കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതിപോസ്റ്റ് ലോറിയിലേക്ക് കയറ്റുന്നതിനിടെ തലയിലേക്ക് വീണ്; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെ.എസ്.ഇ.ബി യിലെ കരാർ തൊഴിലാളി

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതിപോസ്റ്റ് ലോറിയിലേക്ക് കയറ്റുന്നതിനിടെ തലയിലേക്ക് വീണ്; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കെ.എസ്.ഇ.ബി യിലെ കരാർ തൊഴിലാളി

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. ചെറുവള്ളി കാവുംഭാഗംകല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത് .കെ.എസ്.ഇ.ബി യിൽ കരാർ തൊഴിലാളിയായിരുന്നു.

ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടർന്ന് മണിമലയിലെ സ്വകാര്യാശുപത്രിയിലും, തുടർന്ന് കാഞ്ഞിരപ്പള്ളി 26-ലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാല് മണിക്ക് മണിമല മൂലേ പ്ലാവിൽ വെച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഭാര്യ ബിന്ദു. മക്കൾ: ശരൺ, കാർത്തിക (പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി, കീർത്തന (അംഗൻവാടി വിദ്യാർഥിനി ) .