കോട്ടയം ചങ്ങനാശേരി പായിപ്പാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ; അന്വേഷണത്തെ തുടർന്ന് മുന്‍ പ്രസിഡന്‍റും, മുന്‍ ജീവനക്കാരനും അറസ്റ്റില്‍.

കോട്ടയം ചങ്ങനാശേരി പായിപ്പാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് സെന്‍ട്രല്‍ സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ; അന്വേഷണത്തെ തുടർന്ന് മുന്‍ പ്രസിഡന്‍റും, മുന്‍ ജീവനക്കാരനും അറസ്റ്റില്‍.

 

കോട്ടയം : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ പായിപ്പാട് കവലയില്‍ പ്രവര്‍ത്തിക്കുന്ന പായിപ്പാട് സെന്‍ട്രല്‍ സഹ.ബാങ്ക് മുന്‍ പ്രസിഡന്‍റും മുന്‍ ജീവനക്കാരനും അറസ്റ്റില്‍. ബാങ്ക് മുന്‍ പ്രസിഡന്‍റ് ഇ.പി. രാഘവന്‍പിള്ള(70), മുന്‍ ജീവനക്കാരന്‍ എം. ഗോപാലകൃഷണപിള്ള(75)എന്നിവര്‍ അറസ്റ്റില്‍.

 

 

 

ഇടപാടുകാരുടെ സ്ഥിര നിക്ഷേപങ്ങളിലും ചിട്ടിക്ക് ഈടുവച്ച സ്വര്‍ണത്തിലും തിരിമറിയും വഞ്ചനയും നടത്തിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇടപാടുകാര്‍ അറിയാതെ തിരിമറി നടത്തിയതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്ന് തൃക്കൊടിത്താനം എസ്‌എച്ച്‌ഒ പറഞ്ഞു. തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ഇരുവരേയും പാര്‍ട്ടിയില്‍നിന്നു നേരത്തേ പുറത്താക്കിയിരുന്നു.

 

 

 

 

കോണ്‍ഗ്രസ് അംഗമായിരുന്ന ഇ.പി.രാഘവന്‍പിള്ള കാലങ്ങളായി ഈ ബാങ്കിന്‍റെ പ്രസിഡന്‍റായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തുനിന്നും രാഘവന്‍പിള്ളയെ ഒരുമാസം മുൻപ് നീക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group