അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: വ്യോമസേനാ വൈമാനികൻ അഭിനന്ദൻ വർത്തമനെ വെള്ളിയാഴ്ച വിട്ടയയ്ക്കാമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻറെ സംയുക്ത പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചത്. വൈമാനികനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നടപടി. ബുധനാഴ്ച പാക് വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ് അഭിനന്ദൻ ഉൾപ്പെട്ട മിഗ് 21 വിമാനം പാക് സൈന്യം വെടിവെച്ച് വീഴ്ത്തിയത്. തകർന്ന വിമാനത്തിൽ നിന്ന സുരക്ഷിതനായി ഇറങ്ങിയെങ്കിലും ്അഭിനന്ദൻ പാക്് സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഇമ്രാൻ ഖാൻ […]

പാക്കിസ്ഥാന്റെ 87% പ്രദേശവും ഒപ്പിയെടുക്കാൻ ശക്തമാണ് ഇന്ത്യൻ ഉപഗ്രഹ കണ്ണുകൾ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാകിസ്ഥാനില്‍ കടന്നു ചെന്ന് ഭീകരതാവളം നശിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത് നമ്മുടെ സാറ്റലൈറ്റ് മികവുകൊണ്ടാണ്. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ( ഐ.എസ്.ആര്‍.ഒ) മികച്ച സാങ്കതികവിദ്യയാണ് വ്യോമസേനയെ ബാല്‍കോട്ടിലെ ശത്രുപാളയം തകര്‍ത്ത് തരിപ്പണമാക്കാന്‍ സഹായിച്ചത്, അതും സാധാരണ ജനങ്ങളുടെ ജീവനോ സ്വത്തിനോ യാതൊരു തരത്തിലുള്ള അപകടവും സംഭവിക്കാതെ. പാകിസ്ഥാനിലെ 87ശതമാനം പ്രദേശവും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ക്ക് ഒപ്പിയെടുക്കാന്‍ കഴിയും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ 8.8 ലക്ഷം ചതുരശ്ര കിലോമീറ്ററുള്ള പാകിസ്ഥാന്റെ 7.7 ചതുരശ്ര കിലോമീറ്ററും ഇന്ത്യന്‍ ഉപഗ്രഹ കണ്ണുകള്‍ക്ക് […]

ചൂട് വർധിക്കുന്നു: കേരളത്തിലെ ജോലിസമയം നിയന്ത്രിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

സ്വന്തം ലേഖകൻ കൊച്ചി: താപനില കൂടുന്നതിനാൽ സംസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കേർപ്പെടുത്തി. സംസ്ഥാന ലേബർ കമ്മീഷണർ ആണ് ജോലിസമയം നിയന്ത്രിച്ച് ഉത്തരവിറക്കിയത്. അന്തരീക്ഷ താപനിലയിലുണ്ടായ വർധനവും വേനൽക്കാലവും കണക്കിലെടുത്താണ് ഉത്തരവ്. വെയിലത്തുള്ള ജോലിക്കുള്ള വിലക്കിന്റെ കാലാവധി 2019 ഏപ്രിൽ 30 വരെയാണ്. ഏപ്രിൽ 30-ന് ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി വിലക്ക് നീട്ടുന്ന കാര്യം തീരുമാനിക്കും. വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇങ്ങനെയൊരു ഉത്തരവ് ലേബർ കമ്മീഷണർ പുറത്തിറക്കിയത്. സമുദ്രനിരപ്പിൽ […]

അഭിനന്ദിനെ വച്ച് ഒരു വില പേശാൻ അനുവധിക്കില്ലെന്ന് ഇന്ത്യ; മോദിയുമായി ചർച്ചയ്ക്ക് തയ്യാറായി ഇമ്രാഖാൻ

സ്വന്തം ലേഖകൻ ദില്ലി: പാക്കിസ്ഥാനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാർ മോഡൽ സമ്മർദ്ദത്തിനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യയെ ഇത്തരം സമ്മർദ്ദത്തിൽ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റർ അഭിനന്ദൻ വർത്തമാനെ ഉടൻ മോചിപ്പിക്കണം. നിരുപാധികമായി മോചിപ്പിക്കുയാണ് വേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷമൊഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ ഫോണിൽ സംസാരിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ ഭീകരർക്കെതിരെ ശക്തവും വിശ്വസനീയവുമായ നടപടി സ്വീകരിച്ച ശേഷം ചർച്ച നടത്താമെന്നും അതാണ് പാക്കിസ്ഥാനോടും രാജ്യാന്തര സമൂഹത്തോടും ഇന്ത്യയ്ക്ക് പറയാനുള്ളതെന്നും ഇന്ത്യൻ […]

കെ നചികേത, കാർഗിൽ യുദ്ധവേളയിൽ പാക് തടവിൽ നിന്ന് മോചിതയായത് 8 ദിവസങ്ങൾക്ക് ശേഷം;അനുഭവിച്ചത് ക്രൂര പീഡനങ്ങൾ

സ്വന്തം ലേഖകൻ 1999 മെയ് 27 നായിരുന്നു ഒരു ഇന്ത്യൻ സൈനികൻ ഇതിന് മുമ്പ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലാവുന്നത്. മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ കെ.നചികേതയെയാണ് കാർഗിൽ യുദ്ധവേളയിൽ പാക്കിസ്താൻ തടവിലാക്കിയത്. കാർഗിൽ യുദ്ധം പാരമ്യത്തിൽ എത്തിയ സമയം പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഫ്ളൈറ്റ് ലെഫ്റ്റനന്റ് കെ നചികേത. ശത്രുപാളയത്തിലെ ലക്ഷ്യത്തിലേക്ക് കുതിക്കവെഎൻജിന് തീപിടിച്ചതിനെത്തുടർന്ന്‌കോക്ക്പിറ്റിൽ നിന്ന് ഇജക്ട് ചെയ്ത്പാരച്യൂട്ട് പ്രവർത്തന സജ്ജമാക്കി കത്തുന്ന വിമാനത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. എന്നാൽ നിർഭാഗ്യവശാൽ ഇറങ്ങിയത്പാക് അധീനപ്രദേശത്തിലായിരുന്നു. പാക്കിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കൊടിയ […]

ഇന്ത്യ പിന്നോട്ടില്ല; പാക്കിസ്ഥാനെ ചെറുത്തു തോല്‍പ്പിക്കുമെന്ന് നരേന്ദ്രമോദി

സ്വന്തംലേഖകൻ കോട്ടയം : പാക്കിസ്ഥാനെതിരെയുള്ള നടപടിയില്‍ ഇന്ത്യ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ഒറ്റക്കെട്ടായി പാക്ക് നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും രാജ്യ പുരോഗതി തടയാനുമാണ് പാക്കിസ്ഥാന്റെ ശ്രമം. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരു കോടിയോളം വരുന്ന അണികളെ അഭിംസബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.പാക്കിസ്ഥാനെതിരെ ശക്തമായി നിലനില്‍ക്കും. സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ചെറുത്തു തോല്‍പ്പിക്കാനുള്ള എല്ലാ പിന്തുണയും സൈന്യത്തിന് നല്‍കിയിട്ടുണ്ട്. രാജ്യം നിലവില്‍ പുരോഗതിയുടെ പുതിയ പാതയിലാണ്. വളര്‍ച്ചയെ തടയുക എന്നതാണ് പാക്കിസ്ഥാന്‍ […]

ഭർത്താവുമായി പിരിഞ്ഞതോടെ ജീവിക്കാൻ പാത്രവും പുളിയും തേയിലയും വിൽക്കുന്നതിനോടൊപ്പം ബ്രോക്കർ പണിയും ചെയ്തു; ഇത് നീലുവിന്റെ ജീവിതയാത്ര

സ്വന്തം ലേഖകൻ ഫ്ളവേഴ്സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരത്തിന്റെ ജീവിത്തിൽ കടന്നുവന്ന കല്ലുംമുള്ളും വഴികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ തന്റെ മുറചെറുക്കനും അപ്പച്ചിയുടെ മകനുമായ […]

കേരളം അതീവ ജാഗ്രതയിൽ; 24 മണിക്കൂർ നിരീക്ഷണം ശക്തമാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം : അതിർത്തിയിലെ സംഘർത്തിന്റെ പശ്ചാത്തലത്തിൽ കേരളമുൾപ്പെടുന്ന തീരദേശത്തും കടലിലും അതീവ ജാഗ്രതാ നിർദേശം. അറബിക്കടലിൽ നാവിക, വ്യോമ, തീരദേശ സേനകൾ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കി. തീരദേശങ്ങളിലെ പൊലീസും ജാഗ്രത പുലർത്തുന്നുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. സംശയകരമായ രീതിയിലുള്ള യാനങ്ങളേയോ നിയമവിരുദ്ധമായ പ്രവർത്തനങ്ങളോ കടന്നുകയറ്റങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ വിവരമറിയിക്കണമെന്ന് ഫിഷറീസ് ഡയറക്ടർ നിർദേശം നൽകി. മറൈൻ എൻഫോഴ്‌സ്‌മെന്റും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അമേരിക്കയെ വിലക്കിയിട്ടും എഫ് 16 ഉപയോഗിച്ചു. ഒറ്റപ്പെട്ട പാക്കിസ്ഥാനെ അമേരിക്ക ഉപരോധിച്ചേക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ ന്യൂഡൽഹി : ശീതയുദ്ധത്തിന്റെ അവസാന കാലത്താണ് അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കുന്നതിനായി അമേരിക്ക ആശ്രയിച്ച പാക്കിസ്ഥാന് കനിഞ്ഞ് നൽകിയതാണ് എഫ് 16 വിമാനങ്ങൾ. എന്നാൽ ഭീകര കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് തകർത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക സൈനിക നടപടികളിൽ നിന്നും പാകിസ്ഥാനെ തുടക്കം മുതൽ വിലക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം പാസ്ഥക്കിസ്ഥാൻ ഇന്ത്യൻ അതിർത്തി ലംഘിക്കുവാനായി അമേരിക്കൻ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അറുപഴഞ്ചനായ വിമാനങ്ങളും ദൗത്യങ്ങളിൽ വിശ്വസിക്കാനാവാത്ത ചൈനീസ് വിമാനങ്ങൾ മാത്രമുള്ള പാക്കിസ്ഥാന് ഇന്ത്യൻ അതിർത്തികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാൻ എഫ് […]

അതിർത്തി അശാന്തം; സ്‌കൂളുകൾക്ക് ഇന്ന് അവധി, യുദ്ധം മണത്ത് അതിർത്തി ഗ്രാമങ്ങൾ

സ്വന്തം ലേഖകൻ ജമ്മു: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയുമായി ചേർന്ന് കിടക്കുന്ന പല പ്രദേശങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഇന്നും തുറക്കില്ല. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. തൊട്ടടുത്തുവന്ന് പതുങ്ങിനിൽക്കുന്നതുപോലെ യുദ്ധം, അടച്ചിട്ട കടകൾ, അധികം പുറത്തിറങ്ങാതെ ജനങ്ങൾ, പഠിപ്പിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സ്‌കൂളുകൾ വിടാനുള്ള നിർദേശം. രാത്രിയിൽ തുടരെമുഴങ്ങുന്ന വെടിയൊച്ച, ചീറിപ്പറക്കുന്ന യുദ്ധവിമാനങ്ങൾ, സാമൂഹികമാധ്യമങ്ങളിൽ നിറയുന്ന ആസന്നയുദ്ധമുന്നറിയിപ്പുകൾ… നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തുള്ള ഗ്രാമങ്ങളിലെ അവസ്ഥ ഇപ്പോൾ ഇതാണെന്ന് മലയാളി വൈദികരായ ഫാദർ […]