എല്ലാവരും കൂടി എന്നെ ചതിച്ചു; ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും നല്കിയില്ല;  ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

എല്ലാവരും കൂടി എന്നെ ചതിച്ചു; ലഭിച്ച പണത്തിന്റെ നല്ലൊരു ഭാഗം കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും നല്കിയില്ല; ദുരനുഭവം പറഞ്ഞ് മീനാക്ഷി അനൂപ്

സ്വന്തം ലേഖകൻ

ബാല താരമായും അവതാരകയായും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് ബേബി മീനാക്ഷി സിനിമയിലേക്ക് എത്തിയത്. സിനിമയ്ക്കൊപ്പം തന്നെ ടോപ്പ് സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളുടേയും അവതാരകയായും മീനാക്ഷി തിളങ്ങുന്നുണ്ട്.

സെലബ്രിറ്റീസിനല്ലതുപോലെ മീനാക്ഷിക്കും യുട്യൂബ് ഉണ്ട്. രണ്ടര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴസിനേയും മീനാക്ഷിക്ക് യുട്യൂബ് ചാനൽ വഴി ലഭിച്ചിരുന്നു. യുട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നൊരു ടീമാണ് മീനാക്ഷിയുടേയും യുട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ തന്റെ യുട്യൂബ് കൈകാര്യം ചെയ്തിരുന്നവർ തങ്ങളെ ചതിച്ചുവെന്നും ചാനൽ പോലും ഇപ്പോൾ തങ്ങളുടെ കൈകളിലില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. വീണ്ടും മീനാക്ഷി അനൂപ് എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ടാണ് തങ്ങൾക്ക് പറ്റിയ ചതിയെ കുറിച്ച് മീനാക്ഷിയും കുടുംബവും തുറന്നു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെപ്പറ്റി മീനാക്ഷിയും അച്ഛനും പറയുന്നത് ഇങ്ങനെയാണ്…

‘ഒരു ക്രൂ ‍ഞങ്ങളെ ഇങ്ങോട്ട് വന്ന് അപ്രോച്ച് ചെയ്താണ്. യുട്യൂബ് ചാനൽ ഞങ്ങളുടെ പ്ലാനിലില്ലായിരുന്നു. കൂട്ടുകാർ ചെറുതായി ഫോഴ്സ് ചെയ്തിരുന്നു. എന്റർടെയ്ൻമെന്റ് പർപ്പസിന് വേണ്ടിയാണ് തുടങ്ങാൻ തീരുമാനിച്ചത്. ഞങ്ങളുടെ യുട്യൂബ് ചാനൽ കൈകാര്യം ചെയ്യുന്നവർ വേറേയും കുറേപ്പേരുടെ ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കും ഇമ്മാതിരി പണി കിട്ടിയെന്നാണ് തോന്നുന്നത്. അവർ മീനാക്ഷിയുടെ പേരിൽ മെയിൽ ഐഡി തുടങ്ങിയിരുന്നു. അതിന്റെ യൂസർ ഐഡിയും പാസ് വേർഡും അവരുടെ കൈയ്യിൽ തന്നെയായിരുന്നു. സകല സാധനങ്ങളും അവരുടെ കൈയ്യിലായിരുന്നു. അതുപോലെ തന്നെ പൈസ കിട്ടുവാണെങ്കിൽ കൂടിയും അവരാണ് അതിന്റെ ഏറെയും ഭാ​ഗം എടുത്തിരുന്നത്.

നമുക്ക് ബോധമില്ലാത്തത് കൊണ്ടല്ല…. ഇതൊന്നും നേരത്തെ മനസിലാക്കാതെയിരുന്നത്. പോട്ടേയെന്ന് വിചാരിച്ച് വിട്ടതാണ്. എന്തായാലും ഞങ്ങൾ ലീ​ഗലി മൂവ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്.പി ഓഫീസിൽ കൃത്യമായ പരാതി കൊടുത്തിട്ടുണ്ട്. ഇൻകം ടാസ്ക് ഓഫീസിൽ ഞങ്ങൾക്ക് വന്ന പൈസയുടെ സ്റ്റേറ്റ്മെന്റ് അടക്കം കൊടുത്തിട്ടുണ്ട്. എന്തായാലും കൃത്യമായ അന്വേഷണമുണ്ടാകും. വ്യക്തിപരമായി അറിയാവുന്ന ആളുകളെ വെച്ച് മാത്രമെ നിങ്ങൾ ഇനി പാട്ന‌ർഷിപ്പിൽ യുട്യൂബ് പോലുള്ള കാര്യങ്ങൾ ചെയ്യാവൂ. യുട്യൂബ് റവന്യൂപോലും അവരോട് അങ്ങോട്ട് പോയി വല്ലതും തരാമോയെന്ന് ചോ​ദിച്ച് വാങ്ങേണ്ട അവസ്ഥയായിരുന്നു ഞങ്ങൾക്ക്. ഒരു സിൻസിയോറിറ്റി ഇല്ലാത്തവരായിരുന്നു. പലരും പറഞ്ഞിരുന്നു ഈ ടീമിനോട് അടുക്കുമ്പോൾ സൂക്ഷിക്കണേയെന്ന്. അവർ വരും വീഡിയോ ഷൂട്ട് ചെയ്യും അവർ തന്നെ എഡിറ്റ് ചെയ്യും അപ്ലോഡ് ചെയ്യും അങ്ങനെയായിരുന്നു. മീനാക്ഷിയുടെ പേരിൽ വന്ന പ്ലേ ബട്ടൺ പോലും അവർ കൊണ്ടുപോയി. അതും ആക്രിക്ക് കൊടുത്ത് കാശാക്കിയോയെന്ന് അറിയില്ല.’

പരസ്യം വരുന്നതിന്റെ പണം പോലും എത്രയാണെന്ന് അറിയില്ല. എ​ഗ്രിമെന്റിനെ കുറിച്ച് ചോദിച്ചാലും ഒഴിഞ്ഞ് മാറും. രണ്ടരലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള ചാനലായിരുന്നു. യുട്യൂബ് ചാനൽ പോയതിൽ വിഷമമുണ്ട്. പക്ഷെ തീയിൽ കുരുത്തതാണ് ഞങ്ങൾ വെയിലത്ത് വാടില്ല. മീനാക്ഷിയുടെ പേര് ഉപയോ​​​ഗിച്ച് എല്ലാം കച്ചവടമാക്കി അതെല്ലാം കൈക്കലാക്കി അവർ. ഇപ്പോൾ‌ ഞങ്ങൾ സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചു. ഇനി കൃത്യമായി വീഡിയോ വരും’ മീനാക്ഷിയും അച്ഛൻ അനൂപും തങ്ങൾക്കുണ്ടായ അനുഭവം പങ്കുവച്ചു.