മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്; നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോര്‍ട്ട്; നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

സ്വന്തം ലേഖിക

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോര്‍ട്ട്.

റിപ്പോര്‍ട്ട് ജലകമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാമില്‍ സ്വതന്ത്ര സമിതിയെ വച്ച്‌ അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. നാളെ മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2022 മെയ് ഒന്‍പതിനാണ് മേല്‍നോട്ടസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയത്.
ഇരുസംസ്ഥാനങ്ങളിലേയും സാങ്കേതിക അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തിരുന്നു. അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നമുള്ളതായി പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.