രാജ്യത്തെത്താതെ 100 കോടിയോളം രൂപ വിദേശത്തേക്ക് കൊണ്ടുപോയി ; മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തില്‍ ഇൻകംടാക്സ് റെയ്ഡ് ; കൊച്ചിയിലെ സ്‍പെക്‌ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്, സ്ഥാപന ഉടമയും ആം ആദ്മി പാര്‍ട്ടി മുൻ കോഡിനേറ്ററുമായ മനോജ് പദ്മനാഭനെതിരെയും അന്വേഷണം.

  കൊച്ചി: 2021 ലെ പാണ്ടോര പേപ്പറില്‍ പേരുവന്ന മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തില്‍ ഇൻകംടാക്സ് റെയ്ഡ്. കൊച്ചിയിലെ സ്‍പെക്‌ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്.രാജ്യത്തേക്ക് എത്തേണ്ട നൂറു കോടിയോളം രൂപ കടലാസ് കമ്പനികൾ ഉണ്ടാക്കി ബ്രിട്ടീഷ് വെര്‍ജിൻ ഐലന്റില്‍ നിക്ഷേപിച്ചെന്നാണ് കണ്ടെത്തല്‍. ആം ആദ്മി പാര്‍ട്ടിയുടെ മുൻ കോഡിനേറ്റര്‍ മനോജ് പദ്മനാഭനെതിരെയും ഇതില്‍അന്വേഷണമുണ്ട്.       കൊച്ചി എം.ജി റോ‍ഡിലെ സ്‍പെക്‌ട്രം സോഫ്ട് ടെക് എന്ന സ്ഥാപനത്തില്‍ മെഡിക്കല്‍ ട്രാൻസ്ക്രിപ്ഷൻ അടക്കം അമേരിക്കയിലേക്കുളള ഔട് സോഴ്സിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. 2021ല്‍ പുറത്തുവന്ന പാണ്ടോര […]

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍ ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തും ; പ്രഖ്യാപനവുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാൻ.

  അഹ്മദാബാദ് : ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍ വണ്‍ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും; പ്രഖ്യാപനവുമായി ഐഎസ്‌ആര്‍ഒ ചെയര്‍മാൻ ഐഎസ്‌ആര്‍ഒ ചെയര്‍മാൻ എസ്. സോമനാഥാണ് ആതിദ്യ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടാം തീയ്യതി വിക്ഷേപിച്ച 126 ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ ലക്ഷ്യത്തിലെത്തുന്നത്. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.         ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യസ്ഥാനമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. പ്രതീക്ഷിക്കുന്നത് […]

കോട്ടയം ചങ്ങനാശേരി പായിപ്പാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ; അന്വേഷണത്തെ തുടർന്ന് മുന്‍ പ്രസിഡന്‍റും, മുന്‍ ജീവനക്കാരനും അറസ്റ്റില്‍.

  കോട്ടയം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പായിപ്പാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് സെന്‍ട്രല്‍ സഹ.ബാങ്ക് മുന്‍ പ്രസിഡന്‍റും മുന്‍ ജീവനക്കാരനും അറസ്റ്റില്‍. ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ.പി. രാഘവന്‍പിള്ള(70), മുന്‍ ജീവനക്കാരന്‍ എം. ഗോപാലകൃഷണപിള്ള(75)എന്നിവര്‍ അറസ്റ്റില്‍.       ഇടപാടുകാരുടെ സ്ഥിര നിക്ഷേപങ്ങളിലും ചിട്ടിക്ക് ഈടുവച്ച സ്വര്‍ണത്തിലും തിരിമറിയും വഞ്ചനയും നടത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടപാടുകാര്‍ അറിയാതെ തിരിമറി നടത്തിയതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് തൃക്കൊടിത്താനം എസ്‌എച്ച്‌ഒ പറഞ്ഞു. തിരിമറി […]

ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കൂട്ടാളി സഞ്ജയ് സിങ്ങിനെ റസ്ലിങ് ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതിഷേധം കടുക്കുന്നു ; രാത്രി മുഴുവൻ ഗുസ്തി താരങ്ങള്‍ കരയുകയായിരുന്നു; പ്രധാനമന്ത്രിക്ക് വൈകാരികമായ കത്ത് എഴുതി ബജ്‌റംഗ് പൂനിയ; പത്മശ്രീ മടക്കി നല്‍കുമെന്ന് പ്രഖ്യാപനം; പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍.

  ന്യൂഡല്‍ഹി : ബ്രിജ്ഭൂഷന്റെ കൂട്ടാളിയുടെ വിജയത്തോടെ പ്രതിഷേധം കടുപ്പിച്ച്‌ ഗുസ്തി താരങ്ങള്‍. സാക്ഷി മാലിക് ഗുസ്തി ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച താൻ പത്മശ്രീ ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി ഒളിമ്ബിക് മെഡല്‍ ജേതാവായ ബജ്‌റങ് പൂനിയ രംഗത്തെത്തി. താൻ പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പത്മശ്രീ മടക്കി നല്‍കുമെന്നും പൂനിയ അറിയിച്ചു.         ബിജെപി എംപിയും, റസ്ലിങ് ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷണ് എതിരെ പ്രതിഷേധത്തിന് ഇറങ്ങിയ ഗുസ്തി താരങ്ങളില്‍ പ്രധാനിയാണ് പൂനിയ. ബ്രിജ്ഭൂഷണ് എതിരെ 12 വനിതാ ഗുസ്തി താരങ്ങളാണ് ലൈംഗിക […]

ജാതിപരാമര്‍ശം ; നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി വര്‍ഗ കമ്മീഷന്‍ കേസെടുത്തു ; സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് നടപടി ; വിശദീകരണം ആവശ്യപ്പെട്ട് പട്ടികജാതി വര്‍ഗ കമ്മീഷന്‍ ; ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിർദേശം

സ്വന്തം ലേഖകൻ കൊച്ചി-യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജാതിപരാമര്‍ശം നടത്തിയ സംഭവത്തില്‍, നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരെ പട്ടികജാതി വര്‍ഗ കമ്മീഷന്‍ കേസെടുത്തു. ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് പട്ടികജാതി വര്‍ഗ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ജാതീയതയെയും അയിത്താചരണത്തേയും ലഘൂകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന തരത്തില്‍ യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയാണ് ദിനു വെയില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനെതിരെ സാമൂഹിക […]

വൈദ്യുതി മുടങ്ങുമെന്ന അറിയിപ്പ്: വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ ഈ കാര്യങ്ങള്‍ ചെയ്യരുത് ; മുന്നറിയിപ്പുമായി കെഎസ്ഇബി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല എന്ന തെറ്റിദ്ധാരണയില്‍ മരങ്ങളും മരക്കൊമ്പുകളും നീക്കം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകരുതെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. എച്ച്ടി ലൈന്‍ മാത്രം ഓഫാക്കുകയും എല്‍ടി ലൈന്‍ ഓഫ് ആക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓരോ ഭാഗത്തെയും ജോലി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലൈന്‍ ഭാഗികമായി ചാര്‍ജ് ചെയ്യാനും ഇടയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി അറിയിപ്പിന്റെ പൂര്‍ണരൂപം വൈദ്യുതി മുടങ്ങുന്നതുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് അല്ലെങ്കില്‍ എസ്എംഎസ് വഴി കെ എസ് ഇ ബി നല്‍കുന്ന സന്ദേശങ്ങളെത്തുടര്‍ന്ന് ലൈനില്‍ വൈദ്യുതിയില്ല […]

കോട്ടയം ജില്ലയിൽ നാളെ (23/12 /2023) തെങ്ങണാ, കുറിച്ചി , തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (23/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1.തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ് മുടുക്കുംമൂട്, ഇടിമണ്ണിക്കൽ, കരിശുംമൂട് , കൂടത്തിങ്കൽ, ആൻ സ്,KFC എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (23-12-23) 9മണി മുതൽ 5 വരെയും വെങ്കോട്ട, തൃക്കൊയിക്കൽ, റീത്തുപള്ളി, ഇരു ബുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ 10 മണി മുതൽ2 മണി വരെയും വൈദ്യുതി മുടങ്ങും. 2.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈസ്റ്റ്‌ വെസ്റ്റ്, കാന, ടപ്പിയോക്ക, തുരുത്തിപ്പള്ളി, […]

ക്രമം തെറ്റിയുള്ള ആര്‍ത്തവം ,ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍,  പല്ല് വേദന എന്നിവ നിങ്ങളെ അസ്വസ്ഥ ഉളവാക്കുന്നുണ്ടോ… എങ്കില്‍ വീട്ടില്‍ തന്നെ പരിഹാരം

സ്വന്തം ലേഖകൻ  പപ്പായ, നമുക്കറിയാം ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ്. പച്ചയ്ക്കും പഴുത്തതുമായ പപ്പായ നമ്മള്‍ പതിവായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പപ്പായ (പഴുത്തത്) കഴിക്കുമ്ബോള്‍ അതിന്‍റെ കുരു നമ്മള്‍ കളയാറാണ് പതിവ്. ഡെങ്കിപ്പനി തടയാൻ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സഹായിക്കും. എന്നാല്‍ ഇത് ഉപയോഗിക്കുമ്ബോള്‍ ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകള്‍ ദഹനപ്രക്രിയയെ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന […]

വയറ്റില്‍ ഗ്യാസ് നിറഞ്ഞാല്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ വയറ്റില്‍ ഗ്യാസ് നിറഞ്ഞാല്‍ വയറ് നല്ലപോലെ വേദനിക്കാന്‍ ആരംഭിക്കും. അതുപോലെ തന്നെ, നെഞ്ചെരിച്ചില്‍, നെഞ്ച് വേദന എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, വയര്‍ നല്ലപോലെ ചീര്‍ത്തിരിക്കുകയും ഇരിക്കാനും നില്‍ക്കാനും പറ്റാത്ത അവസ്ഥപോലും ഗ്യാസ് വന്നാല്‍ ഉണ്ടാകാം. അതിനാല്‍, ഇത് പെട്ടെന്ന് മാറ്റി എടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം. അനങ്ങുക വയറ്റില്‍ ഗ്യാസ് നിറഞ്ഞാല്‍ അതിനെ പുറത്ത് കളയാന്‍ നമ്മളുടെ ശരീരം നല്ലപോലെ അനങ്ങേണ്ടത് അനിവാര്യമാണ്. അതിനാല്‍, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അനങ്ങുന്ന വിധത്തില്‍ നല്ലപോലെ […]

അനിയത്തിയുടെയും ഭര്‍ത്താവിന്റേയും ക്രൂരപീഡനം സഹിക്കാന്‍ പറ്റാതെ നടി ബീന ; ഭക്ഷണമോ മരുന്നോ, ഉടുക്കാന്‍ വസ്ത്രമോയില്ല; ആശ്രയം തേടി ആദ്യം പോയത് സീമ ജി നായരുടെ അടുത്തേക്ക് ; അമ്മ സംഘടന നല്‍കിയ വീടു വിട്ടിറങ്ങിയ നടി ബീന ഒടുവിൽ എത്തപ്പെട്ടത് അനാഥാലയത്തിലും

സ്വന്തം ലേഖകൻ കല്യാണരാമന്‍ എന്ന സിനിമയിലൂടെ ഏവര്‍ക്കും പരിചിതയായ നടി ബീന കുമ്പളങ്ങി ആശ്രയം തേടി അനാഥാലയത്തില്‍. അനിയത്തിയുടെയും ഭര്‍ത്താവിന്റെയും ക്രൂര പീഡനങ്ങള്‍ സഹിക്കാന്‍ പറ്റാതെ ഇറങ്ങിയ ബീന ആശ്രയം തേടിയെത്തിയത് സീമ ജി നായരുടെ അടുത്താണ്. കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ സലിം കുമാര്‍ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോള്‍ പേജുകളില്‍ ബീനയുടെ മുഖം പരിചിതമാണ്. എന്നാല്‍, ഇപ്പോള്‍ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു. സ്വന്തം അനിയത്തിയില്‍ നിന്നും […]