മാണിയുടെ തട്ടകത്തിൽ മാണിക്കെതിരെ പൊരുതി; നേട്ടങ്ങൾ നഷ്ടമായിട്ടും വീറോടെ കോൺഗ്രസിൽ ഉറച്ചു നിന്നു; എം.എം ജേക്കബിന്റെ മടക്കം രാജ്യം മുഴുവൻ വെട്ടിപ്പിടിച്ച ശേഷം
ശ്രീകുമാർ പാലാ: സ്വാതന്ത്ര്യ സമരത്തിലൂടെ ആരംഭിച്ച എം.എം ജേക്കബിന്റെ പൊതുജീവിതം രാഷ്ട്രീയത്തിലെ ഒരു വലിയ സമരം തന്നെയായിരുന്നു. ഒതുക്കപ്പെട്ടപ്പോഴെത്താം അതിജീവനത്തിന്റെ കരുത്തോടെ തിരികെയെത്തിയ അതി ശക്തമായിരുന്നു ഡോ. എം.എം. ജേക്കബ്. എല്ലാക്കാലത്തും കെ.എം മാണിക്കെതിരെ തുറന്നടിച്ച് ജേക്കബ്, ഒരു തവണ അദ്ദേഹത്തിനെതിരെ പാലാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെയോടെ മരിച്ച ജേക്കബിന്റെ മൃതദേഹം വൈകിട്ട് അഞ്ചിനു രാമപുരത്തെ വസതിയിൽ എത്തിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും. സ്വാതന്ത്ര്യസമരസേനാനി, കോൺഗ്രസിന്റെ സമുന്നത നേതാവ്, […]