ഇന്നത്തെ (21/03/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (21/03/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SE 989926 (ATTINGAL) Consolation Prize Rs.8,000/- SA 989926 SB 989926 SC 989926 SD 989926 SF 989926 SG 989926 SH 989926 SJ 989926 SK 989926 SL 989926 SM 989926 2nd Prize Rs.1,000,000/- (10 Lakhs) SD 378528 (KOTTAYAM) 3rd Prize Rs.5,000/- 0885 1477 1491 1553 2232 2561 2995 3469 3531 4838 […]

വീണ്ടും നരബലി ! യുവതിയുടെ മൃതദേഹം പാതി വെന്ത നിലയിൽ; മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികൾ ; കർണാടകയിൽ ഇരുപത്തിയാറുകാരിയുടെ ​ദാരുണമരണത്തിൽ ഞെട്ടി നാട്ടുകാർ

സ്വന്തം ലേഖകൻ കർണാടക: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗബ്ബൂർ ഗ്രാമത്തിൽ യുവതിയെ നരബലി നടത്തിയതായി സൂചന. ഇരുപത്താറുകാരിയായ നേത്രാവതി എന്ന യുവതിയുടെ മൃതദേഹം പാതി വെന്ത നിലയിൽ കണ്ടെത്തി. നിധിക്ക് വേണ്ടി യുവതിയെ ബലി നൽകിയതാണെന്നാണ് സംശയിക്കുന്നത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നര വയസുള്ള കുട്ടിയുടെ അമ്മയാണ് യുവതി. സംഭവം നടന്ന സ്ഥലത്ത് നിന്ന് മന്ത്രവാദത്തിന് ഉപയോഗിച്ച സാധനസാമഗ്രികൾ കണ്ടെത്തിയിട്ടുണ്ട്. പൗർണമി നാളിൽ അക്രമികൾ യുവതിയെ ബലി നൽകിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആത്മഹത്യ സാധ്യത തള്ളിക്കളഞ്ഞ പൊലീസ്, കൊലപാതകമാണ് എന്ന […]

മലപ്പുറത്ത് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു; മരിച്ചത് തൃശ്ശൂർ സ്വദേശിനിയായ നിയമവിദ്യാർത്ഥിനി

സ്വന്തം ലേഖകൻ മലപ്പുറം; വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്‌ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത് ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ആണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തില‍പ്പെട്ടാണ് മരണം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ വാക്കേറ്റവും, കൈയ്യാങ്കളിയും; യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; വർക്കല സ്വദേശിയായ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യലഹരിയിൽ ബിയർ പാർലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഷിജുവിന്റെ വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. […]

എ രാജയ്ക്ക് ആശ്വാസം : ദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാൻ പത്തു ദിവസത്തെ സാവകാശം

സ്വന്തം ലേഖകൻ കൊച്ചി: ദേവികുളം എം.എൽ.എ എ.രാജയെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. 10 ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചത്. സുപ്രിംകോടതിയെ സമീപിക്കാൻ സാവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടാണ് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സി പി എം നേതൃത്വവും എ രാജയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരമാവധി പത്ത് ദിവസത്തെ കാലാവധിയാണ് സ്റ്റേക്ക് അനുവദിച്ചിരിക്കുന്നത്. അതിനുള്ളില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം. വിധിക്ക് സ്റ്റേ പുറപ്പെടുവിച്ചതോടെ നിയമസഭ സമ്മേളനത്തില്‍ […]

നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന; ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു; പണം ഒളിപ്പിച്ചത് ഹെല്‍മറ്റിലും, ബൈക്കിലും, മേശവിരിയിലും; ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. ഓഫീസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. ഓഫീസിലെ ജീവനക്കാരന്‍റെ ബൈക്കില്‍ നിന്നും മറ്റൊരു ജീവനക്കാരന്‍റെ ഹെല്‍മെറ്റില്‍ നിന്നും പണം കണ്ടെടുത്തു. ഹെല്‍മറ്റ്, മേശവിരി എന്നിവിടങ്ങളിലും നിന്ന് പണം പിടികൂടി. ഒരേ സാക്ഷിയെ വച്ച് ഒന്നിലധികം പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് റവന്യൂ ടവറിലാണ് സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഈ ഓഫീസിനെപ്പറ്റി ഇടപാടുകാര്‍ക്ക് നിരന്തര പരാതികളാണുള്ളത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എസ്.പി. അജയകുമാറിന്‍റെ നേതൃത്വത്തിൽ ഇന്‍സ്‌പെക്ടര്‍ […]

വടശ്ശേരിക്കരയിൽ 600 കിലോ റ​ബ​ർ​ഷീ​റ്റ്​ മോ​ഷ്ടി​ച്ച കേസ്; പി​ടി​കി​ട്ടാ​പ്പു​ള്ളി​ 24 വ​ർ​ഷ​ത്തി​നു ശേ​ഷം പിടിയിൽ

സ്വന്തം ലേഖകൻ വ​ട​ശ്ശേ​രി​ക്ക​ര: 600 കി​ലോ റ​ബ​ർ​ഷീ​റ്റ്​ മോ​ഷ്ടി​ച്ച​ കേസിൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ മോ​ഷ്ടാ​വി​നെ 24 വ​ർ​ഷ​ത്തി​നു ശേ​ഷം പെ​രു​ന്നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ര​ങ്ങാ​നം ആ​ലു​ങ്ക​ൽ പ​ള്ളി​മു​രു​പ്പേ​ൽ വീ​ട്ടി​ൽ ത​ങ്ക​ച്ച​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പി​ടി​കൂ​ടി​യ​ത്. 1999ൽ ​പെ​രു​നാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ളെ റാ​ന്നി ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി 2010ൽ ​പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ 24 വ​ർ​ഷ​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ മാ​റി​മാ​റി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന ആ​ന​ന്ദ​പ്പ​ള്ളി മാ​മ്മൂ​ട്ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പൊ​ലീ​സ് കു​ടു​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ […]

വിവാഹത്തിന് ഒരു ദിവസം മാത്രം; തൃശ്ശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നവവരൻ മുങ്ങി മരിച്ചു. കനോലി കനാലില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ നിധിന്‍ എന്ന അപ്പുവാണ് മുങ്ങി മരിച്ചത്. നാളെയായിരുന്നു നിധിന്റെ വിവാഹം നശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് ദാരുണമായി സംഭവം. വിവാഹത്തിനെത്തിയ കൂട്ടുകാർക്കൊപ്പം ബോട്ടിങ് നടത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്തായിരുന്നു നിധിൻ ഇറങ്ങിയത്. എന്നാൽ‌ മുങ്ങി താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരണ്യയുടെ മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിൽ ഇരിക്കുന്ന നിലയിൽ; മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയിരുന്നു ; കാസർകോട് പ്ലസ് ടു വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കാസർകോട്: പ്ലസ് ടു വിദ്യാർഥിനിയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക മലാംകുണ്ട് ഇല്ലത്തിങ്കാൽ സ്വദേശിനി കെ വി ശരണ്യ (17) ആണ് മരിച്ചത്. ബന്തടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മാതാവ് സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പരിസരവാസികളെ വിവരമറിക്കുകയായിരുന്നു. കിടപ്പുമുറിയിൽ ചുമരിനോട് ചേർന്ന കയറിൽ തൂങ്ങി കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടിയ നിലയിലുമായിരുന്നു. അതേസമയം കുട്ടി […]

മുംബൈ വിമാനത്താവളത്തിൽ ലഹരിമരുന്ന് വേട്ട; 70 കോടിയുടെ ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ; ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ; പ്രതികളിൽ നിന്ന് കൊക്കൈനും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്

സ്വന്തം ലേഖകൻ മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശി പിടിയിൽ. മുംബൈയിലെ ഹോട്ടലിൽ ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും അറസ്റ്റിൽ. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്ന് നൈജീരിയന്‍ […]