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതിപോസ്റ്റ് ലോറിയിലേക്ക് കയറ്റുന്നതിനിടെ തലയിലേക്ക് വീണ്; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെ.എസ്.ഇ.ബി യിലെ കരാർ തൊഴിലാളി

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. ചെറുവള്ളി കാവുംഭാഗംകല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത് .കെ.എസ്.ഇ.ബി യിൽ കരാർ തൊഴിലാളിയായിരുന്നു. ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് മണിമലയിലെ സ്വകാര്യാശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി 26-ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാല് മണിക്ക് മണിമല മൂലേ പ്ലാവിൽ വെച്ചായിരുന്നു സംഭവം. മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് […]

ഇടുക്കിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി വഴിയിരികിൽ ഉപേക്ഷിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ; മുൻവൈരാ​ഗ്യത്തെത്തുടർന്നാണ് കൃത്യം നടത്തിയത്; ഒളിവിൽ പോകുന്നതിനിടയിൽ കമ്പത്തു നിന്നും പൊലീസ് പ്രതികളെ കുടുക്കി

സ്വന്തം ലേഖകൻ കുമളി: മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തുമായി ചേർന്ന് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം സ്വദേശി ലുക് മാൻ അലി (40 )യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശി അബ്ദുൽ ഖാദർ (23), റോസാപ്പൂക്കണ്ടം സുമതി ഭവനിൽ അജിത് (22) എന്നിവരെ അറസ്റ്റ് ചെയ്തു. ബന്ധുക്കളായ ലുക്മാൻ അലിയും അബ്ദുൽ ഖാദറും തമ്മിൽ വാക്കുതർക്കമുണ്ടായി.ലുക്മാൻ അബ്ദുൽ ഖാദറിനെ മർദ്ദിച്ചു. തുടർന്ന് ലുക്മാനെ തിരിച്ചു തല്ലാൻ അബ്ദുൽ ഖാദറും സുഹൃത്തായ അജിത്തും തീരുമാനിച്ചു. രാത്രി കുമളിയിലെ ബാറിൽ ഇരുന്ന് […]

കൊല്ലത്ത് പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന്; പ്രവീണിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്

സ്വന്തം ലേഖകൻ കൊല്ലം: ചടയമം​ഗലത്ത് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പോരേടം സ്വദേശി പ്രവീൺ ആണ് അറ​സ്റ്റിലായത്. അറസ്റ്റിലായ പ്രവീൺ പെൺകുട്ടിയുമായി രണ്ടു വർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി ഇതിൽ നിന്നും പിന്മാറി. എന്നാൽ യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. പ്രവീണിന്റെ ശല്യം കൂടിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കി. എന്നാൽ വാട്‌സ്ആപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. […]

കോട്ടയത്തെ നടുക്കിയ പഴയിടം ഇരട്ട കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി; കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങൾ ചുമത്തി; ശിക്ഷാവിധി മാർച്ച് 22 ന്

സ്വന്തം ലേഖകൻ കോട്ടയം: പഴയിടം ഇരട്ട കൊലപാതകക്കേസിലെ പ്രതി ചൂരപ്പാടി അരുൺ ശശി കുറ്റക്കാരനെന്നു കോടതി വിധി. കൊലപാതകവും മോഷണവും ഭവനഭേദനവും അടക്കമുള്ള ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രതി ചെയ്തുവെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പ്രതിക്കുള്ള ശിക്ഷ മാർച്ച് 22 ന് പ്രഖ്യാപിക്കും. 2013 ഓഗസ്റ്റ് 28നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയുടെ പിതൃസഹോദരിയായ തങ്കമ്മയെയും ഭർത്താവ് ഭാസ്‌കരൻ നായരെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായിട്ടാണ് ഇരുവരെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്. അതിനിടെ പ്രതി റിമാൻഡിൽ ഇരിക്കെ […]

ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്; മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും

സ്വന്തം ലേഖകൻ കോട്ടയം: ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്. അക്ഷരനഗരിയുടെ മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും. ചൊവ്വാഴ്ച വൈകീട്ട് നാലിന് പൂരത്തിന് തന്ത്രിമുഖ്യൻ താഴ്മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. പൂരപ്പറമ്പിൽ നിറയുന്ന പുരുഷാരത്തിൽ ഗജവീരന്മാർ തിരുനക്കര തേവരുടെ സന്നിധിയിൽനിന്ന് ഇറങ്ങിവരും. കിഴക്കും പടിഞ്ഞാറും ചേരികളിലായി 11വീതം ആനകളാണ് പൂരത്തിന് അണിനിരക്കുക. പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും സ്‌പെഷ്യൽ പഞ്ചാരിമേളം ഒരുക്കും. ജില്ലഭരണകൂടവും വിവിധവകുപ്പുകളും കൈകോർത്ത് സംഘടിപ്പിക്കുന്ന പകൽപൂരത്തിന് എത്തുന്ന പൂരപ്രേമികളെ സ്വീകരിക്കാൻ വിപുലമായ സംവിധാനവും […]