അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറിക്കുകയും ചെയ്ത കേസ്; കിടങ്ങൂർ സ്വദേശികളായ പിതാവും മക്കളുംപാലാ പോലീസിന്റെ പിടിയിൽ.

കിടങ്ങൂര്‍ : അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുകയും, പടക്ക നിർമ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസിൽ പിതാവിനെയും, മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.   കിടങ്ങൂർ ചെമ്പിലാവ്, കുന്നേൽ ഭാഗത്ത് കാരക്കാട്ടിൽ വീട്ടിൽ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.   ഇന്നലെ ഉച്ചയോടു കൂടി ചെമ്പിലാവ് ഭാഗത്തുള്ള ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് […]

സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലം; ലക്ഷദ്വീപില്‍ സ്‍നോര്‍കലിങ് ആസ്വദിച്ച്‌ മോദി; ജനങ്ങള്‍ക്കായി ചെയ്യാനുള്ള പുതിയ കാര്യങ്ങള്‍ ചിന്തിക്കാൻ ലക്ഷദ്വീപിലെ ശാന്തത സഹായിച്ചുവെന്ന് വെളിപ്പെടുത്തൽ

കവരത്തി: ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദര്‍ശനത്തിനിടെ കടലിന്റെ അത്ഭുത കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്‍നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു. ലക്ഷദ്വീപ് സന്ദര്‍ശനത്തിലെ ആസ്വാദ്യകരമായ നിമിഷങ്ങള്‍ പ്രധാനമന്ത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മനോഹാരിതയ്ക്ക് അപ്പുറം ലക്ഷ്യദ്വീപിന്റെ ശാന്തതയും മാസ്മരികമാണ്. 140 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കഠിനമായി അധ്വാനിക്കേണ്ടതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ മനോഹരമായ പരിസ്ഥിതി തനിക്ക് അവസരമൊരുക്കിയെന്നും മോദി എക്സ് പോസ്റ്റില്‍ കുറിച്ചു. സ്‍നോര്‍കല്‍ എന്ന് വിളിക്കുന്ന, ശ്വാസമെടുക്കുന്നതിനുള്ള […]

പത്തനംതിട്ടയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം; യൂണിഫോം വലിച്ചുകീറി; അതിക്രമം മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യപസംഘത്തിന്റെ ആക്രമണം. വെച്ചൂച്ചിറ സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ വെച്ചാണ് സംഭവം. അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് പിടികൂടി. നേരത്തെ പീ‍‍ഡനക്കേസിലും പ്രതിയായിരുന്നു മണി. അതിക്രമത്തിനിടെ ഇയാള്‍ പൊലീസുകാരില്‍ ഒരാളുടെ യൂണിഫോമും വലിച്ചുകീറി.

മൂന്ന് കോടി രൂപ ചിലവിട്ട് കോട്ടയം പൊങ്ങലക്കരി പാലം ഒരുങ്ങുന്നു;നിർമാണം വേഗത്തിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം,മന്ത്രി വി. എൻ. വാസവൻ.

സ്വന്തം ലേഖിക. കോട്ടയം :സുഗമമായ വാഹനഗതാഗതം എന്ന കോട്ടയം പൊങ്ങലക്കരി നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നം യാഥാർഥ്യമാക്കാൻ പൊങ്ങലക്കരി പാലം ഒരുങ്ങുന്നു.കുമരകം ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിലെ തുരുത്തായ പൊങ്ങലക്കരിലേക്ക് കാറും ചെറിയ ലോറികളും കടന്നു പോകുന്ന പാലമാണ് നിർമിക്കുന്നത്.   സന്നദ്ധസംഘടനകളും രാഷ്ട്രീയ പാർട്ടിയും പഞ്ചായത്തും ചേർന്ന് നിർമിച്ച പാലമാണ് നിലവിൽ പൊങ്ങലക്കരിയിലേക്കുള്ളത്. ഇതിലൂടെ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് കടന്നു പോകാൻ കഴിയുക. ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വാഹനങ്ങൾ കയറുന്ന പുതിയ പാലം പണിക്കായി മൂന്നു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ചെറിയ ബോട്ടുകളും വള്ളങ്ങളും വള്ളങ്ങളും പാലത്തിന്റെ […]

മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ടു; ഇടുക്കി വണ്ടന്‍മേട്ടിൽ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി മരിച്ചു. മൂന്നാര്‍ പെരിയ കനാല്‍ സ്വദേശി ആനന്ദ് യേശുദാസ് (29) ആണ് മരിച്ചത്. ഇടുക്കി വണ്ടന്‍മേട്ടിലാണ് സംഭവം. മൂന്ന് ദിവസമായി വണ്ടൻമേട്ടില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. രാവിലെ ജോലിക്കെത്തിയവരാണ് മണ്ണുമാന്തി യന്ത്രത്തിന്‍റെ അടിയില്‍ പെട്ട് മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയി കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ ബീച്ചിൽ കണ്ടെത്തി: വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയ് സന്തോഷിനെ (20)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വന്തം ലേഖകൻ വൈക്കം: പുതുവത്സരം അടിച്ചു പൊളിക്കാൻ ഗോവയിൽപ്പോയി കാണാതായ യുവാവിന്റെ മൃതദേഹം ഗോവ ബീച്ചിൽ കണ്ടെത്തി. വൈക്കം മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷിന്റേയും ബിന്ദുവിന്റേയും മകൻ സഞ്ജയ് സന്തോഷി (20) നെയാണ് മരിച്ച നിലയിൽ കണ്ടെത്തി യത്. മരണം സംഭവിച്ചത് എങ്ങനെയെന്നോ ദുരൂഹതയുണ്ടോ എന്നൊന്നും അറിവായിട്ടില്ല. കഴിഞ്ഞ 29നാണ് രണ്ടു സുഹൃത്തുക്കളുമൊത്ത് സഞ്ജയ് ഗോവയിൽ പോയത്. 30ന് ഗോവയിലെത്തി പുതുവത്സരാഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു. മലയാളിയായ ഒരാൾ സംഘടിപ്പിച്ചഡി ജെ പാർട്ടിയിലും ഇവർ പങ്കെടുത്തിരുന്നു. രാത്രി പാർട്ടി കഴിഞ്ഞ് ഇവർ താമസിക്കുന്ന മുറിയിൽ വന്നെന്നും പുലർച്ചെ […]

ജെസ്ന തിരോധാനം;മതപരിവര്‍ത്തനവും തീവ്രവാദ സംഘടനകളുടെ ഇടപെടലും തള്ളി സിബിഐ.

സ്വന്തം ലേഖിക ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള കൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍ തള്ളി സിബിഐ. ജസ്‌നയെപറ്റി സൂചനയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്.ജസ്ന ജീവിച്ചിരിക്കുന്നതിന് ക്രൈം ബ്രാഞ്ചിന് തെളിവില്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ വിശദാംശങ്ങള്‍ നിന്നുള്ള അനുമാനമാണ്. തെളിവ് കണ്ടെത്തിയില്ലെന്ന് കെ ജി സൈമണ്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി. ശുഭാന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയായിരുന്നെന്ന് തച്ചങ്കരിയും മൊഴി നല്‍കി. ജെസ്‌ന മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് സിബിഐ അവകാശപ്പെടുന്നു. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല. നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. ജെസ്‌ന […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (04/01/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (04/01/2024) 1st Prize Rs.8,000,000/- [80 Lakhs] PU 107873 (THRISSUR) Agent Name: RAMYA Agency No.: R 9141     Consolation Prize Rs.8,000/- PN 107873 PO 107873 PP 107873 PR 107873 PS 107873 PT 107873 PV 107873 PW 107873 PX 107873 PY 107873 PZ 107873   2nd Prize Rs.10,00,000/- [10 Lakhs] PZ […]

ഒന്‍പത് മാസം പ്രായമുള്ളപ്പോള്‍ മാളികപ്പുറമായി ; പത്ത് വയസ്സിനിടെ അൻപത് തവണ മല ചവിട്ടിയതിന്റെ പുണ്യവുമായി അദ്രിതി.

സ്വന്തം ലേഖിക പത്തനംതിട്ട ; ഒരിയ്‌ക്കലും മായാതെ അയ്യപ്പസ്വാമിയുടെ മുഖം മനസില്‍ കൊത്തിവച്ചിരിക്കുകയാണ് പത്തു വയസുകാരി അദ്രിതി തനയ. ഈ പ്രായത്തിനുള്ളില്‍ അമ്ബത് തവണ മലചവിട്ടിയതിന്റെ പുണ്യവുമായാണ് അദ്രിതി ശബരിമലയില്‍ നിന്ന് മടങ്ങുന്നത് . എഴുകോണ്‍ കോതേത്ത് വീട്ടില്‍ അഭിലാഷ് മണിയുടെയും നീതു ലക്ഷ്മിയുടേയും മകളായ അദ്രിതി പത്ത് വയസ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് അമ്ബതാം തവണയും മലചവിട്ടി ശബരീശനെ തൊഴുത് മലയിറങ്ങിയത്. ഒന്‍പത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി അയ്യനെ കാണാന്‍ എത്തിയത്. തുടര്‍ന്ന് ഇങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ […]

നെല്ലിന്റെ പണം കിട്ടിയില്ല : കര്‍ഷകര്‍ ജനു:: 10ന് കോട്ടയം സപ്ലൈകോയുടെ മുന്നില്‍ ധര്‍ണ നടത്തും: ഏഴായിരത്തിലധികം കര്‍ഷകരില്‍ പണം കിട്ടിയത് രണ്ടായിരത്തില്‍പരം പേര്‍ക്ക് :

സ്വന്തം ലേഖകന്‍ കോട്ടയം: സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം സപ്ലൈകോ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. കഴിഞ്ഞ വിരിപ്പു കൃഷിയുടെ നെല്ലെടുത്തതിന്റെ പണമാണ് കര്‍ഷകര്‍ക്കു കിട്ടാനുള്ളത്. കോട്ടയം ജില്ലയില്‍ ഏഴായിരത്തിലധികം കര്‍ഷകരില്‍ നിന്ന് രണ്ടര ലക്ഷത്തോളം ക്വിന്റല്‍ നെല്ലാണ് സംഭരിച്ചത്. ഇതില്‍ രണ്ടായിരത്തോളം കര്‍ഷകര്‍ക്കു മാത്രമാണ് നെല്ലിന്റെ വില ലഭിച്ചിട്ടുളളത്. ബാക്കി അയ്യായിരത്തിലധികം കര്‍ഷകര്‍ പണത്തിനായി ഇപ്പോഴും പടി കയറി ഇറങ്ങുകയാണ്. എസ്ബിഐയുമായി ബന്ധപ്പെട്ട് നവംബര്‍ […]