ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്; മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും

ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്; മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും

സ്വന്തം ലേഖകൻ

കോട്ടയം: ആനച്ചന്തവും മേളപ്പെരുമയും ആസ്വാദ്യതപകരുന്ന തിരുനക്കര പകൽപൂരം ഇന്ന്. അക്ഷരനഗരിയുടെ മനവും മിഴിയും നിറച്ചുള്ള പൂരത്തിന് ജനസഹസ്രം ഒഴുകിയെത്തും. ചൊവ്വാഴ്ച വൈകീട്ട് നാലിന് പൂരത്തിന് തന്ത്രിമുഖ്യൻ താഴ്മൺമഠം ബ്രഹ്മശ്രീ കണ്ഠരര് മോഹനരര് ഭദ്രദീപം തെളിക്കും. പൂരപ്പറമ്പിൽ നിറയുന്ന പുരുഷാരത്തിൽ ഗജവീരന്മാർ തിരുനക്കര തേവരുടെ സന്നിധിയിൽനിന്ന് ഇറങ്ങിവരും. കിഴക്കും പടിഞ്ഞാറും ചേരികളിലായി 11വീതം ആനകളാണ് പൂരത്തിന് അണിനിരക്കുക.

പത്മശ്രീ പെരുവനം കുട്ടൻമാരാരും 111 കലാകാരൻമാരും സ്‌പെഷ്യൽ പഞ്ചാരിമേളം ഒരുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലഭരണകൂടവും വിവിധവകുപ്പുകളും കൈകോർത്ത് സംഘടിപ്പിക്കുന്ന പകൽപൂരത്തിന് എത്തുന്ന പൂരപ്രേമികളെ സ്വീകരിക്കാൻ വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പൂരത്തിന് മുന്നോടിയായി സമീപ പ്രദേശങ്ങളിലെ 11 ക്ഷേത്രങ്ങളില്‍നിന്ന്‌ ചെറുപൂരങ്ങള്‍ രാവിലെ പുറപ്പെടും. ഉച്ചക്ക് ഒന്നിന് മുമ്പ് ചെറുപൂരങ്ങള്‍ തിരുനക്കര മൈതാനത്ത് പ്രവേശിക്കും.

പൂരത്തോടനുബന്ധിച്ച് പൊലീസും ക്ഷേത്രസമിതിയും ചേർന്ന് വലിയ സുരക്ഷയാണ് തിരുനക്കരയിൽ ഒരുക്കിയിട്ടുള്ളത്. പൂരത്തോട് അനുബന്ധിച്ച് ഇന്ന് ഉച്ചമുതൽ കോട്ടയം നഗരത്തിൽ ഗതാഗ നിയന്ത്രിക്കും