ക്രമം തെറ്റിയുള്ള ആര്‍ത്തവം ,ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍,  പല്ല് വേദന എന്നിവ നിങ്ങളെ അസ്വസ്ഥ ഉളവാക്കുന്നുണ്ടോ… എങ്കില്‍ വീട്ടില്‍ തന്നെ പരിഹാരം

ക്രമം തെറ്റിയുള്ള ആര്‍ത്തവം ,ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍,  പല്ല് വേദന എന്നിവ നിങ്ങളെ അസ്വസ്ഥ ഉളവാക്കുന്നുണ്ടോ… എങ്കില്‍ വീട്ടില്‍ തന്നെ പരിഹാരം

സ്വന്തം ലേഖകൻ 

പപ്പായ, നമുക്കറിയാം ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് ആണ്. പച്ചയ്ക്കും പഴുത്തതുമായ പപ്പായ നമ്മള്‍ പതിവായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്. എന്നാല്‍ പപ്പായ (പഴുത്തത്) കഴിക്കുമ്ബോള്‍ അതിന്‍റെ കുരു നമ്മള്‍ കളയാറാണ് പതിവ്.

ഡെങ്കിപ്പനി തടയാൻ മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സഹായിക്കും. എന്നാല്‍ ഇത് ഉപയോഗിക്കുമ്ബോള്‍ ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എൻസൈമുകള്‍ ദഹനപ്രക്രിയയെ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എൻസൈം പ്രോട്ടീനുകള്‍ വിഘടിപ്പിക്കുന്നതോടൊപ്പം ദഹനപ്രക്രിയയിലെ തടസ്സങ്ങള്‍ മാറ്റി ദഹനം വളരെ സുഗമമാക്കാൻ സഹായിക്കുന്നു. അതായത് ശരീരത്തിലെ പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് തടയുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നവരില്‍ പിത്തം ഉണ്ടാകാറില്ല. ഇത് അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ നിയന്ത്രിക്കുകയും അമിത വണ്ണം ഉണ്ടാകുന്നത് തടയുകയും ചെയ്യും. മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ പപ്പായ മാത്രം മതി. കാലറി കുറവായതിനാല്‍ ശരീരഭാരം വര്‍ധിക്കുമെന്ന് പേടി വേണ്ട. പഴുത്തപപ്പായ അതിരാവിലെയോ രാത്രിയിലോ കഴിക്കാം.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, വിറ്റാമിൻ C എന്നിവ ചര്‍മ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ അകറ്റുകയും വാര്‍ധ്യക്യത്തിന്റെ ലക്ഷണങ്ങള്‍ അകറ്റുകയും ചെയ്യും.

പപ്പായ ഇലയുടെ സത്തില്‍ അടങ്ങിയിരിക്കുന്ന അസെറ്റോ ജെനിൻ എന്ന സംയുക്തം ബ്രെസ്റ്റ് ക്യാൻസര്‍, ശ്വാസകോശാര്‍ബുദം, പാൻക്രിയാറ്റിക് ക്യാൻസര്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇലയില്‍ ഉള്ള ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകള്‍ കീമോതെറാപ്പി മൂലം ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

ആര്‍ത്തവ വേദന മാറ്റാൻ പപ്പായ ഇലയുടെ നീര് ഉത്തമമാണ്. കൂടാതെ ആര്‍ത്തവ സമയത്തും ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്ബും ഉണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും പപ്പായ ഇലയുടെ സത്ത് മതി. ആര്‍ത്തവ ചക്രം ക്രമമാക്കാനും ഈ സത്ത് വളരെ ഉപയോഗപ്രദമാണ്.

മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായ ഇലയ്ക്കു കഴിയും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ പപ്പായ ഇല സഹായിക്കും. എന്നാല്‍ ഇത് ഉപയോഗിക്കുമ്ബോള്‍ ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഉപയോഗിക്കുക.

നല്ല പഴുത്ത പപ്പായയ്ക്ക് മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക് കഴിക്കാമെന്നാണ് പറയുന്നത്. പഴുത്ത പപ്പായയിലെ ഗ്ളൈസമിക് ഇൻഡക്സ് നില മാധ്യമത്തിലായതിനാല്‍ പ്രേമേഹം പിടിപെട്ടവര്‍ക്ക് നിയന്ത്രിതമായ അളവില്‍ പപ്പായ കഴിക്കാമത്രേ. എന്നാല്‍ പപ്പായ ഇലയ്ക്ക് പ്രമേഹത്തെ പ്രതിരോധിക്കാൻ കഴിവുണ്ടെന്നാണ് പഠനം. പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള ചില എൻസൈമുകള്‍ ശരീരത്തില്‍ ഇൻസുലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കപ്പെടുന്നു.

വേരിനുമുണ്ട് പല ആരോഗ്യ ഗുണങ്ങള്‍. പപ്പായയുടെ വേര് ചതച്ച്‌ പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ല് വേദന ഉള്ള ഭാഗത്ത് വെച്ചാല്‍ പല്ലു വേദനയ്ക്ക് ആശ്വാസം കിട്ടും.

ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ പപ്പായയുടെ കുരുക്കള്‍ക്ക് കഴിയും. മാത്രമല്ല, പപ്പായയുടെ കുരുവില്‍ അടങ്ങിയിട്ടുള്ള ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ വൃക്കയുടെ തകരാറുകള്‍ തടഞ്ഞ് പൂര്‍ണ്ണ ആരോഗ്യത്തോടെ സൂക്ഷിക്കുന്നതിനോടപ്പം കരളില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കുകയും ചെയ്യുന്നു.

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും പപ്പായ കുരു സഹായിക്കുന്നു. പപ്പായ കുരുവിലുള്ള ഫൈബറാണ് ഇതിനും സഹായകമാകുന്നത്. പപ്പായയിലുള്ള ‘ഒലീക് ആസിഡ്’, ‘മോണോ-സാച്വറേറ്റഡ് ഫാറ്റി ആസിഡ്സ്’ എന്നിവയും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുന്നു.